നമുക്ക് ശ്രീനിയെ അങ്ങനെ അങ്ങ് വിട്ടു കളയാൻ പറ്റില്ല..! തിരിച്ചു കൊണ്ടുവന്നെ മതിയാവു – siddique shared the memmory of sreenivasan and mohanlal on mazhavin stage

മലയാള സിനിമയുടെ നൊസ്റ്റാൾജിയയിൽ ഇന്നും നിറം പകർത്തുന്ന രണ്ട് കലാകാരന്മാരാണ് ശ്രീനിവാസനും മോഹൻലാലും. ശ്രീനിവാസനും മോഹൻലാൽ കോമ്പിനേഷൻ ഇറങ്ങി ചിത്രങ്ങളൊന്നും തന്നെ അത്ര പെട്ടെന്ന് ഒരു മലയാളിക്ക് മറക്കാൻ സാധിക്കില്ല. കാരണം മലയാളികളുടെ ഹൃദയത്തിലേക്ക് അത് ചേക്കേറിയത്. അത്തരം ചിത്രങ്ങളായിരുന്നു അത് എന്ന് പറയേണ്ടിയിരിക്കുന്നു. അടുത്ത സമയത്ത് മഴവിൽ മനോരമയിലെ ഒരു പരിപാടിയിലായിരുന്നു ശ്രീനിവാസനും മോഹൻലാലും ഒരുമിച്ച് എത്തിയത്. ഇരുവരും ഒരുമിച്ച് എത്തിയപ്പോൾ ഇവരുടെ എക്കാലത്തെയും ഹിറ്റ് ചിത്രമായ നാടോടിക്കാറ്റ് എന്ന ചിത്രത്തിലെ ഡയലോഗ് തന്നെയായിരുന്നു ബാഗ്രൗണ്ട് മ്യൂസിക്ക് ആയത്. ബാഗ്രൗണ്ട് മ്യൂസിക് ശ്രീനിവാസനേ കെട്ടിപ്പിടിച്ച് ചുംബിക്കുന്ന മോഹൻലാലിനെ കാണാൻ സാധിക്കും.

നിമിഷനേരം കൊണ്ട് ആയിരുന്നു ഇവരുടെ ചിത്രങ്ങൾ സോഷ്യൽ മാധ്യമങ്ങളിലെല്ലാം വൈറലായി മാറിയത്. ഒരു കാലത്ത് നമ്മുടെ മനോഹരമായ ഒരു നൊസ്റ്റാൾജിയ മധുരം. ആ രണ്ടുപേർ വീണ്ടും വേദിയിൽ ഒരുമിച്ചപ്പോൾ പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം സന്തോഷം നിറയ്ക്കുന്ന വാർത്ത തന്നെ ആയിരുന്നു. ഇപ്പോൾ ആ നിമിഷത്തെക്കുറിച്ച് സിദ്ദിഖ് പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

വലിയൊരു സാഹചര്യത്തെ അതിജീവിച്ചുകൊണ്ടാണ് ഇപ്പോൾ ശ്രീനിവാസൻ വന്നിരിക്കുന്നത് എന്നാണ് സിദ്ദിഖ് പറയുന്നത്. ശ്രീനിയേട്ടൻ ഈ അവസ്ഥയിൽ നിന്നും തിരികെ വന്നപ്പോൾ സത്യൻ അന്തിക്കാടാണ് അതിന് കാരണം പറഞ്ഞിരുന്നത്. നമുക്ക് ശ്രീനിയെ അങ്ങനെ അങ്ങ് വിട്ടു കളയാൻ പറ്റില്ല. ഇനി ഒരിക്കൽകൂടി ശ്രീനി തിരിച്ചുവരണം.

അതിനുവേണ്ടി നമുക്ക് ചെയ്യാൻ പറ്റുന്നതൊക്കെ ചെയ്യണം എന്ന് അദ്ദേഹം പറഞ്ഞിരുന്നു. അങ്ങനെയാണ് ഈ പരിപാടിയിലേക്ക് ശ്രീനിവാസനെ കൊണ്ടുവരണം എന്ന് പറഞ്ഞത്. ഇത്രയും വലിയ ഒരു കലാകാരനെ എല്ലാ ആളുകളുടെ മുൻപിൽ വച്ച് ഒരു സ്റ്റേജിൽ വച്ച് ആദരിക്കുമ്പോൾ അത് അദ്ദേഹം എത്ര വലിയവനാണെന്ന് അദ്ദേഹത്തിനു തന്നെ മനസ്സിലാക്കി കൊടുക്കുന്ന ഒരു സന്ദർഭം ആണ്. അദ്ദേഹത്തിൽ വലിയ തോതിലുള്ള ആത്മവിശ്വാസം നിറക്കാൻ അത് ഉപകരിക്കും, എന്ന് ഞങ്ങൾക്ക് തോന്നിയിരുന്നു. അങ്ങനെയാണ് ഈ അവസ്ഥയിലും ശ്രീനിയേട്ടൻ അവിടേക്ക് കൊണ്ടുവരുന്നത്. അവിടെ സ്കോർ ചെയ്തത് മോഹൻലാലാണ് എന്നും അദ്ദേഹം പറയുന്നുണ്ടായിരുന്നു. അങ്ങനെ ആ നിമിഷം ആ പ്രവർത്തി ചെയ്തപ്പോൾ എല്ലാവർക്കും അത് വലിയ സന്തോഷം ആയിരുന്നു അതുകൊണ്ട് തന്നെയാണ് ബാഗ്രൗണ്ട് അങ്ങനെയൊരു മ്യൂസിക് വന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply