ഒരു ദുഃഖം മാത്രമേ തനിക്കുള്ളൂ- കുടുംബം തനിക്ക് വേണ്ടി ഒരുപാട് ത്യാഗം സഹിച്ചിട്ടുണ്ട്; സിദ്ദിഖ് തന്റെ കുടുംബത്തെക്കുറിച്ച് പറഞ്ഞതിങ്ങനെ

സിനിമ ഗോഡ് ഫാദർ സിദ്ദിഖ് നമ്മളെ വിട്ടു പിരിഞ്ഞിരിക്കുന്നു എന്ന വാർത്ത വളരെയധികം ഞെട്ടലായിരുന്നു ഓരോ മലയാളിക്കും. ഒരുപാട് നർമ്മ മുഹൂർത്തങ്ങൾ മലയാളികൾക്ക് സമ്മാനിച്ച അതുല്യ കലാകാരൻ ഇന്ന് നമ്മുടെ കൂടെ ഇല്ല. മലയാളം സിനിമ ഇൻഡസ്ട്രിയിൽ തന്നെ സൂപ്പർസ്റ്റാർ എന്ന പദവിയെ തകിടം മറിച്ച് സംവിധായകനായിരുന്നു സിദ്ദിഖ്. ഒരു കാലത്ത് സൂപ്പർസ്റ്റാറുകളുടെ പടം മാത്രം സ്വീകരിച്ച മലയാള ജനതയുടെ മുന്നിലേക്ക് ഒരുപിടി യുവതാരങ്ങളെ വച്ചുകൊണ്ട് തിയേറ്ററുകളിൽ പൂരപ്പറമ്പ് ആക്കി മാറ്റിയ അതുല്യ സംവിധായകനായിരുന്നു സിദ്ദിഖ്.

മലയാളത്തിലെ ഒട്ടുമിക്ക സൂപ്പർസ്റ്റാറുകളെവെച്ച് മമ്മൂട്ടിയെയും മോഹൻലാലിനെയും ജയറാമിനെയും വെച്ച് ഇൻഡസ്ട്രി ഹിറ്റ് നൽകിയ ഒരു സംവിധായകൻ കൂടിയായിരുന്നു സിദ്ദിഖ്. അദ്ദേഹത്തിൻ്റെ സിനിമയിലെ ഓരോ കഥാപാത്രങ്ങളും നമുക്ക് ചുറ്റുമുള്ളവരും നമ്മുടെ കുടുംബത്തിലുള്ള പലരുമായി സാമ്യമുള്ളതും ആയിരുന്നതുകൊണ്ട് പെട്ടെന്ന് തന്നെ അദ്ദേഹത്തിൻ്റെ സിനിമകൾ ജനഹൃദയങ്ങളിലേക്ക് ഇടിച്ചു കയറിയിട്ടുമുണ്ട്.

ഹിറ്റ് സിനിമകൾ ചെയ്യുന്നതിന് ഇടെ വളരെ ചെറിയ പരാജയങ്ങൾ മാത്രമാണ് അദ്ദേഹത്തിന് വന്നിട്ടുള്ളത്. അതിൽ ഒന്നാണ് മോഹൻലാൽ നായകനായി അഭിനയിച്ച ബിഗ് ബ്രദർ എന്ന ചിത്രം. ആ സിനിമ സാമ്പത്തികമായി ഒരുപാട് തകർത്തിരുന്നു എന്നും സിദ്ദിഖ് പറഞ്ഞിരുന്നു. സിദ്ദിഖ് തൻ്റെ കുടുംബത്തെക്കുറിച്ച് അധികമൊന്നും സോഷ്യൽ മീഡിയകളിലൂടെ പറഞ്ഞിട്ടുണ്ടായിരുന്നില്ല. വിവാഹം കഴിഞ്ഞത് 1984 ൽ ആയിരുന്നു.

സജിത എന്നാണ് ഭാര്യയുടെ പേര്. ഇവർക്ക് മൂന്ന് പെൺമക്കളാണ്. സുമയ, സാറ, സുകൂൻ എന്നാണ് മക്കളുടെ പേര്. തനിക്ക് വലിയ ഒരു വിഷമമുണ്ടെന്നും ഇത് തികച്ചും തൻ്റെ വ്യക്തി ജീവിതമായി ബന്ധപ്പെട്ടതാണ് എന്നും അദ്ദേഹം പറഞ്ഞിരുന്നു. തൻ്റെ വിഷമം തുറന്നു പറയുന്നതിലും തനിക്ക് യാതൊരു പ്രയാസമില്ല എന്നും പറഞ്ഞു. തൻ്റെ ഇളയ മകളായ സുകൂൻ ഒരു വികലാംഗ ആണ്. അതാണ് തൻ്റെ ഏറ്റവും വലിയ ദുഃഖം എന്നും പറഞ്ഞു.

ഇതൊക്കെ നമ്മൾ തീരുമാനിക്കുന്ന കാര്യങ്ങൾ ഒന്നുമല്ലെന്നും ദൈവമാണ് ഇതൊക്കെ തീരുമാനിക്കുന്നത് എന്നും പറഞ്ഞു. ആരെയും ഈ കാര്യത്തിന് പഴിച്ചിട്ട് യാതൊരു കാര്യവുമില്ല എന്നും. തൻ്റെ ഏറ്റവും വലിയ വീക്നെസ് തൻ്റെ കുടുംബം ആണെന്നും പറഞ്ഞു. തനിക്ക് കിട്ടുന്ന ഒഴിവുസമയങ്ങൾ എല്ലാം തന്നെ തൻ്റെ കുടുംബത്തോടൊപ്പം ചെലവഴിക്കാനാണ് താൻ ആഗ്രഹിക്കുന്നത് എന്നും പറഞ്ഞിരുന്നു. കൂടാതെ തനിക്ക് വീട്ടിൽ ഇരുന്ന് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനാണ് ആഗ്രഹം.

എന്നാൽ ഭാര്യക്കും മക്കൾക്കും തന്നോടൊപ്പം പുറത്തു പോകാനാണ് താല്പര്യമെന്നും. തനിക്കുവേണ്ടി തൻ്റെ കുടുംബം ഒരുപാട് സാക്രിഫൈസ് ചെയ്തിട്ടുണ്ടെന്നും പറഞ്ഞു. അതാണ് തൻ്റെ ജീവിതത്തിൻ്റെ വിജയം എന്നും പറയാൻ മറന്നില്ല സിദ്ദിഖ്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply