കുറച്ചധികം ക്ഷമ ഉണ്ടെങ്കിലേ സണ്ണി വെയിനിനോട് സംസാരിക്കാൻ നിൽക്കാവു – തുറന്നു പറഞ്ഞു സിദ്ധാർഥ് ഭരതൻ

നടൻ സിദ്ധാർത്ഥ് ഭരതൻ സണ്ണി വെയിനിനെ കുറിച്ച് പറയുന്ന വാക്കുകളാണ് സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. സണ്ണിയോട് സംസാരിക്കുന്ന സമയത്ത് വളരെയധികം ക്ഷമ വേണം എന്നാണ് സിദ്ധാർത്ഥ് ഭരതൻ പറഞ്ഞത്. വളരെ സമയമെടുക്കും സണ്ണി ഒരു വാചകം പറഞ്ഞു തീർക്കുവാൻ വേണ്ടി എന്നും പറഞ്ഞു. നമ്മൾ വളരെ ആകാംക്ഷയോടെ കൂടി സണ്ണിയോട് സംസാരിക്കുന്നത് എന്നാൽ അതിനുള്ള മറുപടി കേൾക്കുമ്പോൾ ആ ആവേശമെല്ലാം കെട്ടുപോകും എന്നും പറഞ്ഞു.

സിദ്ധാർത്ഥ് സണ്ണിയെ കുറിച്ചുള്ള ഈ കാര്യം പറഞ്ഞത് പുതിയ ചിത്രമായ വേല എന്ന സിനിമയുടെ വിശേഷങ്ങൾ പങ്കുവെക്കുന്ന സമയത്ത് ആയിരുന്നു. സണ്ണിയും സിദ്ധാർത്ഥും ഒന്നിച്ച് അഭിനയിക്കുന്ന ആദ്യത്തെ സിനിമയാണ് വേല. സണ്ണിയെക്കുറിച്ച് സിദ്ധാർത്ഥ് പറഞ്ഞത് അദ്ദേഹം നല്ല ഒരു മനുഷ്യനും അതുപോലെ തന്നെ നല്ല ഒരു നടൻ കൂടി ആണ് എന്നാണ്. നമ്മൾ ഒക്കെ സംസാരിക്കുന്ന രീതി വളരെ ഹൈയാണ്.

എന്നാൽ സണ്ണി വാക്കുകൾ പറയുന്നതിന് ഒരുപാട് സമയമെടുക്കും. അതുകൊണ്ടുതന്നെ അത് കേൾക്കുവാൻ നമുക്കും ക്ഷമ വേണം. വളരെ സമയമെടുത്ത് പറയുന്ന സണ്ണിയോട് സംസാരിക്കുന്ന സമയത്ത് നമ്മളും ഒച്ചയെടുത്ത് സംസാരിക്കുന്നതിൽ കുറച്ച് കുറവ് വരുമെന്നും പറഞ്ഞു. നമ്മൾ എന്തെങ്കിലും കാര്യം വളരെ ധൃതിപ്പെട്ടു കൊണ്ട് സണ്ണിയോട് എടാ ഇതെന്ന് പറഞ്ഞു വരുമ്പോൾ തന്നെ സണ്ണി അത് ഞാൻ എന്ന് പറയുമ്പോഴേക്കും നമ്മുടെ ആ എക്സൈറ്റ്മെൻ്റ് എല്ലാം നശിച്ചു പോകും.

സണ്ണിയുടെ ഗ്രാസ്പ്പിങ് വളരെ വേഗത്തിൽ ഉള്ളതാണ്. എന്നാൽ റിയാക്ഷൻ ആണെങ്കിലോ വളരെ സ്ലോയുമാണ്. മറുപടി പറയുന്നതിനു വേണ്ടി മനസ്സിൽ വാക്കുകൾ തിരഞ്ഞുപിടിച്ച് കണ്ടുപിടിക്കുന്നത് കൊണ്ടായിരിക്കാം ഇത്രയും പതുക്കെ മറുപടി പറയുന്നത്. തൻ്റെ ഉള്ളിനുള്ളിൽ നടക്കുന്നത് ഞാൻ എങ്ങനെ പറഞ്ഞാലാണ് അത് ശരിയാവുക എന്നതും ഒക്കെ ശ്രദ്ധിക്കുന്നുണ്ടാകും അതുകൊണ്ടാകും സ്ലോ എന്നും സിദ്ധാർത്ഥ് ഭരതൻ പറഞ്ഞു.

സിദ്ധാർത്ഥ് ഭരതൻ സണ്ണിയെക്കുറിച്ച് ഈ കാര്യങ്ങൾ പറഞ്ഞ സമയത്ത് സണ്ണി തൻ്റെ സംസാരത്തെക്കുറിച്ച് മറ്റൊരു അനുഭവം കൂടി പറഞ്ഞു. കൂതറ എന്ന സിനിമയുടെ ലൊക്കേഷനിൽ വെച്ച് തെന്നിന്ത്യൻ താരമായ ഭരത് ഒരിക്കൽ തന്നോട് പറഞ്ഞത് പറയുന്നുണ്ടെങ്കിൽ പറയടാ അല്ലെങ്കിൽ ഞാൻ പോയിട്ട് ഒരു ചായ കുടിച്ചിട്ട് വരട്ടെ എന്ന്. വേല എന്ന സിനിമയിൽ ഷൈൻ നിഗവും സണ്ണി വെയിനും പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്.

വേല എന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ശ്യാം ശശിയാണ്. ഈ ചിത്രത്തിൻ്റെ തിരക്കഥ എം സജാസിൻ്റെതാണ്. ദുൽഖർ സൽമാൻ്റെ വെഫേറെർ ഫിലിംസ് വിതരണം ചെയ്യുന്ന ഈ സിനിമ നവംബർ 10 ന് ആണ് തിയേറ്ററുകളിൽ എത്തുക. ആരാധകർ വളരെ പ്രതീക്ഷയോടെ ആണ് ഈ സിനിമയുടെ റിലീസിനായി കാത്തുനിൽക്കുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply