അതുപോലൊരു വേഷം ലോകത്ത് തന്നെ മമ്മുട്ടിക്ക് മാത്രമേ ചെയ്യാൻ സാധിക്കു – മോഹൻലാലിനൊപ്പം ആയിരുന്നു തന്റെ കരിയറിലെ ഏറ്റവും വലിയ പരാജയം എന്ന് സിബി മലയിൽ

പ്രിയദർശൻ ഫാസിൽ തുടങ്ങിയ പ്രമുഖരായ സംവിധായകരുടെ സഹസംവിധായകനായിട്ടായിരുന്നു സിബി മലയിലിൻ്റെ സിനിമ ഇൻഡസ്ട്രിയിലേക്കുള്ള വരവ്. എന്നാൽ പിന്നീട് അങ്ങോട്ട് സംവിധാന രംഗത്തിലെ ഏറ്റവും മികച്ച നിലയിലേക്ക് സിബി മലയിൽ എത്തി. തനിയാവർത്തനം, വിചാരണ, കിരീടം, ദശരഥം, ഹിസ് ഹൈനസ് അബ്ദുള്ള, മാലയോഗം, ഭരതം, കമലദളം, ആകാശദൂത്, ചെങ്കോൽ, സമ്മർ ഇൻ ബത്‌ലഹേം തുടങ്ങിയ നല്ല സിനിമകൾ മലയാളത്തിന് സമ്മാനിച്ചു.

സിബി മലയിലിൻ്റെ ഭരതം എന്ന ചിത്രത്തിലൂടെ ആയിരുന്നു മോഹൻലാലിന് മികച്ച നടനുള്ള ആദ്യ ദേശീയ അവാർഡ് ലഭിച്ചത്. മലയാളത്തിലെ ഏകദേശം എല്ലാ മികച്ച താരങ്ങളെയും അഭിനയിപ്പിച്ചുകൊണ്ട് സിനിമകൾ ചെയ്തിട്ടുള്ള സിബി മലയിൽ ഏകദേശം 50 ഓളം സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. സിബി മലയിൽ സംവിധാനം ചെയ്തിട്ടുള്ള ഏറ്റവും നല്ല സിനിമകളെ കുറിച്ചും അതുപോലെ തന്നെ ഏറ്റവും മോശം സിനിമകളെ കുറിച്ചും ഒക്കെ സംസാരിക്കുകയാണ്.

സിബി മലയിൽ പറയുന്നത് തൻ്റെ സിനിമകളിൽ കിരീടമാണ് പല പ്രേക്ഷകർക്കും ഇഷ്ടമെങ്കിലും തനിക്ക് അതിനേക്കാൾ കൂടുതൽ ഇഷ്ടം ചെങ്കോൽ എന്ന സിനിമയാണ് എന്നാണ്. ചെങ്കോൽ ഇഷ്ടപ്പെടാൻ കാരണം കിരീടത്തിൻ്റെ രണ്ടാം ഭാഗം മാത്രമായതുകൊണ്ടല്ല. അതിലും ഉപരി ഓരോ കഥാപാത്രത്തിനും കിരീടം എന്ന സിനിമയിലെ സംഭവങ്ങളുമായി ബന്ധപ്പെട്ടു കൊണ്ടുള്ള വ്യക്തത ഉണ്ട്. ആദ്യ ഭാഗമായ കിരീടം എന്ന സിനിമയിലെ കഥാപാത്രങ്ങളുടെ ദുരിതാവസ്ഥയിൽ നിന്നുമാണ് രണ്ടാം ഭാഗമായ ചെങ്കൊൽ എന്ന സിനിമയിലേക്ക് വരുന്നത്.

സിബി പറയുന്നത് മോഹൻലാൽ എന്ന നടൻ്റെ വളർച്ച കിരീടത്തിനെക്കാളും കൂടുതൽ കാണാൻ സാധിച്ചത് ചെങ്കോൽ എന്ന സിനിമയിലൂടെ ആണെന്നാണ്. ഏതെങ്കിലും ഒരു സിനിമയുടെ കഥ കേൾക്കുമ്പോൾ തന്നെ തനിക്ക് ആദ്യം ഓർമ്മ വരുന്നത് മോഹൻലാലിൻ്റെ മുഖമാണ്. സിബി പറയുന്നത് മോഹൻലാലിന് ഏത് കഥാപാത്രത്തെയും അഭിനയിപ്പിച്ച് ഫലിപ്പിക്കാൻ സാധിക്കും എന്നതുകൊണ്ട് തന്നെയാണ് ആദ്യം ഒരു കഥ കേൾക്കുമ്പോൾ പെട്ടെന്ന് ലാലിനെ ഓർമ്മ വരുന്നത് എന്നാണ്.

എന്നാൽ ചില കഥാപാത്രങ്ങൾ ചെയ്യുവാൻ മമ്മൂട്ടിക്ക് മാത്രമേ സാധിക്കൂ എന്നും. അദ്ദേഹം പറയുന്നത് തനിയാവർത്തനം എന്ന സിനിമ മമ്മൂട്ടി അല്ലാതെ മറ്റാരും ആ സ്ഥാനത്ത് അഭിനയിക്കുന്നത് ചിന്തിക്കാൻ പോലും സാധിക്കില്ല എന്നാണ്. അതുപോലെ അദ്ദേഹത്തിൻ്റെ സിനിമയായ സമ്മർ ഇൻ ബത്ലഹേമിന് ഒരിക്കലും ഒരു തുടർച്ച ഉണ്ടാകില്ലെന്നും കാരണം അതിലെ ഒരു നായികയെ കണ്ടു പിടിക്കാൻ മാത്രമായി ഒരു സിനിമ ചെയ്യുവാൻ കഴിയില്ല എന്നും.

വേണമെങ്കിൽ ഒരു സിനിമയൊക്കെ ചിന്തിക്കാൻ കഴിയും കാരണം പുതിയ ജനറേഷൻ ആയിട്ട് അവർ എവിടെയെത്തും എന്നൊക്കെ. സിബിക്ക് ഏറ്റവും വലിയ പരാജയം സംഭവിച്ചത് മോഹൻലാലിനൊപ്പം ആണെന്നായിരുന്നു. ദൈവദൂതൻ എന്ന സിനിമയായിരുന്നു. കാരണം തിയേറ്ററിൽ അത് ഓടാൻ തന്നെ വളരെയധികം പാടുപെട്ടു എന്നുമാണ് സിബി മലയിൽ പറയുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply