ഇന്ത്യയ്ക്ക് വൻ തിരിച്ചടി ! പാക്കിസ്ഥാനെതിരായ വേൾഡ് കപ്പ് മത്സരത്തിൽ ഇന്ത്യയുടെ സൂപ്പർ താരം ഇറങ്ങില്ല ! കാരണം

ഇന്ത്യൻ ടീമിലെ ഏറ്റവും വിശ്വസ്തനും ഏത് അപകട ഘട്ടത്തിലും ടീമിനെ വിജയിപ്പിക്കാൻ കഴിവുള്ളതുമായ ബാറ്റ്സ്മാൻ ആണ് ശുഭ്‌മാൻ ഗില്‍. നെറ്റ്സിൽ ഒരുപാട് നേരം ഗിൽ പരിശീലനം നടത്തിയിരുന്നു. എന്നാൽ കഴിഞ്ഞദിവസം കനത്ത പനിയെ തുടർന്ന് ശുഭ്‌മാൻ ഗിൽ വിശ്രമത്തിൽ ആയിരുന്നു. അതിനുശേഷം നടന്ന ടെസ്റ്റിൽ ശുഭ്‌മാൻ ഗില്ലിന് ഡെങ്കിപ്പനി സ്ഥിരീകരിക്കുകയായിരുന്നു. ചെന്നൈയിൽ വന്നിറങ്ങിയ സമയം തൊട്ട് ശക്തമായ പനിയുണ്ടായിരുന്നു.

ഡോക്ടർമാർ അദ്ദേഹത്തിന് വിശ്രമം അനുവദിച്ചിരിക്കുകയാണ്. ഇനി വരും ദിവസങ്ങളിൽ നടത്തുന്ന ടെസ്റ്റുകളിൽ മാത്രമേ ശുഭ്‌മാൻ ഗില്ലിൻ്റെ കാര്യത്തിൽ ഒരു അന്തിമ തീരുമാനമെടുക്കാൻ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് സാധിക്കുകയുള്ളൂ. ഇന്ത്യയുടെ ഓപ്പണിങ് ബാറ്റ്സ്മാൻ ആയ ശുഭ്മാൻ ഗിൽ ലോകകപ്പിലെ ഇന്ത്യയുടെ രണ്ടാം മത്സരത്തിലും കളിക്കുന്നില്ല എന്ന വാർത്ത ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളെ നിരാശയിൽ ആക്കിയിരിക്കുകയാണ്.

ഇന്ത്യൻ ടീമാണ് താരം അഫ്‌ഗാനിസ്ഥാന് എതിരെയുള്ള കളിയിലും പങ്കെടുക്കുന്നില്ല എന്ന വാർത്ത അറിയിച്ചത്. ഡെങ്കിപ്പനിയെ തുടർന്ന് ചികിത്സയിലാണ് ഗിൽ. ഗില്ലിന് പ്ലേറ്റ്ലെറ്റ് കുറവായതുകൊണ്ട് തന്നെ വിശ്രമം ആവശ്യമാണ്. ഡൽഹിയിലേക്ക് അതുകൊണ്ട് യാത്ര ചെയ്യില്ല എന്നാണ് പറയുന്നത്. ഇനി ഗിൽ ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്നത് പാക്കിസ്ഥാനെതിരായി അഹമ്മദാബാദിൽ നടക്കുന്ന മത്സരത്തിൽ ആയിരിക്കും എന്നായിരുന്നു ആദ്യം റിപ്പോർട്ടുകൾ .

ഗിൽ അസുഖബാധിതനായത് കാരണം തന്നെ ഓസ്ട്രേലിയക്കെതിരായുള്ള കളിയിലും ഉണ്ടായിരുന്നില്ല. ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്റർമാരിൽ ഒരാളാണ് ഇപ്പോൾ ഒരു വർഷത്തോളമായി ഗിൽ. ഇന്ത്യക്ക് ഏറ്റവും വലിയ കരുത്താണ് ഓപ്പനിങ്ങിൽ രോഹിത്തും ഗില്ലും ചേർന്നുള്ള പ്രകടനങ്ങൾ. അസുഖ കാരണം മൂലം ഗിൽ കളിക്കാത്തതുമൂലം ഇഷൻ കിഷൻ ആയിരിക്കും അഫ്‌ഗാനിസ്ഥാന് എതിരെയും ആദ്യ ഇലവനിൽ ഉണ്ടാവുക.

സമീപകാലത്തെ ഇന്ത്യൻ ക്രിക്കറ്റിലെ മാത്രമല്ല വേൾഡ് ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനും ഓപ്പണിങ് ബാറ്റ്സ്മാനുമായി കരുതപ്പെടുന്ന ശുഭ്‌മാൻ ഗില്‍ ഇന്ത്യയും ഓസ്ട്രേലിയയുമായുള്ള ആദ്യ മത്സരത്തിൽ ഇല്ലായിരുന്നു. ഐസിസി വേൾഡ് റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന ബാറ്റ്സ്മാൻ ആണ് ശുഭ്‌മാൻ ഗിൽ. ഇന്ത്യയുടെ വേൾഡ് കപ്പിൽ രോഹിത് ശർമയുടെ കൂടെ ഓപ്പണിങ് ബാറ്റ്സ്‌ മാൻ ആയിട്ടാണ് ശുഭ്‌മാൻ ഗിൽ ഇറങ്ങുക.

ഈ ലോക കപ്പിൽ ഇന്ത്യയുടെ നിർണായക ബാറ്റ്സ്മാൻ ആയിട്ടാണ് ഗില്ലിനെ ക്രിക്കറ്റ് ലോകം കരുതുന്നത്. എന്തായാലും ഡോക്ടർമാരുടെ നിർദ്ദേശം അനുസരിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീമിന് തീരുമാനമെടുക്കാൻ ആകുള്ളൂ. ഡോക്ടർമാർ പറയുന്നത് ഏഴു മുതൽ 10 ദിവസം വരെ കൃത്യമായ പരിശോധനയും വിശ്രമവും താരത്തിന് ആവശ്യമാണെന്നാണ്. സാധാരണ പനിയാണെങ്കിൽ ആൻ്റിബയോട്ടികൾ കഴിച്ചുകൊണ്ട് ആൾക്ക് കളിക്കാൻ ആകുമായിരുന്നെന്ന് പറഞ്ഞു. എന്നാൽ ഡെങ്കിപ്പനി പോലെയുള്ള മാരകമായ അസുഖങ്ങൾക്ക് പരിശോധനയും ചികിത്സയും ആവശ്യമാണെന്നും വിശ്രമവും നല്ല രീതിയിൽ വേണമെന്ന് ബന്ധപ്പെട്ട ആരോഗ്യ വിദഗ്ധർ പറഞ്ഞു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply