ഗൂഗിൾ പേ ഉപയോഗിക്കുന്നവരാണോ ? യുപിഐ ഉപഭോക്താക്കൾക്ക് ഇരുട്ടടിയുമായി ഗൂഗിൾ പേ !

പലരും ആശ്രയിക്കുന്ന യുപിഐ ആപ്പ് ആണ് ഗൂഗിൾ പേ. ഗൂഗിൾ പേ ചെയ്യുന്ന ഉപഭോക്താക്കൾ ഇപ്പോൾ ആശങ്കയിൽ ആണ്. കാരണം ഇനി ഗൂഗിൾ പേ ഇടപാടുകൾ ഫ്രീ ആയിരിക്കില്ല എന്നുള്ള റിപ്പോർട്ടുകൾ ആണ് വരുന്നത്. ഒരു ട്വിറ്റർ ഉപഭോക്താവാണ് ഗൂഗിൾ പേ ഇനി ചാർജ് ഈടാക്കും എന്നുള്ള കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. മൊബൈൽ റീചാർജുകൾക്ക് വേണ്ടി ഗൂഗിൾ പേ മൂന്ന് രൂപ കൺവീനിയൻസ് ഫീ ആയി ഈടാക്കും എന്ന് കാണിച്ചു കൊണ്ടായിരുന്നു ഒരു ട്വിറ്റർ ഉപഭോക്താവ് സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ് ഇട്ടത്.

പല ആപ്പുകളും ഉണ്ടെങ്കിലും കൂടുതൽ പേരും ഗൂഗിൾ പേ ആണ് ഉപയോഗിച്ചിരുന്നത്. പേടിഎം അതുപോലെ തന്നെ മറ്റു ബാങ്കുകളുടെ ആപ്പുകൾ തുടങ്ങിയ പെയ്മെൻ്റ് പ്ലാറ്റ് ഫോമുകളിൽ നിന്ന് വളരെയധികം വ്യത്യസ്തമായിരുന്നു ഗൂഗിൾ പേ. കാരണം അത് ഫ്രീ ചാർജ് ആയിരുന്നു എന്നതാണ്. അതുകൊണ്ടുതന്നെയാണ് ജനങ്ങൾ ഗൂഗിൾ പേ അത്രയേറെ ഇഷ്ടപ്പെട്ടതും. വളരെ കാലമായി ഗൂഗിൾ പേ ഫ്രീ സർവീസ് ആണ് ഉപഭോക്താക്കൾക്ക് വേണ്ടി നൽകിയത്.

എന്നാൽ ഇപ്പോൾ ചാർജ് ഈടാക്കുവാനുള്ള തീരുമാനത്തിലാണ്. റിപ്പോർട്ടുകൾ അനുസരിച്ച് മൊബൈൽ റീച്ചാർജ് ചെയ്യുന്നതിന് വേണ്ടി മാത്രമാണ് ഈ ആപ്പ് പണം ഈടാക്കുക എന്നാണ് അറിയുന്നത്. ഗൂഗിൾ പേ ചാർജ് ഈടാക്കുന്നു എന്ന കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത് മുകൾ ശർമ എന്ന ട്വിറ്റർ ഉപഭോക്താവാണ്. അദ്ദേഹം പറഞ്ഞത് ജിയോ റീചാർജ് ചെയ്യുന്ന സമയത്ത് തനിക്ക് മൂന്നു രൂപ കൺവീനിയൻസ് ഫീ ആയി നൽകേണ്ടതായി വന്നു എന്നാണ് ട്വിറ്റർ ലൂടെ അറിയിച്ചത്.

എന്നാൽ 100 രൂപ വരെ ചെയ്യുന്ന റീചാർജുകൾക്ക് കൺവീനിയൻസ് ഉണ്ടാകുന്നതല്ല. 100 രൂപയ്ക്ക് മുകളിൽ റീചാർജ് ചെയ്യുന്ന തുകയ്ക്ക് അതിന് അനുസരിച്ച് കൺവീനിയൻസ് ചാർജും വർദ്ധിക്കും. എന്നാൽ ഈ കൺവീനിയൻസ് ചാർജുകളെ കുറിച്ച് ഗൂഗിൾ പേ പ്രത്യക്ഷത്തിൽ യാതൊരുതരത്തിലും പ്രതികരിച്ചിട്ടില്ല എന്നും നവംബറിൽ അപ്ഡേറ്റ് ചെയ്ത സേവന നിബന്ധനകളിൽ ഗൂഗിൾ ഫീസിനെ കുറിച്ച് കമ്പനി പരാമർശിച്ചിട്ടുണ്ട്.

പലരും കൺവീനിയൻസ് ചാർജ് ഈടാക്കുന്നതല്ല എന്നതുകൊണ്ട് തന്നെയാണ് ഗൂഗിൾ പേ എന്ന സൗകര്യം ഉപയോഗിക്കുന്നത്. ഗൂഗിൾ പേ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് ഇത് ഒരു അടി തന്നെയാണ്. ഗൂഗിൾ പേ എത്രത്തോളം സേഫ് ആണ് എന്ന് അറിയില്ലെങ്കിലും ഈ ചാർജ് ഈടാക്കുന്നതിൽ നിന്നും മുക്തി നേടുവാൻ വേണ്ടിയാണ് പലരും ഗൂഗിൾ പേ എന്ന സൗകര്യം ഉപയോഗിച്ചത്. പലപ്പോഴായിട്ടും പലരുടെയും പണം ഗൂഗിൾ പേ വഴി നഷ്ടപ്പെട്ടിട്ടുമുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply