ഒരു സെക്കൻഡ് നേരമെങ്കിലും മമ്മൂട്ടിയുടെ പാറ പോലുള്ള വിരിഞ്ഞ മാറിടത്തിൽ തല ചേർത്ത് വയ്ക്കണമെന്നാണ് ആഗ്രഹം ! സാധിച്ചാൽ സ്വർഗത്തിൽ പോയപോലെ എന്ന് ശോഭ

shobha de about mammotty

ഒരുകാലത്ത് ആരാധികമാരുടെ പ്രിയപ്പെട്ട താരമായിരുന്നു മമ്മൂട്ടി എന്ന് പറയാൻ വേണ്ടിയിരിക്കുന്നു. നിരവധി ആരാധകരെ സ്വന്തമാക്കിയ മമ്മൂട്ടി അക്കാലത്ത് പല പെൺകുട്ടികളും ഹൃദയത്തിൽ കൊണ്ട് നടക്കുകയും ചെയ്തിരുന്നു. ഇന്നും മമ്മൂട്ടിയുടെ സൗന്ദര്യത്തിന് ആരാധകരെറെയാണ് ഇപ്പോൾ മമ്മൂട്ടിയെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ഇനി ഒരു ജീവിതം കൂടി ലഭിക്കുകയാണെങ്കിൽ മമ്മൂട്ടിക്ക് വേണ്ടി ജനിക്കണം എന്നാണ് ആഗ്രഹം എന്നാണ് എഴുത്തുകാരിയായ ശോഭാ ഡെ പറയുന്നത്. മാതൃഭൂമി നടത്തിയ അക്ഷരോത്സവത്തിൽ സംസാരിക്കുന്നതിനിടയിൽ ആയിരുന്നു ശോഭ പറയുന്നത്. മമ്മൂട്ടിക്കായി ജീവിക്കണമെന്ന് ആഗ്രഹം തുറന്നു പറയുകയാണ് ശോഭ.

ഇങ്ങനെ ഒരു ആഗ്രഹം ഉണ്ടാകാനുള്ള കാരണത്തെക്കുറിച്ചും അവർ പറയുന്നുണ്ട്. താൻ അദ്ദേഹത്തെ ഒരുപാട് ഇഷ്ടപ്പെടുന്നു എന്നതാണ് അതിന്റെ പ്രധാനപ്പെട്ട കാരണം. മമ്മൂട്ടിയുടെ പഴയകാല സിനിമകൾ കണ്ടിട്ടുണ്ട് എന്നും അന്ന് മുതൽ മമ്മൂട്ടിയെ തനിക്ക് വളരെയധികം ഇഷ്ടമാണ് എന്നും ഇവർ വ്യക്തമായി പറയുന്നുണ്ട്. എന്നെങ്കിലും മമ്മൂട്ടിയെ നേരിട്ട് കാണാൻ സാധിക്കുമോന്ന കാര്യം താൻ ഇടയ്ക്ക് ഭർത്താവിനോടും ചോദിക്കാറുണ്ട്. ബോളിവുഡിലും ഹോളിവുഡിലും മമ്മൂട്ടിയുടെതുപോലത്തെ വിരിഞ്ഞ മാറിടം ഉള്ളവർ ഇല്ല എന്നും ശോഭ പറയുന്നുണ്ട്. പിന്നെ മമ്മൂട്ടിയുടെ കണ്ണുകളിൽ മൃദുലതയും കരുണയും ഉണ്ട്. അത് മമ്മൂട്ടിയുടെ മാത്രം പ്രത്യേകതയാണ് എന്നാണ് ശോഭ പറയുന്നത്.

ശോഭയുടെ വാക്കുകൾ ഇങ്ങനെയാണ്. മമ്മൂട്ടിയുടെ പഴയ ചിത്രങ്ങളാണ് കണ്ടിട്ടുള്ളത്. അന്നുമുതൽ അദ്ദേഹത്തെ ഇഷ്ടമാണ്. മമ്മൂട്ടിയെ എന്നെങ്കിലും നേരിട്ട് കാണാൻ പറ്റുമോ എന്ന് ഭർത്താവിനോട് ചോദിക്കാറുണ്ട്. ഹോളിവുഡിലോ ബോളിവുഡിലോ മമ്മൂട്ടിയുടെ അതുപോലെ വിരിഞ്ഞ മാറിടമില്ല. പിന്നെ കണ്ണുകളിലെ മൃദുലതയും കരുണയും മമ്മൂട്ടിയുടെ മാത്രം പ്രത്യേകതയാണ്. എന്നെങ്കിലും മമ്മൂട്ടിയെ നേരിട്ട് കാണുകയാണ് എങ്കിൽ ഒരു സെക്കൻഡ് നേരമെങ്കിലും അദ്ദേഹത്തിന്റെ പാറ പോലുള്ള വിരിഞ്ഞ മാറിടത്തിൽ തല ചേർത്ത് വയ്ക്കണമെന്നാണ് ആഗ്രഹം.

അങ്ങനെ ചെയ്താൽ അത് സ്വർഗത്തിൽ പോയപോലെ ആയിരിക്കും. പിന്നെ ആ പുഞ്ചിരിയും. ഞാൻ എന്റെ കുറ്റസമ്മതം നടത്തിക്കഴിഞ്ഞു എന്നാണ് ശോഭ പറയുന്നത്. ശോഭയുടെ വാക്കുകൾ ഇതിനോടകം തന്നെ സോഷ്യൽ മാധ്യമങ്ങളിൽ വൈറലായി. അന്താരാഷ്ട്ര അക്ഷരോത്സവം കഴിഞ്ഞ ദിവസമായിരുന്നു സമാപിച്ചിരുന്നത്. ഒരിക്കൽ കൂടി ജീവിക്കാൻ അവസരം കിട്ടുകയാണെങ്കിൽ മമ്മൂട്ടി ആകാനാണ് ആഗ്രഹിക്കുന്നത് എന്ന് പറഞ്ഞിരുന്നത്. മമ്മൂട്ടിയെ കാണണമെന്ന് നിരവധി ആളുകൾ ആഗ്രഹിക്കുന്നുണ്ട്. മമ്മൂട്ടിയുടെ ഹൃദയത്തിലേക്ക് സ്ഥാനം നേടണം എന്നാണ് ശോഭ ആഗ്രഹിച്ചത്. ഇതിനോടകം തന്നെ ഈ ഒരു വാക്കുകൾ ചെയ്തു ശ്രെദ്ധ നേടി.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply