അടിയിൽ ധരിക്കാൻ അവർ ഒന്നും തരാതിരുന്നപ്പോൾ ടെൻഷനായി – ഒടുവിൽ ആ റെയിൻ സീൻ ചെയ്തപ്പോൾ രജനി സർ അത് കണ്ടുപിടിച്ചെന്ന് ശോഭന !

മണിച്ചിത്രത്താഴ് എന്ന സിനിമയിലെ കഥാപാത്രം ചെയ്തുകൊണ്ട് മലയാള മനസ്സിൽ ഇടംപിടിച്ച നടിയാണ് ശോഭന. മണിച്ചിത്രത്താഴ് എന്ന സിനിമയ്ക്ക് മുന്നേയും അതുകഴിഞ്ഞും നിരവധി സിനിമകൾ ചെയ്തിട്ടുണ്ടെങ്കിലും നാഗവല്ലി എന്ന കഥാപാത്രത്തിൻ്റെ പ്രഭാവലയത്തിൽ മറ്റു കഥാപാത്രങ്ങൾ ഒക്കെ മങ്ങി. മണിച്ചിത്രത്താഴ് എന്ന സിനിമ ചന്ദ്രമുഖി, ഭൂൽ ഭുലയ്യ എന്നീ പേരുകളിൽ തമിഴിലും ഹിന്ദിയിലും റീമേക്ക് ചെയ്തപ്പോഴും അതിൽ അഭിനയിച്ച നടിമാർക്ക് ശോഭനയെ പോലെ തിളങ്ങാൻ സാധിച്ചിട്ടില്ല.

സിനിമകളിൽ സജീവമായിരിക്കുന്ന സമയത്തും നൃത്തത്തിന് മുൻഗണന കൊടുത്തിരുന്നു ശോഭന. സ്വന്തമായി ഡാൻസ് സ്കൂളും ശോഭന നടത്തുന്നുണ്ട്. സിനിമയിൽ നിന്നും വിട്ടുനിന്നപ്പോഴായിരുന്നു കൂടുതലായും നൃത്തിൽ ശ്രദ്ധ ചെലുത്തിയത്. തമിഴിൽ നിരവധി സിനിമകൾ തുടക്കകാലത്ത് ചെയ്തെങ്കിലും പലതും പരാജയപ്പെട്ടിരുന്നു. ദളപതി എന്ന എവർ ഗ്രീൻ സിനിമയിലെ നായിക ആയതിലൂടെയാണ് തമിഴ് പ്രേക്ഷകർ ശോഭനയെ തിരിച്ചറിയാൻ തുടങ്ങിയത്.

തമിഴ് സിനിമയിൽ നിന്നും തനിക്ക് ഉണ്ടായ ഒരു അനുഭവം ആണ് ശോഭന സിനി ഉലകം എന്ന ചാനലിൻ്റെ അഭിമുഖത്തിനിടയിൽ പങ്കുവെച്ചിരിക്കുന്നത്. രജനീകാന്തും ശോഭനയും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്ന ശിവ എന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നും തനിക്കുണ്ടായ ഒരു അനുഭവമാണ് ശോഭന തുറന്നു പറഞ്ഞത്. ആദ്യമായി ഈ സിനിമയിൽ മഴയത്തുള്ള ഒരു രംഗമായിരുന്നു ഷൂട്ട് ചെയ്യേണ്ടത്. തനിക്ക് ട്രാൻസ്പരൻ്റ് ആയിട്ടുള്ള ഒരു വെള്ളസാരിയായിരുന്നു ധരിക്കാൻ തന്നത് എന്ന് ശോഭന പറഞ്ഞു.

എന്നാൽ ശോഭന സാരിക്കടിയിൽ ധരിക്കാൻ മറ്റ് ഒന്നുമില്ലേ എന്ന് ചോദിച്ചു. അവർ ഇല്ല എന്നും പറഞ്ഞു. ശോഭനക്ക് വീട്ടിൽ വരാനുള്ള സമയമുണ്ടായിരുന്നില്ല. ആ സമയത്ത് ശോഭനയ്ക്ക് തോന്നിയത് പ്രീമെഡിറ്റേറ്റഡ് മർഡർ പോലെ ആയിരുന്നു. വലിയൊരു പ്രൊഡക്ഷൻ കമ്പനിക്ക് വേണ്ടിയാണ് താൻ അഭിനയിക്കുന്നത് എന്നും താൻ കാരണം ഷൂട്ടിംഗ് വൈകരുത് എന്ന ഉത്തരവാദിത്വബോധം ഓർത്തപ്പോൾ ശോഭന ആകെ ടെൻഷനിലായി.

കെ വി എം സ്റ്റുഡിയോയിൽ വച്ചായിരുന്നു ഷൂട്ടിംഗ്. അവിടെ പ്ലാസ്റ്റിക്കിൻ്റെ ഒരു ടേബിൾ ക്ലോത്ത് ഉണ്ടായിരുന്നു. അത് ശോഭന എടുത്ത് സാരിക്കടിയിൽ ധരിച്ചു. ശോഭന 10 മിനിറ്റിനുള്ളിൽ തന്നെ റെഡിയായി. ഷൂട്ടിങ്ങിൽ രജനി സാർ ശോഭന എടുക്കുന്നത് ആയിരുന്നു സീൻ. ശോഭനയെ എടുത്ത ഉടനെ തന്നെ പ്ലാസ്റ്റിക്കിൻ്റെ ശബ്ദം വന്നു. ആ സമയത്തുള്ള രജനീകാന്ത സാറിൻ്റെ മുഖം തനിക്ക് ഇപ്പോഴും ഓർമ്മയുണ്ട് എന്ന് ശോഭന പറയുന്നു. അദ്ദേഹം പോയി മറ്റാരോടേലും പറയുമോയെന്ന് ശോഭന ഭയപ്പെട്ടിരുന്നു. പക്ഷേ അദ്ദേഹം ആരോടും പറഞ്ഞിരുന്നില്ല. കൂടെ അഭിനയിക്കുന്നവരെ കംഫർട്ട് ആക്കുന്ന സ്വഭാവമാണ് രജനികാന്തിനെന്നും ശോഭന പറഞ്ഞു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply