എനിക്ക് ആകെ ഉള്ളത് നീമാത്രമാണ്, ഒരുപാട് ഞാൻ സ്നേഹിക്കുന്നു, പീഡനക്കേസിൽ പിടിയിലായ ഷിയാസ് കരീം പ്രിയതമയ്ക്കൊപ്പം പങ്കുവെച്ച ചിത്രം

കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ വളരെയധികം ശ്രദ്ധ നേടിയ വ്യക്തിയായിരുന്നു ഷിയാസ് കരീം. ഷിയാസ് കരീമിനെതിരെ ഒരു യുവതി നൽകിയ പരാതിയാണ് മാധ്യമശ്രദ്ധ ഇത്രത്തോളം ഷിയാസിന് നേടിക്കൊടുത്തത്. ജിം ട്രെയിനർ ആയ യുവതി നൽകിയ പരാതി അനുസരിച്ച് ഷിയാസ് തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചു എന്നും 11 ലക്ഷം രൂപ തന്റെ കയ്യിൽ നിന്നും തട്ടിയെടുത്തു എന്നുമാണ് പറയുന്നത്. എന്നാൽ ഈ കാര്യങ്ങളൊക്കെ തന്നെ ഷിയാസ് എതിർക്കുകയായിരുന്നു ചെയ്തത്. നടന്നത് പീഡനം ആയിരുന്നില്ല എന്നും ഉഭയസമതപ്രകാരമുള്ള ലൈംഗികബന്ധം മാത്രമാണ് ഉണ്ടായത് എന്നുമായിരുന്നു പറഞ്ഞിരുന്നത്. 11 ലക്ഷം രൂപ താൻ തട്ടിച്ച് വാങ്ങിയിട്ടില്ല എന്നും പറയുന്നുണ്ടായിരുന്നു.

യുവതി തന്നോട് പറഞ്ഞത് വിവാഹിതയല്ല എന്നായിരുന്നു എന്നും എന്നാൽ താൻ വിവാഹിതയാണെന്ന് മനസ്സിലാക്കി എന്നും ആണ് പറയുന്നത്. അതോടൊപ്പം തന്നെ മകൻ ഉണ്ട് എന്ന വിവരവും യുവതി മറച്ചുവെച്ചു എന്നാണ് ഷിയാസ് പറയുന്നത്. അതുകൊണ്ടുതന്നെ നടന്നത് പീഡനം അല്ല എന്ന് ഷിയാസ് ഉറപ്പിച്ചു പറയുന്നുണ്ട്. . ഇതിന്റെ പേരിൽ പലതരത്തിലുള്ള വാക്കുകളാണ് ഷിയാസിന് സോഷ്യൽ മീഡിയയിൽ നിന്നും നേരിടേണ്ടതായി വരുന്നത്. അടുത്തകാലത്തായിരുന്നു ഷിയാസിന്റെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നത്. വിവാഹനിശ്ചര്യത്തിന്റെ ചിത്രങ്ങൾ വലിയ തോതിൽ തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഇപ്പോൾ ഇതാ വിമർശകർക്കുള്ള ഒരു മറുപടി എന്നതുപോലെതന്നെ പ്രതിശ്രുത വധുവിനൊപ്പമുള്ള ഷിയാസിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് ഷിയാസ് കുറിക്കുന്നത് ഇങ്ങനെയാണ്…

നീയാണ് എനിക്കുള്ളത് എന്റെ പെണ്ണേ നിന്നെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു എന്നാണ് പ്രതിശ്രുത വധുവിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് ഷിയാസ് പറയുന്നത്. ഈ ചിത്രം കണ്ടുകൊണ്ട് നിരവധി ആളുകൾ കമന്റുകളുമായി എത്തിയിട്ടുണ്ട്. എന്തൊക്കെ വന്നാലും പുള്ളിക്കാരി ഫുൾ സപ്പോർട്ട് ആയി കൂടെയുണ്ടല്ലോ പിന്നെ എന്തിനാണ് പേടിക്കുന്നത്. തെറ്റ് ചെയ്തിട്ടില്ല എങ്കിൽ പേടിക്കേണ്ട കാര്യമില്ല നിങ്ങളുടെ നിരപരാദിത്വം ഉടനെ തെളിയട്ടെ എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്. നിരവധി ആളുകളാണ് ഷിയാസിനെ വിമർശിച്ചു കൊണ്ടും അല്ലാതെയും ഒക്കെ കമന്റുകളുമായി എത്തുന്നത്. ഈ ഒരു വാർത്ത സോഷ്യൽ മാധ്യമങ്ങളിൽ എല്ലാം തന്നെ വൈറലായി മാറി. സ്റ്റാർ മാജിക് എന്ന പരിപാടിയിലൂടെയാണ് ഷിയാസ് കരീം കൂടുതൽ ശ്രദ്ധേയനായി മാറുന്നത്. ഈ പരിപാടിയിൽ പങ്കെടുത്ത് കൊണ്ടിരുന്ന ഷിയാസിന് ഇപ്പോൾ വലിയൊരു പ്രശ്നം തന്നെയാണ് ഈ ഒരു പീഡന പരാതി കൊണ്ട് ഉണ്ടായിരിക്കുന്നത് എന്നും മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. നിരവധി ആളുകളാണ് ഇപ്പോൾ ഇതിന്റെ പേരിൽ ഷിയാസിനെ വ്യക്തിഹത്യ ചെയ്യുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply