സൂപ്പർസ്റ്റാറുകൾ എന്ത് ചെയ്താലും കുഴപ്പമില്ല എന്നാൽ ഷിയാസ് ചെയ്യുമ്പോൾ ചോദ്യം ചെയ്യാൻ മത പ്രാന്തന്മാർ! മലയ്ക്ക് പോകാൻ മാലയിട്ട് ഷിയാസ്

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ആയിരുന്നു ഷിയാസ് കരീമിനെ കൂടുതലായി മലയാളികൾ അടുത്തറിഞ്ഞത്. സിനിമാ നടനും മോഡലും ആണ് ഷിയാസ്. ഷിയാസിൻ്റെ ഏറ്റവും വലിയ ആഗ്രഹം ഒരു സിനിമാ നടനായി മാറണം എന്നുള്ളതാണ്. എന്നാൽ ചെറിയ റോളുകൾ മാത്രമേ ഷിയാസിന് സിനിമ ലഭിച്ചിട്ടുള്ളൂ. മോഡലിങ്ങ് രംഗത്ത് വ്യക്തിമുദ്ര പതിപ്പിക്കുവാൻ ഷിയാസിന് സാധിച്ചിട്ടുണ്ട്.

മിസ്റ്റർ ഫോട്ടോ മോഡൽ 2018 പോപ്പുലരിറ്റി മോഡൽ 2018 തുടങ്ങിയ നിരവധി അംഗീകാരങ്ങൾ ഷിയാസിന് ലഭിച്ചിട്ടുണ്ട്. യുവതിയെ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചു എന്ന വാർത്തയും ഷിയാസ് കരീമിനെതിരെ ഈയ്യിടെ വന്നിരുന്നു. തനിക്ക് പറയാനുള്ള കാര്യങ്ങൾ എല്ലാം തന്നെ എവിടെയായാലും വെട്ടി തുറന്നു പറയാറുണ്ട് ഷിയാസ്. അതുകൊണ്ടുതന്നെ ഷിയാസിൻ്റെ വീഡിയോസും അഭിമുഖവും എല്ലാം തന്നെ വൈറലായി മാറാറുമുണ്ട്.

ഷിയാസിനെ അപമാനിക്കാൻ ശ്രമിച്ച ഒരാൾക്ക് അദ്ദേഹം നൽകുന്ന മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. ഷിയാസ് ശബരിമലയ്ക്ക് പോകുവാൻ വേണ്ടി മാലയിട്ട് നിൽക്കുന്ന ഒരു ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഈ ചിത്രത്തിന് പ്രത്യേകം ക്യാപ്ഷൻ ഒന്നും തന്നെ നൽകിയിരുന്നില്ല. ഒരു ലൊക്കേഷനിൽ വെച്ച് എടുത്ത ചിത്രമാണ് ഇതെന്നത് വ്യക്തമാണ്. എന്നാൽ ഈ ചിത്രം ഉപയോഗിച്ചുകൊണ്ട് ഷിയാസിനെ അപമാനിക്കുവാൻ ആയിരുന്നു ശ്രമിച്ചത്.

ചിത്രത്തിന് വന്ന ഒരു കമൻ്റ് ഇത് ഇത്തിരി ഓവർ അല്ലേ എന്നായിരുന്നു. എന്നാൽ ഷിയാസ് ഈ കമൻ്റിന് മറുപടി നൽകിയത് ഇത് ഓവർ അല്ലെന്നും തൻ്റെ ജോലിയാണ് സഹോദരാ എന്നുമാണ്. കൂടാതെ ഇത്തരത്തിലുള്ള കമൻ്റുകൾ ഒന്നും ഞാൻ മൈൻഡ് ചെയ്യുന്നില്ലെന്നും പറഞ്ഞു. നിരവധി ആളുകൾ ഷിയാസിനെ പിന്തുണച്ചുകൊണ്ട് വന്നിട്ടുണ്ട്. ചിലർ ചോദിച്ചത് കറുപ്പ് വസ്ത്രം ധരിച്ചതിൽ എന്താണ് പ്രശ്നം എന്ന്.

ഷിയാസ് അദ്ദേഹത്തിൻ്റെ ജോലിയാണ് ചെയ്യുന്നത് അതിൽ എന്താണ് തെറ്റ് എന്നും ചോദിക്കുന്നുണ്ട്. സൂപ്പർസ്റ്റാറായ മമ്മൂട്ടി ഒരു സിനിമയ്ക്ക് വേണ്ടി ഇത്തരത്തിൽ വേഷം ഇട്ടുകഴിഞ്ഞാൽ കുഴപ്പമില്ല എന്നാൽ ഷിയാസ് കരിം ചെയ്തു കഴിഞ്ഞാൽ അത് ചോദ്യം ചെയ്യാൻ മതഭ്രാന്തന്മാർ വരും. അഭിനയത്തിൻ്റെ ഭാഗമായി എടുത്ത ഫോട്ടോ ഷിയാസ് അദ്ദേഹത്തിൻ്റെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിന് മറ്റ് ആളുകൾക്ക് എന്തിന് കുരു പൊട്ടണം?

പലരും സിനിമയിലും ടിവി പരമ്പരകളിലും ഒക്കെ അഭിനയിക്കുമ്പോൾ പല വേഷങ്ങളും പണ്ടുകാലം തൊട്ട് തന്നെ ധരിക്കാറുണ്ട്. അപ്പോഴൊന്നും ഇല്ലാത്തത് ഇപ്പോൾ മതത്തിൻ്റെ പേര് വെച്ച് എന്തിന് പറയണം? എന്തിനാണ് ഇത്ര പ്രശ്നമാക്കുന്നത്. ഇത്തരത്തിൽ വേഷം ധരിച്ചത് അഭിനയിക്കുന്നതിന് വേണ്ടിയല്ലെങ്കിലും അയാളുടെ ഇഷ്ടമാണ് എന്ത് ചെയ്യണം എന്നത്. അതിൽ മറ്റുള്ള ആളുകൾക്ക് കൈകടത്തുവാൻ അവകാശം ഇല്ല എന്നാണ് ചിലർ കമൻ്റ് ചെയ്തിരിക്കുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply