ഇ പി ജയരാജനെ മുന്നിൽ നിർത്തിക്കൊണ്ട് ഷൈൻ ടോമിന്റെ ചോദ്യം വൈറൽ – കേരളത്തിന് എന്തുകൊണ്ട് സ്വന്തമായി ഒരു എയർലൈൻ തുടങ്ങിക്കൂടാ ? മറുപടി

യുവനിരയിൽ ഏറ്റവും ശ്രദ്ധേയനായ നടനാണ് ഷൈൻ ടോം ചാക്കോ. ഏതു കാര്യവും മുഖം നോക്കാതെ വെട്ടിത്തുറന്ന് പറയുന്ന ഒരു സ്വഭാവക്കാരനുമാണ്. അതുകൊണ്ടുതന്നെ പല വിവാദങ്ങളിലും ചെന്ന് പെടാറുണ്ട്. പല ഇന്റർവ്യൂകളും സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുമുണ്ട്. ചിലത് വിവാദമാകാറുമുണ്ട്. എന്നാൽ വിവാദങ്ങളിലൊന്നും ഒരു കുലുക്കവും സംഭവിക്കാത്ത നടനാണ് ഷൈൻ ടോം.

ഇപ്പോൾ ഒരു പൊതുവേദിയിൽ വെച്ച് ഷൈൻ ടോം പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. യുവസംരംഭകർക്കുള്ള കേരള ഗവൺമെൻ്റിൻ്റെ ബിസിനസ് കേരള മാഗസിൻ പുരസ്കാര വേദിയിൽ സംസാരിക്കുന്നതിനിടയിൽ പറഞ്ഞ ചില വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. കേരളത്തിലേക്കുള്ള എയർലൈൻസ് ഫ്ലൈറ്റ് സൗകര്യത്തെക്കുറിച്ച് ആയിരുന്നു നടൻ സംസാരിച്ചത്. കേരളത്തിലെ മുൻ വ്യവസായ വകുപ്പ് മന്ത്രിയും എൽഡിഎഫ് കൺവീനറുമായ ഇ പി ജയരാജൻ വേദിയിലിരിക്കവെയുള്ള ഷൈൻ ടോമിൻ്റെ പ്രസ്താവന ടൂറിസത്തിന് ഏറ്റവും സാധ്യതയുള്ള ഒരു സംസ്ഥാനമാണ് കേരളം എന്ന്.

എന്നാൽ ടൂറിസ്റ്റുകൾ ഇപ്പോൾ കേരളത്തിലേക്കുള്ള വരവ് വളരെ കുറവാണ് എന്നും മറ്റ് സംസ്ഥാനങ്ങളിലേക്കാണ് ടൂറിസ്റ്റുകൾ പോകാൻ ആഗ്രഹിക്കുന്നതെന്നും ഷൈൻ ടോം പറഞ്ഞു. കാരണം മുംബൈയിലേക്കും ഡൽഹിയിലേക്കും ഫ്ലൈറ്റുകൾ ആവശ്യത്തിലധികം ഉണ്ടാകുമ്പോൾ കേരളത്തിലേക്ക് വരാൻ ഫ്ലൈറ്റുകളുടെ എണ്ണം വളരെ കുറവാണ്. കേരളത്തിലേക്ക് വരാൻ ബോംബെയിൽ നിന്നും ബാംഗ്ലൂരിൽ നിന്നുപോലും ഫ്ലൈറ്റുകളുടെ എണ്ണം കുറവാണ്.

പുറം രാജ്യങ്ങളിൽ നിന്നും ദുബായിൽ നിന്നു പോലും ഫ്ലൈറ്റുകളുടെ എണ്ണം കേരളത്തിലേക്ക് വളരെ കുറവാണ്. ടൂറിസം വളരണമെങ്കിൽ നല്ല യാത്ര സൗകര്യവും ഫ്ലൈറ്റുകളുടെ എണ്ണവും കൂടിയാൽ മാത്രമേ സാധിക്കുകയുള്ളൂ എന്നും നടൻ പറഞ്ഞു. എന്തുകൊണ്ട് കേരളത്തിലെ സ്വന്തമായി ഒരു എയർലൈൻസ് തുടങ്ങിക്കൂട എന്നും നടൻ തുറന്നു ചോദിച്ചു. പല രാജ്യങ്ങളിലും പ്രൈവറ്റായും ഗവൺമെൻ്റിൻ്റെ സഹകരണത്തോടെയും ഒരുപാട് എയർലൈൻസ് കമ്പനികൾ ഉണ്ട്.

എന്നാൽ കേരളത്തിൽ അത് വളരെ കുറവാണ്. സിനിമാ വ്യവസായത്തെക്കുറിച്ചും ഷൈൻ ടോം വാചാലനായി കേരളത്തിൽ മാത്രമല്ല ഇന്ത്യൻ സിനിമ വ്യവസായം തന്നെ പ്രതിസന്ധിയിലേക്ക് ആണ് പോകുന്നതെന്നും നടൻ കൂട്ടിച്ചേർത്തു. ഇപ്പോൾ നമ്മുടെ സിനിമാ വ്യവസായം ഭരിക്കുന്നത് ആമസോണൊക്കെ പോലുള്ള ഓടിടി പ്ലാറ്റ്ഫോമുകൾ ആണെന്നും അവർ അവരുടെ നാട്ടിലിരുന്നുകൊണ്ട് നമ്മുടെ സിനിമാവ്യവസ്ഥയെ ഇപ്പോൾ ഭരിക്കുകയാണെന്നും പറഞ്ഞു.

സിനിമ തീയറ്ററിൽ നിന്ന് തന്നെ കാണേണ്ട ഒരു വിനോദമാണെന്നും ഞാനൊക്കെ സിനിമയിലേക്ക് കടന്നുവന്നത് തന്നെ സിനിമ തിയേറ്ററിൽ നിന്ന് കണ്ടുകൊണ്ടുള്ള ആവേശത്തിലാണെന്നും നടൻ പറഞ്ഞു. സിനിമ തീയേറ്ററിലുകൾ തന്നെ റിലീസ് ചെയ്യണമെന്നും മറ്റു പ്ലാറ്റ്ഫോമുകളിൽ സിനിമ കാണാതിരിക്കണമെന്നും ഇല്ലെങ്കിൽ വരും ദിവസങ്ങളിൽ തന്നെ നമ്മുടെ തിയേറ്റർ വ്യവസായം പൂട്ടേണ്ടി വരും എന്നും നടൻ കൂട്ടിച്ചേർത്തു.

നമ്മുടെ നാടിന് കിട്ടേണ്ട സമ്പത്തും നികുതിപ്പണവും ഒക്കെ ഓടിടി പ്ലാറ്റ്‌ഫോമിലൂടെ മറ്റു രാജ്യത്തേക്ക് പോവുകയാണെന്നും. നടൻ പറഞ്ഞത് 100% സത്യമാണെന്നും ഗവൺമെൻ്റ് അത് കാര്യമായി തന്നെ പരിഗണിക്കണമെന്നുമാണ് ജനങ്ങൾ പറയുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply