കേസിനു ശേഷമുള്ള ദുൽഖർ സൽമാന്റെയും മമ്മൂട്ടിയുടെയും പെരുമാറ്റത്തെ കുറിച്ച് തുറന്നു പറഞ്ഞുകൊണ്ട് ഷൈൻ ടോം ചാക്കോ !

mammukka and dulquer about shine tom chacko

മലയാള സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന ഒരു മുൻനിര നടനും സഹസംവിധായകനുമാണ് ഷൈൻ ടോം ചാക്കോ. ഏകദേശം 9 വർഷത്തോളം സംവിധായകൻ കമലിന്റെ അസിസ്റ്റന്റായി പ്രവർത്തിച്ച ശേഷം അഭിനയരംഗത്തേക്ക് കടക്കുകയായിരുന്നു താരം. സഹകഥാപാത്രങ്ങളെ അവതരിപ്പിച്ചു തുടങ്ങിയ താരം ഇപ്പോൾ മുൻനിര മാടന്മാരിൽ ഒരാളായി മാറിയിരിക്കുകയാണ്. ബിനു എസ് കാലടിയുടെ ഫാന്റസി-കോമഡി ചിത്രമായ ‘ഇതിഹാസ’ എന്ന ചിത്രത്തിൽ ആണ് താരം തന്റെ ആദ്യ പ്രധാന വേഷം ചെയ്തത്.

ഷൈൻ ടോം ചാക്കോയുടെ ഇന്റർവ്യൂകളും മറ്റു വീഡിയോകളും സോഷ്യൽ മീഡിയയിൽ എന്നും ശ്രദ്ധിക്കപ്പെടാറുണ്ട്. മികച്ച ഒട്ടേറെ കഥാപാത്രങ്ങൾ ജനങ്ങൾക്ക് സമ്മാനിച്ച ഷൈൻ ഒരിക്കൽ ഒരു കേസിലും അകപ്പെട്ടു. ഇപ്പോഴിതാ കേസിനു ശേഷമുള്ള മമ്മൂട്ടിയുടേയും ദുൽക്കറിന്റെയും പെരുമാറ്റത്തിനെ കുറിച്ച തുറന്നു പറഞ്ഞിരിക്കുകയാണ് ഷൈൻ. തന്നെ എന്നും ചേർത്ത് പിടിച്ചിട്ടുള്ള വ്യക്തികളാണ് മമ്മൂക്കയും ദുൽക്കറും എന്നാണ് താരം പറഞ്ഞത്. കേസിൽ പെട്ടതിനു ശേഷവും അതിനൊന്നും ഒരു മാറ്റവും ഉണ്ടായിട്ടില്ല എന്നും താരം കൂട്ടിച്ചേർത്തു.

അവരാരും ഇതിനെക്കുറിച്ച് ഇന്നേവരെ തന്നോട് ചോദിക്കുകയോ തന്നെ മാറ്റി നിർത്തുകയോ ചെയ്തിട്ടില്ല എന്നും താൻ ഒഴിഞ്ഞുമാറാൻ ശ്രമിച്ചാലും അവർ തന്നെ കൂട്ടിച്ചേർക്കാൻ മാത്രമാണ് ശ്രമിച്ചിട്ടുള്ളത് എന്നും ഷൈൻ പറയുന്നു. ഒരു മാധ്യമത്തിനോട് സംസാരിക്കുകയായിരുന്നു ഷൈൻ. മമ്മൂക്കയും ദുൽഖറും തന്നോട് അന്നും ഇന്നും ഒരേപോലെ മാത്രമാണ് പെരുമാറിയിട്ടുള്ളത് എന്നും ശരിക്ക് പറഞ്ഞാൽ അവർക്ക് അതിന്റെ ഒരു ആവശ്യവുമില്ല, എന്നിരുന്നാലും വളരെയധികം സഹകരണമാണ് ഇരുവരിൽ നിന്നും തനിക്ക് ലഭിച്ചിട്ടുള്ളത് എന്നും തന്റെ കേസ് ഒക്കെ വന്നതിനുശേഷവും അങ്ങനെ തന്നെയായിരുന്നു എന്നും നടൻ പറഞ്ഞു.

2000-കളുടെ തുടക്കത്തിൽ കമലിന്റെ സഹസംവിധായകനായാണ് ഷൈൻ തന്റെ കരിയർ ആരംഭിച്ചത്. അദ്ദേഹം കമലിനൊപ്പം ഏകദേശം 10 വർഷത്തോളം ജോലി ചെയ്തു. 2002-ൽ കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന സിനിമയിലെ ബസിൽ ഇരിക്കുന്ന ഒരാളായി ഷൈൻ തന്റെ മുഖം കാണിച്ചിരുന്നു. 2011ൽ കമലിന്റെ ഗദ്ദാമ എന്ന ചിത്രത്തിലൂടെയാണ് ഷൈൻ അഭിനയരംഗത്തേക്ക് എത്തുന്നത്. പിന്നീട് ചാപ്റ്റേഴ്‌സിൽ ശ്രദ്ധേയമായ ഒരു വേഷം ചെയ്തു. എന്നിരുന്നാലും ചിത്രം ബോക്‌സ് ഓഫീസിൽ പരാജയമായിരുന്നു. അന്നയും റസൂലും, ഈ അടുത്ത കാലം തുടങ്ങിയ സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തു. ശേഷം ബിനു സദാനന്ദൻ സംവിധാനം ചെയ്ത 2014 ലെ ഫാന്റസി കോമഡി ഇതിഹാസയിലൂടെയാണ് ഷൈൻ തന്റെ വഴിത്തിരിവ് നേടിഎടുത്തത്.

കമ്മട്ടിപ്പാടം എന്ന ചിത്രത്തിലെ ശക്തമായ നെഗറ്റീവ് വേഷത്തിന് അദ്ദേഹം പ്രശംസകൾ ഏറ്റുവാങ്ങി. ആൻമരിയ കലിപ്പിലാണ്, ഡം, പോപ്‌കോൺ, ഗോദ, ടിയാൻ, വർണ്ണത്തിൽ ആശങ്ക, പറവ, മായാനദി, ഒറ്റക്കൊരു കാമുകൻ, ഇഷ്‌ക്, മാസ്ക്, ഉണ്ട, മനോഹര സ്വകാര്യം, മണിയറയിലെ അശോകൻ, ലവ്, ഓപ്പറേഷൻ ജാവ ആൻഡ് വുൾഫ്, അനുഗ്രഹീതൻ ആന്റണി, കുരുതി, കുറുപ്പ്, ഭീഷ്മ പർവ്വം, പട എന്നിവയാണ് ഷൈൻറെ ശ്രദ്ധേയമായ ചിത്രങ്ങൾ. വിജയും പൂജാ ഹെഗ്‌ഡെയും പ്രധാന വേഷങ്ങളിൽ അഭിനയിച്ച ബീസ്റ്റ് എന്ന ആക്ഷൻ ചിത്രത്തിലൂടെയാണ് ഷൈൻ തമിഴിൽ അരങ്ങേറ്റം കുറിച്ചത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply