ഷൈൻ ടോം ചാക്കോ അഘാതമായ പ്രണയത്തിൽ ! താരത്തിന്റെ കൂടെ ഉള്ള പ്രിയതമ ആരെന്ന് കണ്ടോ ? | Shine shocked fans with a couple photo

നടനും സഹസംവിധായകനുമായ ഷൈൻ ടോം ചാക്കോ മലയാളികൾക്കെല്ലാം സുപരിചിതനാണ്. കമലിൻ്റെ അസിസ്റ്റൻ്റ് ആയിട്ടായിരുന്നു ഷൈൻ 9 വർഷം. ആദ്യമായി സിനിമയിലേക്ക് അഭിനയിച്ചത് ഗദ്ദാമ എന്ന ചിത്രത്തിലൂടെ ആയിരുന്നു. വില്ലനായും നായകനായും സഹനടനായും ഒക്കെ തൻ്റെതായ അഭിനയ മികവ് കാഴ്ചവെച്ചുകൊണ്ട് സിനിമാലോകത്ത് ഒരിടം നേടാൻ ഷൈനിന് സാധിച്ചിട്ടുണ്ട്. യുവനിരയിൽ ഏറ്റവും ശ്രദ്ധേയനായ നടനാണ് ഷൈൻ ടോം ചാക്കോ.

ഷൈൻ പങ്കിട്ട ഒരു ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ ചർച്ചയായി കൊണ്ടിരിക്കുന്നത്. ഒരു പെൺകുട്ടിയോടൊപ്പം ഉള്ള ഫോട്ടോ ആണ് പങ്കിട്ടിരിക്കുന്നത്. അതൊരു കപ്പിൾ ഫോട്ടോ ആണെന്ന് തെറ്റിദ്ധരിക്കുന്ന തരത്തിലുള്ളതാണ്. കൂടെയുള്ള കുട്ടി ആരാണെന്ന് മനസ്സിലായിട്ടുമില്ല. ഷൈനിൻ്റെ കൂടെയുള്ള പെൺകുട്ടി വൈറ്റ് നിറത്തിലുള്ള ടീഷർട്ട് ധരിച്ച് മുടിയൊക്കെ അഴിച്ച് സൺഗ്ലാസ് ഒക്കെ വെച്ച് ഷൈൻ നോടൊപ്പം ചേർന്നു നിൽക്കുന്നുണ്ട്.

ഷൈൻ കറുത്ത ഷർട്ടും സൺഗ്ലാസും ധരിച്ചിട്ടുണ്ട്. ഷൈൻ പങ്കുവെച്ച ചിത്രത്തിന് യാതൊരു തലക്കെട്ടും നൽകിയിട്ടുമില്ല. എന്നാൽ ഈ ഫോട്ടോ ഷൈൻ പ്രണയത്തിലാണോ എന്നുള്ളത് പറയാതെ തന്നെ ആളുകളെ അറിയിക്കുകയാണോ എന്നാണ് പലരും കമൻ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തിലുള്ള പെൺകുട്ടിയുടെ മുഖം എന്തുകൊണ്ട് വ്യക്തമാക്കുന്നില്ല എന്നും പലരും ചോദിച്ചിട്ടുണ്ട്. ഈ ഫോട്ടോയ്ക്ക് താഴെ രസകരമായ കമൻ്റുകളും വരുന്നുണ്ട്.

അങ്ങനെ നിങ്ങൾക്കും പ്രണയമൊക്കെ സെറ്റ് ആയല്ലേ? ആ വെളുത്ത വസ്ത്രം ധരിച്ച പെൺകുട്ടി ആരാണ്? തമാശയാണോ അതോ കാര്യത്തിൽ തന്നെയാണോ. ഇതൊരു ബ്ലാക്ക് ആൻഡ് വൈറ്റ് പ്രണയമാണോ, കൃഷ്ണൻകുട്ടിക്കും പെണ്ണ് കിട്ടി അല്ലേ. രണ്ടാളും പൊളി, മാസ്സ് എന്നൊക്കെയാണ് കമൻ്റുകൾ. ഷൈൻ പലപ്പോഴും പെൺകുട്ടികൾക്കൊപ്പം ഉള്ള ഫോട്ടോസും റീൽസും എല്ലാം സോഷ്യൽ മീഡിയയിലൂടെ പോസ്റ്റ് ചെയ്യാറുണ്ട്.

അതുകൊണ്ടുതന്നെ പുതിയ കപ്പിൾ ഫോട്ടോയെ കുറിച്ചുള്ള സംശയങ്ങൾ ആരാധകർ ഉണ്ട്. ഷൈൻ വിവാഹിതനാണ്. അതിൽ ഒരു കുഞ്ഞുമുണ്ട് എന്ന് ഒരു അഭിമുഖത്തിനിടെ പറഞ്ഞിട്ടുണ്ടായിരുന്നു. കുഞ്ഞിൻ്റെ പേര് സിയൽ എന്നാണെന്നും എട്ടു വയസ്സായി എന്നും മുൻപ് ഒരു അഭിമുഖത്തിനിടെ പറഞ്ഞിട്ടുണ്ട്. കൂടാതെ അവർ ഈ ഭൂഖണ്ഡത്തിലെ ഇല്ലെന്നും. സെപ്പറേറ്റ് ആയി കഴിഞ്ഞാൽ കുട്ടികൾ ഏതെങ്കിലും ഒരു സൈഡിൽ വളരുന്നതാണ് നല്ലതെന്നും പറഞ്ഞിട്ടുണ്ടായിരുന്നു.

10 ദിവസം ഒരു സൈഡിലും 10 ദിവസം അടുത്ത സൈഡിലും നിന്നിട്ട് അവിടെയും ഇവിടെയും ഉള്ള കുറ്റങ്ങളൊക്കെ കേട്ട് വളരേണ്ടി വരും ഇല്ലെങ്കിൽ. അത്തരത്തിൽ കുട്ടികൾ ആകുമ്പോൾ അവർക്ക് വിഷമമാകും എന്നും പറഞ്ഞു. ഒരു സൈഡിൽ ആകുമ്പോൾ ഒരു ഭാഗത്തുനിന്നുള്ള കുറ്റം കേട്ട് മാത്രം വളർന്നാൽ മതിയല്ലോ എന്നും. കൂടാതെ നമ്മൾ ആരും ആരുടെയും കുറ്റം പറയാറിന്നും പറഞ്ഞു. എനിക്കതിൽ വിഷമമില്ല എന്നും പറഞ്ഞു.

എല്ലാവരും സന്തോഷത്തോടെയും സമാധാനത്തോടെയും അല്ലേ ജീവിക്കുന്നത് അപ്പോൾ നമ്മൾ സന്തോഷിക്കുകയാണ് വേണ്ടത് എന്നും ആണ് ഷൈൻ ആദ്യ വിവാഹത്തെക്കുറിച്ച് സംസാരിച്ചപ്പോൾ പറഞ്ഞത്.

stroy highlight – Shine shocked fans with a couple photo.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply