തന്റെ കുഞ്ഞ് ഈ ഭൂഖണ്ഡത്തിൽ അല്ല – അവർ സമാധാനത്തോടെ ജീവിക്കട്ടെ ! എല്ലാ വിഷമങ്ങളും ഉള്ളിലടക്കിക്കൊണ്ട് ഷൈൻ

നടനും സഹസംവിധായകനുമായ ഷൈൻ ടോം ചാക്കോ മലയാളികൾക്കെല്ലാം സുപരിചിതനാണ്. കമലിൻ്റെ അസിസ്റ്റൻ്റ് ആയിട്ടായിരുന്നു ഷൈൻ 9 വർഷം. ആദ്യമായി സിനിമയിലേക്ക് അഭിനയിച്ചത് ഗദ്ദാമ എന്ന ചിത്രത്തിലൂടെ ആയിരുന്നു. വില്ലനായും നായകനായും സഹനടനായും ഒക്കെ തൻ്റെതായ അഭിനയ മികവ് കാഴ്ചവെച്ചുകൊണ്ട് സിനിമാലോകത്ത് ഒരിടം നേടാൻ ഷൈനിന് സാധിച്ചിട്ടുണ്ട്. ഷൈനിൻ്റെ അടുത്ത റിലീസ് ആവാൻ പോകുന്ന ചിത്രം അടിയാണ്.

അഭിമുഖത്തിനിടെ അവതാരിക പുതിയ ചിത്രമായ അടിയുടെ ടീസർ കണ്ടു എന്ന് പറഞ്ഞപ്പോൾ അവരോട് ഷൈൻ ചോദിച്ചത് കല്യാണം എങ്ങനെ ഉണ്ടായിരുന്നു എന്നും തനിക്ക് ഒരു പെൺകുട്ടിയോട് എങ്ങനെ പെരുമാറണം എന്ന് അറിയില്ല എന്ന് അത് കണ്ടപ്പോൾ മനസ്സിലായില്ലേ എന്നും താലികെട്ടാൻ മാത്രമാണ് അഹാന പഠിപ്പിച്ചത് എന്നാൽ കെട്ടിപ്പിടിക്കാൻ പഠിപ്പിച്ചില്ല എന്നും ഷൈൻ പറയുന്നുണ്ട്. വളരെ നർമ്മകരമായ സംഭാഷണം കൊണ്ട് പ്രേക്ഷകരെ കയ്യിലെടുക്കാൻ ഷൈനിന് സാധിക്കാറുണ്ട്.

ഷൈൻ പറയുന്നത് എനിക്ക് സ്ത്രീകളോട് ഇടപഴകി ശീലമില്ലെന്നും കല്യാണം കഴിച്ച് ഒരു കുഞ്ഞുണ്ടായി എന്നാൽ അതൊക്കെ മറന്നുപോയെന്നും ഇനി ആദ്യം മുതൽ പഠിക്കണം എന്നുമാണ്. എന്നാൽ അവതാരികയായ പാർവതി കുഞ്ഞിൻ്റെ കാര്യമൊന്നും ഷൈൻ ചേട്ടൻ ആരോടും ഇതുവരെ പറഞ്ഞില്ലല്ലോ എന്ന് ചോദിച്ചു. അപ്പോൾ ഷൈൻ ചിരിച്ചുകൊണ്ട് പറയുന്നത് കുഞ്ഞിൻ്റെ കാര്യം എന്തിനാണ് പറയുന്നതെന്ന്. കുഞ്ഞിൻ്റെ പേര് സിയൽ എന്നാണെന്നും സന്തോഷമായി ഇരിക്കുന്നുണ്ട് കുഞ്ഞ് എന്നും ആണ് ഷൈൻ പറഞ്ഞത്.

തൻ്റെ കുഞ്ഞ് ഈ ഭൂഖണ്ഡത്തിൽ അല്ല എന്നും സെപ്പറേറ്റ് ആയി കഴിഞ്ഞാൽ കുട്ടികൾ ഏതെങ്കിലും ഒരു സൈഡിൽ വളരുന്നതാണ് നല്ലതെന്നും വിഷമത്തോടെ പറയുന്നുണ്ട്. കുഞ്ഞുങ്ങൾ രണ്ട് സൈഡിൽ നിന്നും വളരുന്നതാണെങ്കിൽ പത്ത് ദിവസം ഇവിടെ നിന്നിട്ട് അടുത്ത 10 ദിവസം അവിടെയുമാണെങ്കിൽ രണ്ട് സൈഡിലുള്ള കുറ്റങ്ങളും കേട്ട് കുട്ടി ആകെ കൺഫ്യൂസ്ഡ് ആയി പോകുമെന്നും ഒരു സൈഡ് മാത്രമാണ് വളരുന്നതെങ്കിൽ അവിടെ നിന്നുള്ള കുറ്റങ്ങൾ മാത്രമല്ലേ കേൾക്കേണ്ടതുള്ളൂ എന്നും പറഞ്ഞു.

അദ്ദേഹം പറയുന്നത് കുറ്റം പറയും എന്നല്ല ആരുടെയും കുറ്റം പറയില്ലല്ലോ നമ്മൾ എന്നും പറഞ്ഞു. കൂടാതെ സ്ത്രീ ഭൂമി അല്ലേ എല്ലാവരും ചവിട്ടി മെതിച്ചു നടക്കുന്ന സ്ഥലമല്ലേ എല്ലാം സഹിക്കേണ്ടിവരും എന്നും ഷൈൻ പറഞ്ഞു. തനിക്ക് വിഷമം ഒന്നുമില്ല എന്നും എല്ലാവരും സമാധാനത്തോടെയല്ലേ ജീവിക്കുന്നത് അപ്പോൾ സന്തോഷിക്കുകയല്ലേ വേണ്ടത് എന്നും പറഞ്ഞു. കൂടാതെ പഞ്ചാബി ഹൗസിലെ കൊച്ചിൻ ഹനീഫയുടെ ഡയലോഗ് പറഞ്ഞ് ചിരിക്കുന്നുണ്ട്. കല്യാണം കഴിക്കാത്തവർക്ക് ആ ഒരു സംഭവം മനസ്സിലാകില്ല എന്നും ഷൈൻ പറഞ്ഞു.

ദുൽഖർ സൽമാൻ്റെ വേഫേറർ ഫിലിംസ് നിർമ്മിക്കുന്ന അടി ഏപ്രിൽ 14ന് വിഷുവിന് റിലീസായി തിയേറ്ററിൽ എത്തും. ഷൈൻ ടോം ചാക്കോ, അഹാന കൃഷ്ണ, ധ്രുവൻ തുടങ്ങിയവരാണ് ഇതിൽ പ്രധാന കഥാപാത്രങ്ങൾ ചെയ്യുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply