താനിപ്പോ പഴയ ഷെയ്ൻ അല്ല – വിവാഹത്തെ കുറിച്ച് വെളിപ്പെടുത്തലുമായി താരം !

മലയാളികൾക്ക് ഏറെ ഇഷ്ടപെട്ട മുൻനിര നടന്മാരിൽ ഒരാളാണ് ഷെയ്ൻ നിഗം. മലയാളികളുടെ പ്രീയപ്പെട്ട താരം അഭിയുടെ മകൻ കൂടിയാണ് താരം. 2013-ലെ ദുൽഖർ സൽമാൻ ചിത്രമായ നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി എന്ന ചിത്രത്തിലൂടെ ആണ് താരം സിനിമയിലേക്കു അരങ്ങേറ്റം കുറിച്ചത്. പിന്നീട് കിസ്മത്ത്, പറവ, കുമ്പളങ്ങി നൈറ്റ്സ്, ഇഷ്ക് എന്നീ വിജയകരമായ ചിത്രങ്ങളിലെ അഭിനയത്തിലൂടെ നടൻ കൂടുതൽ ശ്രദ്ധ നേടി. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ അഭിമുഖമാണ് ശ്രദ്ധനേടുന്നത്. തൗസൻഡ് ആരോസ് എന്ന ചാനലിലൂടെയാണ് തന്റെ പുതിയ വിശേഷങ്ങൾ താരം തുറന്നു പറഞ്ഞത്.

തെന്റെ ഏറ്റവും പുതിയ ചിത്രമായ കൊറോണ പേപ്പേഴ്സ് എന്ന ചിത്രത്തിന്റെ വിശേഷങ്ങളും താരം പങ്കുവെച്ചു. പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ഷെയ്ൻ നിഗം, ഷൈൻ ടോം ചാക്കോ, സിദ്ദിഖ്, ജീൻ ലാൽ, ഗായത്രി ശങ്കർ, സന്ധ്യ ഷെട്ടി, മണിയൻപിള്ള രാജു, വിജിലേഷ്, പിപി കുഞ്ഞികൃഷ്ണൻ, ഹന്ന റെജി കോശി എന്നിവർ പ്രദാന കഥപാത്രങ്ങളെ അവതരിപ്പിക്കുന്നു. കൊറോണ പേപ്പേഴ്സ് എന്ന ചിത്രം ആ ഒരു കാലയളവിൽ നടന്ന ചിത്രമാണ് എന്നും എന്നാൽ അത് ആ അവസ്ഥയെ കുറിച്ച് ഉള്ള ഒരു ചിത്രമല്ല എന്നും താരം വ്യക്തമാക്കി.

ചിത്രത്തിൽ തന്റെ ക്യാരക്ടർ ഒരു എസ് ഐ ആണ് എന്നും രാഹുൽ നമ്പ്യാർ എന്നാണ് ക്യാരക്ടറിന്റെ പേര് എന്നും താരം വെളിപ്പെടുത്തി. തുടർന്ന് ജോയിൻ ചെയ്തത് മുതൽ പിന്നീട് ചെറിയ ചെറിയ സംഭവങ്ങൾ നടക്കുകയും തുടർന്ന് കഥ മുന്നോട്ട് പോവുകയും ചെയ്യുകയാണ് എന്നും താരം പറയുന്നു. അണിയറയിൽ ഇനിയും തെന്റെതായ ചിത്രഖ്‌ങ്ങൾ ഒരുങ്ങുന്നുണ്ട് എന്നും നടൻ പറഞ്ഞു. പ്രിയദർശന്റെ വരാനിരിക്കുന്ന ചിത്രം കൊറോണ പേപ്പേഴ്‌സ് ഏപ്രിലിൽ തിയേറ്ററുകളിൽ എത്തും. ചിത്രത്തിന്റെ ട്രെയിലർ ഞായറാഴ്ച പുറത്തിറങ്ങി.

ഒരു ആക്ഷൻ ത്രില്ലറായിരിക്കും ചിത്രം എന്നാണ് താരം പറയുന്നത്. ഗായത്രിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. പ്രിയദർശൻ സംവിധാനം ചെയ്യുന്ന ചിത്രം 8 തോട്ടക്കൽ എന്ന തമിഴ് ചിത്രത്തിന്റെ റീമേക്കാണ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ്ങിനു വേണ്ടി താൻ ഭാരം കൂട്ടിയിട്ടുണ്ടെന്നും നടൻ തുറന്നു പറഞ്ഞു. പ്രിയദർശൻ സാറിന്റ ചിത്രമായതിനാൽ താൻ വളരെയധികം എക്സൈറ്റ്മെന്റിൽ ആയിരുന്നു എന്നും നടൻ വ്യക്തമാക്കി.

വിവാഹ പ്രായമായല്ലോ, കല്യാണത്തെ കുറിച്ച ചിന്തിക്കിന്നുണ്ടോ എന്ന വതരികയുടെ ചോദ്യത്തിന് ഇല്ല എന്നായിരുന്നു നടന്റെ മറുപടി. തൻ കമ്മിറ്റഡ് അല്ല എന്നും താരം കൂട്ടിച്ചേർത്തു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply