അക്ഷയ്കുമാറിന് വേണ്ടി ഇനി ഒരിക്കലും അത് ചെയ്യില്ല എന്ന് ഷെഫാലി ഷാ !

ബോളിവുഡിലെ ഷെഫാലി ഷാ എന്ന നടിയെ എല്ലാവർക്കും സുപരിചിതമാണ്. ഷെഫാലി രംഗീല എന്ന ചിത്രത്തിലൂടെ ആയിരുന്നു സിനിമ അഭിനയരംഗത്തേക്ക് ചുവടെടുത്തു വെച്ചത്. 2023ലെ ഇൻ്റർനാഷണൽ എമ്മി അവാർഡിൽ മികച്ച നടിക്കുള്ള നാമ നിർദ്ദേശക പട്ടികയിൽ ഷെഫാലിയുടെ പേരും ഉണ്ടായിരുന്നു. നടി ഇന്ത്യൻ എക്സ്പ്രസ്സിന് നൽകിയ ഒരു അഭിമുഖത്തിനെ തനിക്ക് നേരിടേണ്ടി വന്ന പ്രശ്നങ്ങളെ കുറിച്ചും അതുപോലെ തന്നെ കരിയറിൽ എടുക്കേണ്ടിവന്ന ചില ശക്തമായ തീരുമാനങ്ങളെ കുറിച്ചും വാചാലയായിരുന്നു.

അഭിമുഖത്തിനിടെ നടി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഷെഫാലി പറഞ്ഞത് താൻ ഇനി ഒരിക്കലും അക്ഷയ്കുമാറിൻ്റെ അമ്മയായി അഭിനയിക്കുകയില്ല എന്ന നിലപാട് എടുത്തിട്ടുണ്ട് എന്നായിരുന്നു. കൂടാതെ സിനിമ ലൊക്കേഷനുകളിൽ ഉള്ള ആധിപത്യത്തെ കുറിച്ച് ചോദിച്ചപ്പോൾ നടി നൽകിയ മറുപടി ഇങ്ങനെയാണ്. ഈ കാര്യത്തെ കുറിച്ച് സത്യസന്ധമായ തൻ്റെ നിലപാടുകൾ ഞാൻ നിങ്ങളോട് തുറന്നു പറയും എന്ന്.

അവിശ്വസനീയമായ പ്രകടനം കാഴ്ചവെക്കുന്ന ആളുകളുമായി വർക്ക് ചെയ്യുമ്പോൾ തനിക്ക് സന്തോഷമുണ്ട്. പൊളിറ്റിക്കലി ശരിയല്ലാത്തതുകൊണ്ട് താൻ അതിനെപ്പറ്റി അധികം സംസാരിക്കുന്നില്ല എന്നും പറഞ്ഞു. അഭിനേതാവും സംവിധായകനുമായ ഒരാളുടെ കൂടെ ജോലി ചെയ്ത സമയത്ത് തനിക്ക് മോശമായ അനുഭവം ഉണ്ടായിട്ടുണ്ട്. എന്നാൽ എല്ലാ ആളുകളും അയാളെ പോലെയല്ല. അഭിനയിക്കുന്നവരെ സഹപ്രവർത്തകരെ പോലെ കണ്ട് ബഹുമാനിക്കുന്ന സംവിധായകരുടെ കൂടെയും താൻ വർക്ക് ചെയ്തിട്ടുണ്ട്.

വക്ത് ദി റേസ് എഗൈൻസ്റ്റ് ടൈം എന്ന സിനിമയിൽ ആയിരുന്നു അക്ഷയ് കുമാറിൻ്റെ അമ്മയായി താൻ അഭിനയിച്ചത്. തനിക്ക് അക്ഷയെക്കാളും അഞ്ച് വയസ്സ് കുറവാണ് എന്നും പറഞ്ഞു. തൻ്റെ 32 മത്തെ വയസ്സിലായിരുന്നു അക്ഷയ് തൻ്റെ മകനായി അഭിനയിച്ചത്. ആ സമയത്ത് അക്ഷയ്ക്ക് 37 വയസ്സ് ഉണ്ടായിരുന്നു. ഈ ചിത്രത്തിൽ തന്നോടൊപ്പം അഭിനയിച്ചത് അക്ഷയ് കുമാർ, പ്രിയങ്ക ചോപ്ര, അമിതാഭ് ബച്ചൻ, രാജ്പാൽ യാദവ്, ബോമൻ ഇറാനി തുടങ്ങിയവരാണ്.

ഒരുതവണ അമ്മ എന്ന ക്യാരക്ടർ ചെയ്തു കഴിഞ്ഞാൽ പിന്നീട് ആ കഥാപാത്രത്തിലേക്ക് മാത്രമാണ് ക്ഷണനം ലഭിക്കുക എന്ന പ്രത്യേകത ഉണ്ടെന്നും ഷെഫാലി പറഞ്ഞു. ഷെഫാലി 2000 ത്തിൽ വിവാഹം കഴിഞ്ഞതോടുകൂടി അഭിനയത്തിൽ നിന്നും നീണ്ട ഒരു ഇടവേള എടുത്തിരുന്നു. പിന്നീട് സിനിമയിലും ഷോർട്ട് ഫിലിമുകളിലും ഒക്കെയായി നടി സജീവമായിരുന്നു. നടി ചെയ്യുന്ന റോളുകൾ തൻ്റെ കഴിവിൻ്റെ പരമാവധി നല്ല രീതിയിൽ ചെയ്യാറുമുണ്ട്.

കൂടാതെ അഭിമുഖത്തിനിടെ ഷെഫാലി പറഞ്ഞത് വിവാഹം കഴിഞ്ഞ നടിമാർക്ക് പിന്നീട് നായികമാർ ആയി അഭിനയിക്കുവാൻ അവസരങ്ങൾ ലഭിക്കുന്നില്ല എന്ന പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് നിരവധി നടിമാർ രംഗത്ത് വന്നിട്ടുണ്ട് എന്നാണ്. സിനിമ ഇൻഡസ്ട്രിയിലും പുരുഷ ആധിപത്യം നിലനിൽക്കുന്നുണ്ട് എന്നാണ് ഷെഫാലി പറഞ്ഞത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply