റോഷൻ വളരെ ചെറിയ കുട്ടിയാണ്. അതിന്റെ ഒരു ചമ്മൽ ഉണ്ടായിരുന്നു എന്നത് സത്യം തന്നെ ! shefali shah about roshan mathew kiss scene

ആലിയ ഭട്ടും ഷഫാലി ഷായും മലയാളി താരമായ റോഷൻ മാത്യുവും എല്ലാം തകർത്ത് അഭിനയിച്ച ബോളിവുഡ് ചിത്രമായ ഡാർലിംഗ്സിന് കഴിഞ്ഞ ആഴ്ച നെറ്റ്ഫ്ലിക്സ് ഗംഭീര വരവേല്പ്പ് ആയിരുന്നു ലഭിച്ചത്. നെറ്റ്ഫ്ലിക്സ് ആയിരുന്നു ചിത്രം റിലീസ് ചെയ്തിരുന്നത്. ആലിയ ഭട്ട് പ്രധാന വേഷത്തിലെത്തിയ ചിത്രം ആലിയ ഭട്ടിന്റെ നിർമ്മാണ അരങ്ങേറ്റ ചിത്രം കൂടി ആണെന്ന് പറയേണ്ടിയിരിക്കുന്നു. ഡാർക്ക് കോമഡി വിഭാഗത്തിൽ ആണ് ഈ ഒരു ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രം റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോഴും നെറ്റിഫ്ലിക്സിൽ ട്രെന്റിങ്ങിൽ തന്നെയാണ് ചിത്രമുള്ളത്. സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചകൾക്കു വഴിവെച്ചത് ഈ സിനിമയിലെ ഒരു രംഗം ആയിരുന്നു.

ഈ രംഗത്തിൽ അഭിനയിച്ചത് ആവട്ടെ മലയാളി നടനായ റോഷൻ മാത്യൂവും ഷഫാലിയും ഒന്നിച്ചായിരുന്നു. ഇവർ ഒരുമിച്ചൊരു ചുംബനരംഗം ആയിരുന്നു അത്. കഴിഞ്ഞ ദിവസം ഈ രംഗത്തെക്കുറിച്ച് അഭിമുഖത്തിൽ വാചാലയായി ഷഫാലി. സത്യത്തിൽ ക്രിക്കറ്റിലെ ആ രംഗം കണ്ടപ്പോൾ ഞാൻ ശരിക്കും ടെൻഷനായി പോയിരുന്നു. റോഷൻ വളരെ ചെറിയ കുട്ടിയാണ്.

അതിന്റെ ഒരു ചമ്മൽ ഉണ്ടായിരുന്നു എന്നത് സത്യം തന്നെ.പക്ഷെ ഈ രംഗം വളരെ രസകരമായി ആവശ്യപ്പെടുന്നതാണ്. വളരെ തന്മയത്വത്തോടെ കൂടി നടക്കുന്ന ഒരു രംഗം. ആയതുകൊണ്ട് തന്നെ പലതവണ ടേക്കുകൾ പോകേണ്ടി വന്നിരുന്നു. സോഷ്യൽ മീഡിയയിൽ വരുന്ന കമന്റുകൾ ഒക്കെ കാണാറുണ്ട് അതിനെ അതിന്റെ വഴിക്ക് വിടുകയാണ്. സീരിയസായി സിനിമ കാണുന്നവർക്ക് അറിയാം അത് എത്രമാത്രം രസകരമായ ഒരു രംഗം ആണ് എന്നും ഷഫാലി കൂട്ടിച്ചേർത്തിരുന്നു.

അതേസമയം റോഷൻ മാത്യുവിന് കൈനിറയെ സിനിമകളാണ് ഇപ്പോൾ എന്നതാണ് സത്യം. സിദ്ധാർഥ് ഭാരതൻ സംവിധാനം ചെയ്യുന്ന ചതുരം എന്ന ചിത്രം ഇപ്പോൾ റിലീസിന് ഒരുങ്ങിയിരിക്കുകയാണ്. ഈ ചിത്രങ്ങളിൽ ഇറോട്ടിക്ക് രംഗങ്ങൾ കൂടുതലായി കാണാൻ സാധിക്കും. എ സർട്ടിഫിക്കറ്റ് ലഭിച്ച ചതുരം എന്ന ചിത്രം ഇതിനോടകം വിമർശകരുടെ പ്രഹരങ്ങൾ ഏറ്റുവാങ്ങി കഴിഞ്ഞു. വ്യത്യസ്തമായ സിനിമകൾ ചെയ്യുന്നതിൽ മുൻപിൽ നിൽക്കുന്നു യുവനടൻ തന്നെയാണ് റോഷൻ മാത്യു. മലയാള സിനിമയിൽ ഭാവിയിൽ വളരെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ഒരു താരമാണ് റോഷൻ എന്ന് ഇതിനോടകം തന്നെ പ്രേക്ഷകർക്കും മനസ്സിലാക്കാൻ സാധിച്ചു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply