കുവൈറ്റ് യുദ്ധഭൂമിയിൽ മരണത്തെ മുന്നിൽ കണ്ടു നിൽക്കേണ്ട ചില നിമിഷങ്ങൾ തനിക്ക് ഉണ്ടായിട്ടുണ്ടെന്നും ഷീലു അബ്രഹാം !

മലയാളി പ്രേക്ഷകർക്കിടയിൽ വളരെയധികം ആരാധകരുള്ള ഒരു താരം തന്നെയാണ് ഷീലു എബ്രഹാം. ഷീലു എബ്രഹാം വിവാഹിതയായതിനു ശേഷമാണ് സിനിമയിലേക്ക് എത്തുന്നത്. അതുതന്നെയായിരുന്നു താരത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയും. നിരവധി ആരാധകരെ വളരെ ചെറിയ സമയം കൊണ്ട് തന്നെ നടി സ്വന്തമാക്കി എന്നതാണ് സത്യം. ഇപ്പോഴത്തെ ഫ്ലവേഴ്സിൽ സംപ്രെക്ഷണം ചെയ്യുന്ന ഒരു കോടി എന്ന പരിപാടിയിൽ എത്തിയപ്പോൾ തന്റെ ജീവിതത്തിലെ വിശേഷങ്ങളെക്കുറിച്ച് തുറന്നു പറയുകയാണ് ഷീലു എബ്രഹാം.

ഭർത്താവ് സിനിമ ചെയ്യുന്നത് ഷീലു എബ്രഹാം നായികയായി അഭിനയിക്കാൻ വേണ്ടിയാണ് എന്നാണ് സോഷ്യൽ മീഡിയയിൽ ഉള്ളവർ പറയുന്നതെന്ന് അവതാരകനായ ശ്രീകണ്ഠൻ നായർ പറഞ്ഞപ്പോൾ അങ്ങനെയാണെങ്കിൽ ഞാൻ ഇതിനോടകം എത്ര സിനിമകൾ ചെയ്യേണ്ടതാണ് എന്നായിരുന്നു ഷീലു മറുപടി പറഞ്ഞിരുന്നത്. ഞങ്ങളുടെ ഏറ്റവും വലിയ ചിത്രം എന്ന് പറയുന്നത് സോളോയാണ്. 12 കോടി രൂപ മുടക്കിയാണ് ആ സിനിമ എടുത്തത്. അതിൽ ഞാൻ ഉണ്ടെന്നു പോലും മനസ്സിലാക്കാൻ സാധിക്കില്ല.

അതുപോലെ പുത്തൻപണം എന്ന സിനിമയിൽ വന്നു പോകുന്ന ഒരു കഥാപാത്രം മാത്രമാണ് എന്റേത്. ആരും അങ്ങനെ പൈസ കളയാൻ ആഗ്രഹിക്കില്ലല്ലോ. എന്റെ ഭർത്താവും അങ്ങനെ തന്നെയാണ് എന്നും അത് പലരുടെയും തെറ്റിദ്ധാരണ മാത്രമാണ് എന്നും ഷീലു വ്യക്തമാക്കുന്നുണ്ട്. കുവൈറ്റ് യുദ്ധഭൂമിയിൽ മരണത്തെ മുന്നിൽ കണ്ടു നിൽക്കേണ്ട ചില നിമിഷങ്ങൾ തനിക്ക് ഉണ്ടായിട്ടുണ്ടെന്നും ഷീലു പറയുന്നുണ്ട്. മുംബൈയിൽ ജോലി ചെയ്തിരുന്ന സമയത്താണ് കുവൈറ്റിൽ നേഴ്സായി പോകണമെന്ന് ആഗ്രഹം ഉണ്ടാകുന്നത്.

അങ്ങനെ മുംബൈയിൽ നിന്നും കുവൈറ്റിലേക്ക് യുദ്ധകാലത്താണ് പോകുന്നത്. ഫ്ലൈറ്റിൽ കയറിയപ്പോൾ മുതൽ തന്നെ ഭയം ഉണ്ടായിരുന്നു. എന്നാൽ ഫ്ലൈറ്റിൽ ഇരിക്കുന്ന സമയത്ത് എയർപോർട്ടിൽ ഫ്ലൈറ്റ് ലാൻഡ് ചെയ്യാൻ പറ്റില്ലെന്നും മിസൈലുകളുടെ ആക്രമണം ഉണ്ടെന്നും ഒക്കെ ക്യാപ്റ്റൻ പറയുന്നുണ്ട്. തിരിച്ച് മുംബൈയിലേക്ക് പോകുമെന്ന് പോലും പറയുന്നുണ്ട്. ഇതൊക്കെ കേട്ട് താൻ ടെൻഷൻ ആയിരിക്കുകയാണ്. കുവൈറ്റിൽ ഇറങ്ങുന്ന സമയത്ത് വലിയൊരു സൈറൺ കേൾക്കുന്നുണ്ട്.

അവിടെ യുദ്ധം നടക്കുകയാണ്. എയർപോർട്ടിൽ പോലും വളരെ കുറച്ചു പേരെ ഉള്ളൂ. ഒരു 40 പേര്. ശബ്ദം കേട്ടപ്പോൾ പെട്ടെന്ന് അവർ എല്ലാവരും ഓടാൻ പറഞ്ഞു. അണ്ടർഗ്രൗണ്ടിൽ പോയിരിക്കണം എന്ന് പറഞ്ഞു. അങ്ങനെ അവർക്ക് ഒപ്പം തന്നെ ഓടുകയായിരുന്നു ചെയ്തത് എന്നും തന്റെ ബാഗുകൾ ഒക്കെ എവിടെ എന്നുള്ള സംശയമൊക്കെ അപ്പോൾ ഉണ്ടായിരുന്നുവെന്നും. താൻ അതിജീവിച്ച സാഹചര്യങ്ങളെ കുറിച്ചൊക്കെ വ്യക്തമായി തന്നെ താരം പറയുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply