കുനിഞ്ഞിരിക്കുമ്പോൾ അലൻസിയറിന്റെ നോട്ടം ! അപ്പനിലെ ജീവിതം തുറന്നു പറഞ്ഞു ഗംഭീരമാക്കിയ ഷീലയ്ക്ക് പറയാൻ ഉള്ളത്

അടുത്തകാലത്ത് പുറത്തുവന്ന അപ്പൻ എന്ന ചിത്രം വളരെയധികം പ്രേക്ഷക സ്വീകാര്യത നേടിയെടുത്ത ഒരു ചിത്രമാണ്. മരണം കാത്തു കിടക്കുമ്പോളും ജീവിതത്തിൽ ശാരീരിക ആസക്തികൾക്ക് പ്രാധാന്യം നൽകുന്ന ഒരു വ്യക്തിയാണ് ഇട്ടി എന്ന കഥാപാത്രം. പകുതി ജീവനോടെ കിടക്കുന്ന സമയത്തും ആ പ്രാണനെ ഇപ്പോഴും തന്റെ സ്വന്തമായി അയാൾ കരുതിവയ്ക്കുന്നതിന്റെ ഒരു കാരണം എന്നത് തന്റെ വീടിന്റെ അരികിൽ തന്നെ താമസിക്കുന്ന ഷീല എന്ന പെണ്ണാണ്. ശക്തമായ ഒരു സ്ത്രീ കഥാപാത്രമാണ് അതിൽ രാധിക കൃഷ്ണൻ എന്ന പുതുമുഖ നടി ചെയ്തത്. ഈ കഥാപാത്രത്തെ പറ്റി അലൻസിയർ പറഞ്ഞപ്പോൾ ആ പെൺകുട്ടി കഥാപാത്രത്തെ കൂടുതൽ ശ്രദ്ധിക്കുകയായിരുന്നു. ഇതിലെ ഇട്ടി കടലിലെ തിരമാലയാണെങ്കിൽ ഷീലയാ കടലിന്റെ ആഴമാണ് എന്നതാണ് സത്യം.

തന്റെ കഥാപാത്രത്തിന്റെ ശക്തിയും നിഗൂഢതയും ഒക്കെ മനസ്സിലാക്കിയെടുക്കാൻ ഈ വാക്കുകളിൽ തന്നെ ധാരാളമായിരുന്നു രാധികയ്ക്ക്. റേഡിയോ അവതാരികയായാണ് ഈ രംഗത്തേക്ക് രാധിക തുടക്കം കുറിക്കുന്നത്. പിന്നീട് ഒരു വോയിസ് ഓവർ ആർട്ടിസ്റ്റ് കൂടിയായ രാധികക്ക് അപ്രതീക്ഷിതമായി കിട്ടിയ ഒരു സമ്മാനമായിരുന്നു അപ്പൻ എന്ന ചിത്രത്തിലെ ഷീല എന്ന കഥാപാത്രം. വലിയ സ്വീകാര്യതയോടെയാണ് ഈ കഥാപാത്രത്തെ പ്രേക്ഷകർ എല്ലാവരും തന്നെ ഏറ്റെടുത്തിരിക്കുന്നത്. ഷീലയെ അത്ര പെട്ടെന്ന് സിനിമ കണ്ടവരൊന്നും മറക്കില്ല. അത്രത്തോളം ശക്തമായ കഥാപാത്രമാണ് ഷീലയുടേത്. തന്റെ ജീവിതത്തെക്കുറിച്ച് ഒക്കെ രാധിക തുറന്ന് പറയുകയാണ്. ആർ ജെയായി ആയിരുന്നു തന്റെ തുടക്കം എന്ന് പറയുന്നത്. ജോലി ചെയ്തിട്ടുണ്ട്. കൊച്ചിയിലും ഖത്തറിലും ഒക്കെ ജോലി ചെയ്തു.

മൂന്നുവർഷത്തിനു മുൻപാണ് ജോലി നിർത്തുന്നത്. പിന്നീട് ടിവിയിൽ അവതാരികയായി. ആ സമയത്താണ് കോവിഡ് മഹാമാരി വാർത്തകളിൽ ഇടം നേടുന്നത്. അതോടെ ടിവി പരിപാടികൾ മുടങ്ങാൻ തുടങ്ങി. ശാസ്ത്രീയമായി താൻ നൃത്തം പഠിച്ചിട്ടുണ്ട്. മഞ്ജുവാര്യരുടെ പുതിയ ചിത്രമായ ആയിഷയിൽ ഒരു നൃത്തവും ചെയ്തിട്ടുണ്ട്. പലപല ജോലികൾ ചെയ്തിട്ടാണെങ്കിലും ഇപ്പോഴാണ് താൻ ആഗ്രഹിച്ച സ്ഥലത്ത് എത്തിയതെന്നാണ് തോന്നുന്നത്. ഓഡിഷനിലൂടെയാണ് അപ്പൻ എന്ന ചിത്രത്തിലെ ഭാഗമായി മാറിയത്. സിനിമയിൽ അഭിനയിക്കാൻ താല്പര്യമുണ്ടെങ്കിൽ ഓഡിഷൻ വരു എന്ന ഒരു മെസ്സേജ് ആണ് തനിക്ക് വന്നത്. അതൊരു ഫേക്ക് മെസ്സേജ് ആണെന്നാണ് ആദ്യ സമയം ഒക്കെ കരുതിയത്. അതുകൊണ്ട് തന്നെ മറുപടിയൊന്നും കൊടുത്തില്ല. താല്പര്യമുണ്ടെങ്കിൽ പറയുവെന്ന് പറഞ്ഞ് വീണ്ടും ഒരു മെസ്സേജ്.

അപ്പോൾ ഒന്ന് പോയി നോക്കാം എന്ന് കരുതിയായിരുന്നു ആദ്യം ഓഡിഷനിൽ എത്തുന്നത്. ആദ്യം തിരഞ്ഞെടുക്കപ്പെട്ടിരുന്നില്ല. പിന്നീട് സംവിധായകൻ മജുച്ചേട്ടൻ നാഗവല്ലി എന്നോ മറ്റോ ആണ് എന്റെ പേര് എഴുതിവെച്ചത്. കാരണം ഞാൻ കാണിക്കുന്നതൊക്കെ തന്നെ ഡാൻസിന്റെ ഭാവപ്രകടനത്തിലായിരുന്നു. അഭിനയത്തെക്കുറിച്ച് ഞാൻ ഒരിക്കലും ചിന്തിച്ചിട്ടില്ല എന്നതാണ് സത്യം. ഞാൻ ഇതുവരെ ആരുടെയും അഭിനയം നിരീക്ഷിച്ചിട്ടുമില്ല. ഓഡിഷന് പോയിട്ട് കിട്ടാതെ വന്നപ്പോൾ എനിക്ക് വിഷമവും തോന്നിയില്ല.

കാരണം ഞാൻ അത് ആഗ്രഹിച്ചു പോയ ഒരു വ്യക്തി ആയിരുന്നില്ല. പക്ഷേ കുറച്ചുദിവസം കഴിഞ്ഞ് അവർ വിളിച്ചു പറഞ്ഞു കാഴ്ചയിൽ ഞങ്ങളുടെ കഥാപാത്രത്തെ പോലെയുണ്ട് ഒന്നു വന്നു നോക്കൂ നമുക്ക് പറ്റിയ ചെയ്യാം എന്ന് പറഞ്ഞു. അങ്ങനെയാണ് ആ കഥാപാത്രത്തിലേക്ക് എത്തുന്നതെന്നാണ് താരം പറയുന്നത്. അവസാനത്തെ സീൻ ഒഴികെ എല്ലാം പ്രാക്ടീസ് ചെയ്തിരുന്നു. ക്ലൈമാസ് പ്രാക്ടീസ് ചെയ്യേണ്ട എന്നു പറഞ്ഞു. ഷീല പെട്ടെന്ന് ഉണ്ടാവുന്ന ഒരു പ്രേരണയാൽ ആണ് അങ്ങനെ ചെയ്യുന്നത്.

അതുകൊണ്ടുതന്നെ അത് പ്രാക്ടീസ് ചെയ്തു വെച്ചാൽ യാന്ത്രികമായി പോകുമല്ലോ. അലെൻസിയർ മുഖത്ത് തുപ്പുന്ന ഒരു രംഗമുണ്ട് അത് തുപ്പിയതല്ലാ ആർട്ട് ചെയ്യുന്ന ചേട്ടൻ ഒരു ഗ്ലാസിൽ ചോറും സാമ്പാറും കുഴച്ച് എന്റെ മുഖത്തേക്ക് എറിയായിരുന്നു. എനിക്ക് കുറച്ച് ബുദ്ധിമുട്ടുണ്ടായി കാരണം നാലുദിവസം എടുതാണ് ഷൂട്ട് ചെയ്തത്. ഓരോ വട്ടവും ഇത് മുഖത്ത് തേക്കണം. കുറച്ചു കഴിയുമ്പോൾ എന്റെ കവിളൊക്കെ നീറും. കണ്ണിൽ നിന്ന് വെള്ളം വരും പക്ഷേ സീനിനു അതൊക്കെ പോസിറ്റീവ് ആയി.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply