സിനിമ വേണോ അതോ ഭാര്യ വേണോ എന്നാ ചോദ്യത്തിന് ഷാരുഖ് ഖാൻ പറഞ്ഞ മറുപടി നോക്കൂ! ഉത്തരം കേട്ട് തലയിൽ കൈവെച്ച് ആരാധകർ

ഇന്ത്യൻ സിനിമകളിലെ എക്കാലത്തെയും മികച്ച ദമ്പതികളിൽ ഒരാളാണ് ഷാരുഖ് ഖാനും ഭാര്യ ഗൗരിയും. ബോളിവുഡ് സിനിമ പ്രേമികളെ ഒന്നടങ്കം പ്രണയത്തിന്റെ ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോവുകയും പ്രണയം നിറഞ്ഞ വിവാഹ ജീവിതം കുടുംബവും ഇപ്പോഴും നമുക്ക് വിശ്വസിക്കാൻ പറ്റുന്ന ഒന്നാണെന്ന് കാണിച്ചുകൊടുക്കുകയും ചെയ്ത ദമ്പതികളാണ് ഇരുവരും. ബോളിവുഡിൽ നിരവധി ഇതിഹാസ താരദമ്പതികളെ നമ്മൾ കണ്ടിട്ടുണ്ടെങ്കിലും ഷാരൂഖാന് തന്റെ ഭാര്യയായ ഗൗരി ഉള്ള സ്നേഹം സമാനതകളില്ലാത്തതാണ്.

ഗ്ലാമറിന്റെ ഇന്നത്തെ ലോകത്ത് ഒരു കണ്ണിമ വെട്ടൽ കൊണ്ട് ബന്ധത്തിന്റെ അവസ്ഥ മാറുമ്പോൾ ഷാരൂഖും ഗൗരിയും സംശുദ്ധമായ ദാമ്പത്തിക ബന്ധം നയിക്കുകയും മികച്ച ദമ്പതികൾ ആണ് എന്ന് ഏവരെ കൊണ്ടും പറയിപ്പിക്കുകയും ചെയ്യുന്നു. നിരവധി പ്രശ്നങ്ങൾ നേരിടേണ്ടി വന്നിട്ടുള്ള ഒരു ബന്ധമായിരുന്നു ഷാരുഖിന്റെയും ഭാര്യ ഗൗരിയുടെയും. മതപരമായും സ്വഭാവപരമാ യും നിരവധി വെല്ലുവിളികളാണ് അവരുടെ ബന്ധത്തിനിടയിൽ ഉണ്ടായിരുന്നത്. എന്നാൽ തങ്ങളുടെ സ്നേഹം അതെല്ലാം മാറി കടന്നു എന്ന് മറ്റുള്ളവർക് കാണിച്ചു കൊടുക്കാൻ അവർക്ക് കഴിഞ്ഞു.

1991 ഒൿടോബർ 25നാണ് ഷാരൂഖും ഗൗരിയും ഹൈന്ദവ ആചാരപ്രകാരം വിവാഹിതരായതും സന്തോഷകരമായ വിവാഹ യാത്ര ആരംഭിച്ചത്. നടി ഫരീദ ജലാലിന്റെ ഒരു പഴയ ടോർച് ഷോയിൽ വെച്ച് ഷാരൂഖാനോട് ചോദിച്ച ചോദ്യമാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. ഒരു ദിവസം ഭാര്യ ഗൗരി രാവിലെ നിങ്ങളോട് പറയുകയാണ് നിങ്ങളോടൊപ്പം ഉള്ള ജീവിതം മടുത്തു എന്നും പിരിയണം എന്നും. അങ്ങനെ ഭാര്യ നിങ്ങളെ വിട്ടു പോവുകയാണെങ്കിൽ നിങ്ങൾ എന്തു ചെയ്യും എന്നായിരുന്നു അവതാരകയുടെ ചോദ്യം. അതിന് ഷാരൂഖാൻ പറഞ്ഞ മറുപടിയാണ് വൈറലായി മാറിയത്.

‘ഭാര്യ മടുത്തു എന്ന് പറഞ്ഞാൽ, നിങ്ങൾ വിടപറഞ്ഞു പോയാൽ, നിങ്ങൾ എന്ത് ചെയ്യും?’ ഇതായിരുന്നു ചോദ്യം. തന്റെ ഭാര്യക്ക് ഒരിക്കലും അങ്ങനെ ചെയ്യേണ്ട അവസ്ഥ വരില്ല എന്നും കാരണം താൻ നല്ലൊരു ഭർത്താവാണ് എന്നും ഷാരൂഖാൻ മറുപടി പറഞ്ഞു. എങ്കിലും എപ്പോഴെങ്കിലും അങ്ങനെ സംഭവിച്ചാൽ താൻ ഒരു കീറിപ്പറഞ്ഞ വസ്ത്രം ധരിച്ചുകൊണ്ട് നടുറോട്ടിൽ ചെന്നിരുന്ന് ‘ഗോരി ഗോരി ഓ ബാക്കി ചോരി’ എന്ന ഗാനം പാടുമെന്നും അത് കേൾക്കുമ്പോൾ അവൾ തിരികെ വരുമെന്ന് തനിക്ക് ഉറപ്പുണ്ട് എന്നും ഷാരൂഖാൻ കൂട്ടിച്ചേർത്തു.

ഷാരൂകിന്റെ ഈ വാക്കുകൾ അദ്ദേഹം പ്രണയത്തിന്റെ ശരിക്കുമുള്ള ഒരു ഭാഷയാണെന്ന് തെളിയിക്കുന്നത് മാത്രമായിരുന്നില്ല അദ്ദേഹം നല്ലൊരു ഭർത്താവാണെന്ന് മറ്റുള്ളവർക്ക് കാണിച്ചു കൊടുക്കുന്നതും കൂടെയായിരുന്നു. എപ്പോഴെങ്കിലും തന്റെ കരിയറിനും ഗൗരിക്കും ഇടയിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കേണ്ടി വന്നാൽ ഏതു തെരഞ്ഞെടുക്കും എന്ന അവതാരയുടെ ചോദ്യത്തിനും നടൻ ഉത്തരം നൽകിയിരുന്നു. അങ്ങനെ വന്നാൽ താൻ ഗൗരിയെ മതിയെന്ന് പറയുമെന്നും സിനിമ ഉപേക്ഷിക്കുമെന്നും അദ്ദേഹം തുറന്നു പറഞ്ഞിട്ടുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply