അന്ന് റൂം തരപ്പെടുത്തി കൊടുത്ത ആളുടെ വെളിപ്പെടുത്തൽ – ഷാരൂഖും നടിയും ഒരുമിച്ചു ഒരു രാത്രി ഒരു മുറി പങ്കിട്ടു..! അന്ന് സംഭവിച്ചത്

ബോളിവുഡിലെ കിംഗ് ഖാൻ ഷാരൂഖ് ഖാന് മലയാളത്തിലും ആരാധകർ നിരവധിയാണ് ആരാധകർ. എത്ര താരങ്ങൾ വന്നാലും ഷാറൂഖാന് തിളങ്ങാൻ സാധിക്കുന്ന അഭിനയം കാഴ്ച വയ്ക്കാവുന്ന ഒരു താരം ഇന്നും ബോളിവുഡിൽ ഇല്ല എന്നതാണ് സത്യം. അദ്ദേഹം അവിസ്മരണീയമാക്കിയിരിക്കുന്ന എത്രയോ മികച്ച കഥാപാത്രങ്ങൾ അതിനുദാഹരണമാണ്. അധികം ഗോസിപ്പുകളിൽ ഒന്നും നിറഞ്ഞു നിൽക്കാത്ത ഒരു നായകൻ എന്ന പേരിലും ഷാരൂഖ് ശ്രദ്ധ നേടിയിരുന്നു. എന്നാൽ അധികമാർക്കും ഓർമ്മയില്ലാത്ത ഒരു ഗോസിപ്പിൽ അദ്ദേഹം തിളങ്ങി നിന്നിരുന്നു. ഷാറൂഖാനും ഒരു നായികയും ഒരുമിച്ചുള്ള ഒരു വാർത്ത ആണ് മാധ്യമ പ്രവർത്തകർ മോശമായ രീതിയിൽ പ്രസിദ്ധീകരിക്കുന്നത്.

നായികയുടെ ഭർത്താവ് കൂടിയായ ഒരു സംവിധായകനാണ് ഇതിനു കൂട്ടുനിന്നത് എന്നും വാർത്തകൾ വന്നിരുന്നു. എന്നാൽ വാർത്തയിൽ ഒരു സത്യവും ഇല്ല എന്നും പിന്നീട് അയാൾ വിളിച്ചു പറഞ്ഞു. ആ സംഭവം തന്നെ ഒരുപാട് അസ്വസ്ഥനാക്കി എന്നാണ് ഷാരൂഖ് പറയുന്നത്. തുടക്ക കാലഘട്ടം കൂടിയായിരുന്നു അത്. വാർത്തകൾക്കെതിരെ താൻ പ്രതികരിക്കുമായിരുന്നു.

ആ സമയങ്ങളിലൊക്കെ വാർത്ത കണ്ടപ്പോൾ തനിക്ക് വളരെയധികം ദേഷ്യവും തോന്നിയിരുന്നു. പത്രത്തിന്റെ എഡിറ്ററേ വിളിച്ചു താൻ ആണോ എഴുതിയത് എന്ന് ചോദിച്ചു. അപ്പോൾ അയാൾ തന്നോട് പറഞ്ഞ മറുപടി എന്നത് ഒരു തമാശയായി തനിക്ക് തോന്നുന്നില്ല എന്നായിരുന്നു ഷാരൂഖ് പറഞ്ഞ മറുപടി. ശേഷം ഷാരൂഖ് നേരെ ലൊക്കേഷനിലേക്ക് ചെല്ലുകയാണ് ചെയ്തത്. അതിനുശേഷം വളരെ മോശമായി തന്നെ അവിടെ പെരുമാറി. വൈകിട്ട് ഷൂട്ടിംഗ് ലൊക്കേഷനിൽ പോലീസ് വന്ന് ഷാരൂഖിനെ അ റ സ്റ്റ് ചെയ്തു കൊണ്ട് പോവുകയും ചെയ്തു.

വളരെ ചെറിയൊരു ജയിലിൽ ആയിരുന്നു അന്ന് തന്നെ പാർപ്പിച്ചത് എന്ന് അദ്ദേഹം ഓർക്കുന്നു. ഇനി ഒരിക്കലും ആവർത്തിക്കില്ല എന്നും തന്നെ വീടു എന്നും അവരോട് അപേക്ഷിച്ചതായും ഷാരൂഖ് ഓർമിക്കുന്നുണ്ട്. എന്നാൽ പോലീസ് സ്റ്റേഷനിൽവെച്ച് ഒരു ഫോൺ കോൾ ചെയ്യാനുള്ള അനുമതി തനിക്ക് ലഭിച്ചിരുന്നുവെന്നും വൈകിട്ടോടെ ജാമ്യം ലഭിച്ച താൻ നേരെ റിപ്പോർട്ടറുടെ വീട്ടിലേക്ക് പോയി എന്നുമൊക്കെയാണ് പറയുന്നത്.

അയാളുടെ വീടിനു പുറത്തു ചെന്നു നിന്ന് താൻ ഒരു സിഗരറ്റ് വലിച്ചു. തന്നെ അയാൾ കണ്ടു എന്ന് ഉറപ്പുവരുത്തിയ ശേഷമാണ് തിരികെ പോന്നത് എന്നും ഷാരൂഖ് പറയുന്നുണ്ടായിരുന്നു. പത്രത്തിൽ വന്ന വാർത്ത ഷാറൂഖും നടിയും ഒരുമിച്ചു ഒരു രാത്രി ഒരു മുറി പങ്കിട്ടു എന്നതായിരുന്നു. ഇരുവർക്കും ഹോട്ടൽ മുറി തരപ്പെടുത്തി കൊടുത്തത് മറ്റൊരാളാണ് എന്ന രീതിയിലും വാർത്ത വന്നിരുന്നു. ഈ വാർത്തയെക്കുറിച്ച് ഒക്കെ തന്നെ വിശദമായി പറയുകയും ചെയ്തു.

story highlight- sharukh khan shares a room with co actress on a movie set

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply