ദിലീപിന് പിറന്നാൾ ആശംസിച്ചു കൊണ്ട് കാവ്യയ്ക്ക് സന്ദേശം അയച്ച് സംവിധായകൻ ശാന്തിവിള ദിനേശ്…മറുപടി നൽകി മകൾ മഹാലക്ഷ്മി…മാമാട്ടിയുടെ റീപ്ലേ സന്ദേശം ഇങ്ങനെ

മലയാള സിനിമ ചരിത്രത്തിൽ തന്നെ തീരാകളങ്കമായി മാറിയ സംഭവമായിരുന്നു പ്രശസ്ത നടി ആക്രമിക്കപ്പെട്ടത്. 2017 ഫെബ്രുവരിയിൽ ആയിരുന്നു സഞ്ചരിച്ചുകൊണ്ടിരിക്കുന്ന വാഹനത്തിൽ നിന്ന് നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും അതിന്റെ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തത്. അഞ്ചു വർഷം നീണ്ട നിയമ പോരാട്ടം തുടരുകയാണ് അതിജീവിത. കേസിൽ ജനപ്രിയ നടൻ ദിലീപ് അറസ്റ്റിൽ ആയത് ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു.

കേസിന്റെ അന്വേഷണം ഇപ്പോഴും പുരോഗിക്കുമ്പോൾ നിരവധി ചോദ്യങ്ങളാണ് ഉത്തരം കിട്ടാതെ ബാക്കിയാകുന്നത്. കേസിൽ നിരപരാധിത്വം തെളിയിച്ച് ദിലീപ് പുറത്തു വരും എന്നാണ് സംവിധായകൻ ശാന്തിവിള ദിനേശ് പറയുന്നത്. ഇപ്പോൾ സുപ്രീം കോടതിയിൽ നിന്ന് വന്നിരിക്കുന്ന വിധി ദിലീപിന് ആശ്വാസകരം തന്നെയാണ്. കേസിൽ നിന്നെല്ലാം പുറത്തു വന്നതിന് ശേഷം മലയാള സിനിമയിലെ നായകന്മാരുടെ മുൻനിരയിൽ വീണ്ടും ദിലീപിന് എത്താൻ സാധിക്കുമെന്ന് സംവിധായകൻ പറയുന്നു.

അടുത്തിടെ ദിലീപിന്റെ 55മത്തെ പിറന്നാൾ ആയിരുന്നു. നിരവധി താരങ്ങളും ആരാധകരുമായിരുന്നു ജനപ്രിയ താരത്തിന് ആശംസകളുമായി രംഗത്തെത്തിയത്. ഇപ്പോഴിതാ ദിലീപിന് ആശംസകൾ നേർന്നതിന്റെ അനുഭവം പങ്കുവയ്ക്കുകയാണ് ശാന്തിവിള ദിനേശ്. ദിലീപിന് പിറന്നാൾ ആശംസകൾ അറിയിച്ചു കാവ്യ മാധവന് സന്ദേശം അയക്കുകയായിരുന്നു അദ്ദേഹം. ദിലീപിന്റെ പിറന്നാൾ ദിവസം തന്നെയാണ് സംവിധായകന്റെയും പിറന്നാൾ.

അക്കാര്യവും കാവ്യയോട് സന്ദേശത്തിൽ സൂചിപ്പിച്ചിരുന്നു. മറുപടി തന്നത് മഹാലക്ഷ്മി ആയിരുന്നു എന്ന് ശാന്തിവിള ദിനേശ് പറയുന്നു. സംവിധായകന് പിറന്നാളാശംസിച്ചു കൊണ്ടുള്ള മഹാലക്ഷ്മിയുടെ ശബ്ദ സന്ദേശമായിരുന്നു മറുപടി. ദിലീപിന് ആശംസകളുമായി മകൾ മീനാക്ഷിയും അടുത്ത സുഹൃത്ത് നാദിർഷായും സുരേഷ് ഗോപിയുമെല്ലാം രംഗത്തെത്തിയിരുന്നു. ആപത് ഘട്ടത്തിൽ ഒപ്പം നിൽക്കുന്നവരാണ് യഥാർത്ഥ സുഹൃത്തുക്കൾ എന്ന് ശാന്തിവിള ദിനേശ് പങ്കുവച്ചു.

ദിലീപ് ജയിലിൽ കിടക്കുന്ന സമയത്ത് നല്ല വസ്ത്രങ്ങൾ അണിഞ്ഞ് ദിലീപിനെ ജയിലിൽ കാണാൻ പോയ നടനെ ഒന്നും ആശംസ അറിയിച്ചു കണ്ടില്ല എന്നും സംവിധായകൻ പങ്കുവെച്ചു. ജയിലിൽ കിടന്ന് ഇത്രയേറെ അനുഭവിച്ചിട്ടും ദിലീപിന് എങ്ങനെ ഇപ്പോഴും ശക്തനായി തുടരാൻ സാധിക്കുന്നു എന്ന് സുഹൃത്ത് ആയ നാദിർഷാ ചോദിച്ചിട്ടുണ്ട്. ഞാനാണ് ആ സ്ഥാനത്തെങ്കിൽ ആത്മഹത്യ ചെയ്യുമായിരുന്നു എന്നും പറഞ്ഞിട്ടുണ്ട്. ഇത് ദിലീപിനോട് പറയുമ്പോൾ മുകളിലേക്ക് നോക്കി ഒരു ചിരി മാത്രമായിരുന്നു മറുപടി.

എല്ലാം ദൈവത്തിന് സമർപ്പിച്ചിരിക്കുകയാണ് ദിലീപ്. കഴിഞ്ഞ മൂന്ന് നാല് വർഷങ്ങൾ ജയിലും കേസും കോടതിയുമായി ജന്മദിനങ്ങൾ ഒന്നും ആഘോഷിക്കുമായിരുന്നില്ല. ഇപ്പോഴിതാ സുപ്രീം കോടതിയുടെ വിധി ദിലീപിന് ആശ്വാസകരമാണ്. വിചാരണ കോടതി പക്ഷം പിടിക്കുന്നുവെന്ന അതിജീവിതയുടെ ഹർജി ഹൈക്കോടതി തള്ളി. അതിനെതിരെ സുപ്രീംകോടതിയിൽ പോയപ്പോൾ ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതിയും അംഗീകരിക്കുകയായിരുന്നു. കോടതിയെ മാറ്റിയാൽ തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്നാണ് സുപ്രീം കോടതി നിരീക്ഷിച്ചത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply