ദുൽഖറിന്റെ അഭിനയം കണ്ട് മമ്മൂക്ക പഠിക്കണം ! മോഹൻലാലിനെ കൊണ്ട് പോലും ഫഹദ് ചെയ്യുന്നതു പോലെ ചെയ്യാൻ കഴിയില്ല എന്നും ശാന്തിവള ദിനേശ് !

പാൻ ഇന്ത്യൻ ലെവലിൽ അറിയപ്പെടുന്ന രണ്ട് മലയാള നടന്മാരാണ് ദുൽഖർ സൽമാൻ, ഫഹദ് ഫാസിൽ എന്നിവർ. മലയാളത്തിൽ ഒഴിച്ചുകൂടാനാവാത്ത രണ്ട് പ്രതിഭകളുടെ പുത്രന്മാരാണ് ഇരുവരും. എന്നാൽ രക്ഷിതാക്കളുടെ പേര് അല്ലാതെ സ്വന്തം പേരിൽ സ്വന്തം കഴിവിലൂടെ നിലയുറപ്പിച്ച രണ്ട് താരങ്ങളാണ് ഇരുവരും. ഇപ്പോഴിതാ ബോളിവുഡിൽ അടക്കം തന്റെതായ് ഇടം കണ്ടെത്തിയിരിക്കുകയാണ് ദുൽക്കർ. ബോളിവുഡിലേക്ക് കടന്നില്ലെങ്കിലും ബോളിവുഡ് താരങ്ങൾ അടക്കം ഇന്ത്യയിലെ എല്ലാവരുടെയും ശ്രദ്ധ നേടി കൊണ്ട് സൗത്ത് ഇന്ത്യയിലെ മികച്ച നടനായി മാറിയിരിക്കുകയാണ് ഫഹദ്.

ഫഹദ് ഫാസിൽ ആണ് ആദ്യം സിനിമയിലേക്ക് കടന്നു വന്നത്. 2002ലാണ് കയ്യെത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെ ഫഹദിന്റെ സിനിമയിലേക്കുള്ള ചുവടുവെപ്പ്. എന്നാൽ ചിത്രം വേണ്ടവിധത്തിൽ വിജയ കൊടി പാറിക്കാത്തതിനെ തുടർന്ന് സിനിമയിൽ നിന്നും താൽക്കാലികമായി ഇടവേളയെടുത്ത് പോവുകയായിരുന്നു ഫഹദ്. തുടർന്ന് 2010 ലാണ് കേരള കഫേ എന്ന ചിത്രത്തിലൂടെ ഫഹദ് സിനിമയിലേക്ക് തിരിച്ചു വന്നത്. പിന്നെ ഓരോ സിനിമകളിലൂടെയും വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ഫഹദ് എന്ന നടന്റെ ഇൻഡസ്ട്രിയിൽ ഉള്ള വളർച്ചയാണ് പ്രേക്ഷകർ കണ്ടത്.

ചാപ്പ കുരിശ് എന്ന ചിത്റത്തിലൂടെ ആദ്യ സംസ്ഥാന അവാർഡ് താരം സ്വന്തമാക്കി. പിന്നീട് മലയാളത്തിലെ ഏറ്റവും മികച്ച യുവതാരമായി മാറുകയായിരുന്നു നടൻ. സെക്കൻഡ് ഷോ എന്ന 2012 പുറത്തിറങ്ങിയ ചിത്രത്തിലൂടെയാണ് ദുൽഖർ സൽമാന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം. എന്നാൽ ആദ്യ സിനിമയിൽ താൻ നേരിടേണ്ടിവന്ന പരിഹാസങ്ങളെല്ലാം ഉസ്താദ് ഹോട്ടൽ എന്ന തന്റെ രണ്ടാമത്തെ ചിത്രത്തിലൂടെ തകർത്തെറിഞ്ഞു കൊടുക്കാൻ ദുൽഖർ സൽമാൻ കഴിഞ്ഞു. ഇന്ന് മലയാളത്തോടൊപ്പം തമിഴിലും തെലുങ്കിലും ഹിന്ദിയിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന ഒരു നടനായി മാറിയിരിക്കുകയാണ് ദുൽഖർ.

സംവിധായകനായ ശാന്തിവിള ദിനേശ് ദുൽക്കറിനെക്കുറിച്ചും ഫഹദിനെക്കുറിച്ചും ഈയിടെ പറഞ്ഞ ചില വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. മാസ്റ്റർ ബിൻ എന്ന ഒരു ചാനലിന് നൽകിയ അഭിമുഖത്തിലൂടെയാണ് രണ്ട് യുവ നടന്മാരെ കുറിച്ചും ശാന്തിവിള ദിനേശ് സംസാരിച്ചത്. മമ്മൂക്ക മകൻ ദുൽക്കറിനെ കണ്ടു പഠിക്കണം എന്ന് തമാശയായി ചിലരോട് താൻ പറയാറുണ്ട് എന്നും അതിന് കാരണം ആ ചെറുപ്പക്കാരൻ നല്ല റേഞ്ചിലാണ് ഇപ്പോൾ നിൽക്കുന്നത് എന്നുമാണ് ശാന്തിവിള പറഞ്ഞത്.

അയാൾ അഭിനയിക്കുകയല്ല എന്നും ബിഹേവ് ചെയ്യുകയാണ് എന്നും ഇന്ത്യയിലെ എല്ലാ ഭാഷകളിലും അദ്ദേഹം ഉണ്ട് എന്നും അയാൾ നിർമ്മാതാവായി എന്നും മലയാള സിനിമയ്ക്ക് തന്നെ അയാൾ നല്ലൊരു അസറ്റ് ആണ് എന്നും അയാളെ മലയാള സിനിമയിലെ ആർക്കും തന്നെ ഇനി തള്ളിക്കളയാൻ പറ്റില്ല എന്നും ദുൽഖർ സൽമാനെ കുറിച്ച് ശാന്തിവിള പറയുന്നു. ദുൽഖർ സൽമാനും ഫഹദ് ഫാസിലും മലയാള സിനിമയ്ക്ക് കിട്ടിയ 2 പുണ്യമാണ് എന്നാണ് ഇദ്ദേഹം പറയുന്നത്. ഇന്ത്യയിലെ അല്ല ലോകത്തിലെ തന്നെ മികച്ചുള്ള മികച്ച നടനുള്ള അവാർഡ് ആണ് ലഭിക്കേണ്ടത് എന്നാണ് ഫഹദ് ഫാസിലിന്റെ അഭിനയം കണ്ടപ്പോൾ തനിക്ക് തോന്നിയത് എന്നും ഇദ്ദേഹം പറയുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply