നടി ഷംന കാസിം അമ്മയായി – മകന് ദുബായ് കിരീടാവകാശിയുടെ പേരു നൽകികൊണ്ട് താരം ! സോഷ്യൽ മീഡിയയിൽ താരത്തിന് വിമർശനം

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ഷംന കാസിം. താനൊരു അമ്മയാകാൻ പോകുന്നു എന്ന സന്തോഷ വാർത്തയും മറ്റ് എല്ലാ വാർത്തകളും തന്റെ യൂട്യൂബ് ചാനൽ വഴി താരം പ്രേക്ഷകർക്കു മുന്നിൽ പങ്കുവെക്കാറുണ്ട്. കഴിഞ്ഞ വർഷം ഒക്ടോബറിൽ ആയിരുന്നു ഷംനാ കാസിമിന്റെ വിവാഹം. ജെ ബി എസ് ഗ്രൂപ്പ് കമ്പനി സ്ഥാപകനുംസി ഇ ഓയുമായ ഷാനിദ് ആസിഫ് അലിയായിരുന്നു താരത്തിന്റെ വരൻ. താരത്തിന്റെ വിവാഹം ചടങ്ങുകൾ എല്ലാം നടന്നത് ദുബായിൽ വച്ചായിരുന്നു.

മലയാളത്തിൽ തിളങ്ങി നിൽക്കുന്ന താരമാകാൻ കഴിഞ്ഞില്ലെങ്കിലും നടി തമിഴിലും തെലുങ്കിലും ഒക്കെ നിറ സാന്നിധ്യമായി മാറിയിരുന്നു. തമിഴിൽ നടി ഷംന അറിയപ്പെടുന്നത് പൂർണ്ണ എന്ന പേരിലാണ്. തന്റെ വിവാഹ നിശ്ചയം കഴിഞ്ഞു എന്ന വാർത്തയും സോഷ്യൽ മീഡിയയിലൂടെ നടി തന്നെയായിരുന്നു പങ്കുവെച്ചിരുന്നത്. തന്റെ വിവാഹ ചിത്രങ്ങളും അതിനോട് അനുബന്ധിച്ചുള്ള വാർത്തകളും നടി തന്നെയാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.

നടിയുടെ വരൻ വിവാഹ ദിവസം ഷംനയ്ക്ക് നൽകിയ വിലപിടിപ്പുള്ള സമ്മാനങ്ങൾ ആരാധകരെ ഏറെ അത്ഭുതപ്പെടുത്തിയിരുന്നു. റിയാലിറ്റി ഷോകളിലൂടെയും സഹ വേഷങ്ങളിലൂടെയും മലയാളികൾക്ക് പ്രിയപ്പെട്ട താരം കണ്ണൂർ സ്വദേശിനി ആയിരുന്നു. അഭിനയ രംഗത്തേക്കുള്ള നടിയുടെ ചുവടുവെപ്പും റിയാലിറ്റി ഷോകളിലൂടെ തന്നെയായിരുന്നു. അഭിനയത്തിന് പുറമേ മികച്ച ഒരു നർത്തകി കൂടിയാണ് ഷംന. നടിയുടെ വളകാപ്പ് ചടങ്ങുകളുടെ വിശേഷങ്ങളും ഇതു പോലെതന്നെ സോഷ്യൽ മീഡിയയിൽ വളരെ പെട്ടെന്ന് വൈറലായ ഒന്നായിരുന്നു.

ഏഴാം മാസത്തിൽ കണ്ണൂരിലെ നാട്ടുനടപ്പ് അനുസരിച്ച് നടത്തുന്ന പല ഗർഭകാല ചടങ്ങുകയും ചിത്രങ്ങളും വീഡിയോകളും ഷംന തന്റെ യൂട്യൂബ് വീഡിയോകളിലൂടെ പങ്കുവെച്ചിരുന്നു. ശേഷം തന്റെ ഡെലിവറിക്കായി ദുബായിലേക്ക് പോകുന്നതിനെ കുറിച്ചുള്ള വിശേഷങ്ങളും വിവരങ്ങളും എല്ലാം യൂട്യൂബ് ചാനലിലൂടെ ഷംന പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ മാതാവായ സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് നടി.

കഴിഞ്ഞ ദിവസം രാവിലെ ആയിരുന്നു ദുബായിലെ ആശുപത്രിയിൽ വെച്ച് ഒരു ആൺ കുഞ്ഞിന് നടി ജന്മം നൽകിയത്. തന്റെ ആദ്യത്തെ കണ്മണിക്ക് ദുബായ് കിരീടാവകാശി ആയ ഷെയ്ക്ക് ഹംദാന്റെ പേര് നൽകിയതായി നടിയും ഭർത്താവും ആരാധകരെ അറിയിച്ചു. ഭർത്താവ് ഷാനിദ് ആസിഫ് അലിയോടൊപ്പം ദുബായിൽ സ്ഥിരതാമസത്തിലാണ് ഇപ്പോൾ നടി.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply