30 കോടിയിലധികം രൂപയുടെ സമ്മാനങ്ങൾ നൽകി ഷംനയെ സന്തോഷിപ്പിച്ചു പുതുമണവാളൻ

മലയാളി പ്രേക്ഷകർക്ക് വളരെ സുപരിചിതയായ താരമാണ് ഷംന കാസിം. മഞ്ഞു പോലൊരു പെൺകുട്ടി എന്ന ചിത്രത്തിലൂടെ ആയിരുന്നു താരത്തിന്റെ തുടക്കം. അമൃത ടിവിയിൽ സംപ്രേഷണം ചെയ്ത റിയാലിറ്റി ഷോയിലും തന്റേതായ കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. എന്നാൽ മലയാള സിനിമ വലിയതോതിൽ ഉപയോഗിക്കാതെ പോയ ഒരു നടി കൂടിയാണ് ഷംന. മലയാളത്തിൽ ആയിരുന്നില്ല അന്യഭാഷയിലായിരുന്നു താരത്തിന് ആരാധകർ കൂടുതലായിരുന്നത്. അന്യഭാഷയിൽ നിരവധി ആരാധകരെ സ്വന്തമാക്കിയ താരം മോഹൻലാൽ നായകനായി എത്തിയ അലിഭായ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു.

തുടർന്ന് ചട്ടക്കാരി എന്ന ചിത്രത്തിലും മികച്ച കഥാപാത്രത്തെ തന്നെയായിരുന്നു ഷംനാ അവതരിപ്പിച്ചത്. അടുത്ത സമയത്തായിരുന്നു താരതിന്റെ വിവാഹം നടന്നിരുന്നത്. വിവാഹസമയത്ത് താരം ദുബായിലായിരുന്നു. ദുബായിൽ വച്ച് ആഡംബരമായ വിവാഹം തന്നെയാണ് നടന്നത്. ദുബായിൽ വച്ച് ആയതുകൊണ്ട് തന്നെ അധികം ആളുകളെ ഒന്നും സിനിമ രംഗത്ത് നിന്നും ക്ഷണിച്ചിരുന്നില്ല. ദുബായിലെ ജെ സി സി കമ്പനിയുടെ ഫൗണ്ടറും സി ഇ ഓയും ആയ ഷാനിദ് ആസിഫ് അലിയാണ് താരത്തിന്റെ ഭർത്താവ്.

ദുബായിൽ ബിസിനസ് കൺസൾട്ടയി ജോലി ചെയ്യുകയാണ് ഷാനിദ്. ഇപ്പോൾ വിവാഹസമ്മാനം ആയി നൽകിയ ചില ആസ്തികളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഏകദേശം 30 കോടിയോളം രൂപ വിലമതിക്കുന്ന ആസ്തികളാണ് ഷംനയ്ക്ക് വേണ്ടി നൽകിയത് എന്നാണ് അറിയാൻ സാധിക്കുന്നത്. 1. 35 കോടി രൂപയുടെ 2700 ഗ്രാം സ്വർണവും, അഞ്ചു കോടിയോളം വിലമതിക്കുന്ന ബംഗ്ലാവും ആഡംബര കാറും എല്ലാം ഉൾപ്പെടുന്നുണ്ട് എന്നാണ് അറിയുന്നത്. എല്ലാത്തിന്റെയും കൂടിയുള്ള ആകെ ആസ്തിയാണ് 30 കോടി രൂപ.

30 കോടി രൂപയുടെ സമ്മാനങ്ങൾ ആണ് തന്റെ ഭാര്യക്ക് വേണ്ടി ഷാനിദ് നൽകിയത്. ഈ ഒരു രീതിക്ക് കൈയ്യടിക്കുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയ. സ്ത്രീധനം വാങ്ങുന്ന പുരുഷന്മാർക്ക് ഇടയിൽ ഒരു നല്ല മാതൃകയാണെന്നാണ് ആളുകൾ പറയുന്നത്. ഇപ്പോൾ ആഡംബരം നിറഞ്ഞ ജീവിതം ആണ് ഷംന നയിക്കുന്നത്. മലയാളത്തിൽ ഷംന കാസിം ആണ് എങ്കിൽ അന്യഭാഷകളിൽ താരം പൂർണ്ണയാണ്. ഈ പേരിലാണ് തമിഴിലും തെലുങ്കിലും ഒക്കെ താരം അറിയപ്പെടുന്നത്. തമിഴിലും തെലുങ്കിലും ആയിരുന്നു താരത്തിന് കൂടുതൽ മികച്ച ചിത്രങ്ങൾ ലഭിച്ചിരുന്നത്. യഥാർത്ഥത്തിൽ കണ്ണൂർ സ്വദേശിനിയാണ് താരം. മികച്ച ഒരു നർത്തകി കൂടിയാണ് ഷംന എന്ന് പറയേണ്ടിയിരിക്കുന്നു. ഷംനയുടെ നൃത്തം പല അവാർഡ് വേദികളിലും പ്രേക്ഷകർ കണ്ടിട്ടുള്ളതാണ്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply