വിവാഹം കഴിഞ്ഞു കൃത്യം രണ്ടാം മാസം തന്നെ ഷംനയെ തേടി ആ സന്തോഷവാർത്ത എത്തി ! ആശംസകൾ നേർന്നു ആരാധകരും !

മഞ്ഞു പോലൊരു പെൺകുട്ടി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന താരമാണ് ഷംന കാസിം. തുടർന്ന് നിരവധി ആരാധകരെ സ്വന്തമാക്കുവാനും ഷംനയ്ക്ക് സാധിച്ചിരുന്നു. അടുത്തകാലത്തായിരുന്നു നടി വിവാഹിത ആയിരുന്നത്. ഈ വാർത്തകൾ എല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്തു. താരത്തിന്റെ ആർഭാടവിവാഹം സോഷ്യൽ മീഡിയയിൽ വലിയ വാർത്തയായി തന്നെയാണ് മാറിയിരുന്നത്. ദുബായ് ജെബിഎസ് ഗ്രൂപ്പ് സ്ഥാപകനും ആയിരുന്നു താരം വിവാഹം കഴിച്ചിരുന്നത്. ഇപ്പോൾ ദുബായിൽ ഭർത്താവിനൊപ്പം സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുകയാണ് താരം. ഇതിനിടയിൽ മറ്റൊരു സന്തോഷവാർത്ത കൂടി താരത്തെ തേടി എത്തിയിരിക്കുകയാണ്.

യുഎഇയുടെ ദീർഘകാല താമസത്തിന് ഗോൾഡൻ വിസയാണ് ഇപ്പോൾ നടിയ്ക്ക് ലഭിച്ചിരിക്കുന്നത്. ഈ വിസ താരം ഏറ്റുവാങ്ങുകയും ചെയ്തു. ഗോൾഡൻ വിസ സ്വീകരിക്കുന്ന ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഒക്കെ വൈറലായിരിക്കുകയാണ്. കുറേ അധികം നാളുകൾ നീണ്ടുനിന്ന ആഘോഷങ്ങൾക്കൊടുവിൽ ആയിരുന്നു താരം വിവാഹിതയായിരുന്നത്. വിവാഹ ചടങ്ങിൽ മലയാള സിനിമയിൽ നിന്നും നടി മീര നന്ദൻ പങ്കെടുത്തിരുന്നു.

വിവാഹ ചടങ്ങുകൾ ഒക്കെ ദുബായിൽ വച്ചായിരുന്നു എന്നതുകൊണ്ട് തന്നെ സിനിമാ മേഖലയിൽ നിന്നുമുള്ള അധികമാളുകൾക്ക് പരിപാടിയിൽ പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ കോടികളുടെ വിലയുള്ള സമ്മാനങ്ങൾ ആയിരുന്നു ഭർത്താവ് താരത്തിന് നൽകിയത് എന്ന തരത്തിലുള്ള വാർത്തകളും പുറത്തു വന്നിരുന്നു. നിരവധി ആരാധകരുള്ള ഒരു താരം തന്നെയാണ് ഷംന കാസിം. എന്നാൽ മലയാള സിനിമയെക്കാൾ കൂടുതൽ അന്യഭാഷയിലാണ് താരം ശ്രദ്ധ നേടിയിരിക്കുന്നത്.

മലയാളത്തിൽ ഷംനയാണെങ്കിൽ അന്യഭാഷയിൽ പൂർണ്ണി എന്ന പേരിലാണ് താരം അറിയപ്പെടുന്നത്. മലയാളത്തിൽ അത്രത്തോളം മികച്ച കഥാപാത്രങ്ങൾ താരത്തെ തേടി എത്തിയിട്ടില്ല എന്നതാണ് സത്യം. കൂടുതലും അന്യഭാഷകളിൽ ആയിരുന്നു താരത്തിന്റെ മികച്ച ചിത്രങ്ങൾ എല്ലാം തന്നെ. മലയാളത്തിൽ അലിഭായ്, മഞ്ഞുപോലെ ഒരു പെൺകുട്ടി, കോളേജ് കുമാരൻ തുടങ്ങി വളരെ കുറച്ചു ചിത്രങ്ങളിൽ മാത്രമാണ് താരം എത്തിയത്. ഒരു മുഴുനീള കഥാപാത്രമായി എത്തിയിരുന്നത് ചട്ടക്കാരി എന്ന ചിത്രത്തിലാണ്. ഈ കഥാപാത്രം വളരെയധികം ശ്രദ്ധ നേടുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ എല്ലാം സജീവ സാന്നിധ്യമാണ് താരം. മോഡലിംഗ് രംഗത്തും ശക്തമായ സാന്നിധ്യം തന്നെയാണ് ഷംന വിവാഹം കഴിഞ്ഞ രണ്ടുമാസം തികയുമ്പോൾ തന്നെ ഇത്തരം ഒരു സന്തോഷവാർത്ത താരത്തെ തേടിയെത്തിയല്ലോ എന്നാണ് പ്രേക്ഷകർ കമന്റ് ചെയ്യുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply