തന്റെ പ്രസവവുമായി ആരാധകർക്ക് ഉണ്ടായ സംശയങ്ങൾ തുറന്ന് പറഞ്ഞു ഷംന കാസിം ! വീഡിയോയിലൂടെ മകനെ ആരാധകർക്ക് പരിചയപ്പെടുത്തി നടി ഷംന കാസിം

നടി ഷംന കാസിം സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. താരം തൻ്റെ വിശേഷങ്ങൾ ഒക്കെ തന്നെ വീഡിയോയിലൂടെയും ഫോട്ടോയിലൂടെയും പ്രേക്ഷകർക്കുമുന്നിൽ എത്തിക്കാറുണ്ട്. നടിയുടെ ഏഴാം മാസത്തിലെ ബേബി ഷവർ ഫോട്ടോഷൂട്ട് പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചിരുന്നത്. നടിയുടെ കുഞ്ഞിനെക്കുറിച്ചുള്ള കാര്യങ്ങൾ അറിയുവാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. നോർമൽ ഡെലിവറി ആണോ സിസേറിയൻ ആയിരുന്നോ എന്നൊക്കെ തിരക്കുന്നുണ്ട് ആരാധകർ.

ഷംനയെ ഡെലിവറിക്ക് വേണ്ടി ഹോസ്പിറ്റലിൽ കൊണ്ടുപോയ സമയത്ത് തന്നെ തൻ്റെ ഡോക്ടറുടെയും കൂടെയുള്ള ആരോഗ്യപ്രവർത്തകരുടെയും ഒക്കെ ഒപ്പം നിന്നുകൊണ്ടുള്ള ഫോട്ടോകൾ സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിരുന്നു. ഷംന തൻ്റെ കുഞ്ഞിനെ ഇപ്പോൾ ആരാധകർക്ക് പരിചയപ്പെടുത്തി കൊടുത്തിട്ടുണ്ട്. മകന് ഹംദാൻ ആസിഫ് അലി എന്നാണ് പേരിട്ടിരിക്കുന്നത് എന്നും ചുരുക്കി ഹംദു എന്നാണ് കുഞ്ഞിനെ ഷംന വിളിക്കുന്നതെന്നും പറഞ്ഞു.

ഷംന തൻ്റെ മകൻ്റെ വിശേഷങ്ങൾ മൈസെൽഫ് ചിന്നാറ്റി എന്ന താരത്തിൻ്റെ തന്നെ യൂട്യൂബ് ചാനലിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്. ഷംന പറയുന്നത് ഡെലിവറിക്ക് ശേഷമുള്ള തൻ്റെ ആദ്യത്തെ വീഡിയോ ആണ് ഇതെന്നും തൻ്റെയും കുഞ്ഞിൻ്റെയും സുഖവിവരം അന്വേഷിച്ച എല്ലാ ആരാധകർക്കും നന്ദി എന്നും പറഞ്ഞു. ഷംന പറഞ്ഞത് തൻ്റെ ഡെലിവറി നോർമൽ ആയിരുന്നു എന്നും അതിൻ്റെയൊക്കെ വിശേഷങ്ങൾ അടുത്തുതന്നെ വീഡിയോയിൽ വരും എന്നും പറഞ്ഞു.

നടി ഷംന കാസിം അമ്മയായി – മകന് ദുബായ് കിരീടാവകാശിയുടെ പേരു നൽകികൊണ്ട് താരം ! സോഷ്യൽ മീഡിയയിൽ താരത്തിന് വിമർശനം

തൻ്റെ മകൻ്റെ ഫോട്ടോ ഷൂട്ടിനിടയിലുള്ള വീഡിയോ ആണ് ഷംന പങ്കുവെച്ചിരിക്കുന്നത്. ലേഡീ ഫോട്ടോഗ്രാഫർ ആയിരുന്നു കുഞ്ഞിൻ്റെ ചിത്രങ്ങൾ എടുക്കുന്നത്. അവർ കുഞ്ഞിനെ ഒരു മിനുമിനുത്ത തുണിയിൽ പൊതിഞ്ഞുകൊണ്ട് ഒരു കൊട്ടയിൽ വച്ചായിരുന്നു ഫോട്ടോഷൂട്ട് എടുക്കുന്നത്. കൂടെ അമ്മയായ ഷംനയും ഉണ്ടായിരുന്നു. വളരെ ലളിതവും സുന്ദരവുമായ ഫോട്ടോകൾ ആയിരുന്നു അവർ എടുത്തതെന്നും പറഞ്ഞു.

എന്നാൽ ഷംന വീഡിയോയിൽ കുഞ്ഞിൻ്റെ മുഖം മറച്ചുവച്ചു കൊണ്ടായിരുന്നു കാണിച്ചത്.
കുഞ്ഞുവാവയുടെ മുഖം സ്മൈലി കൊണ്ട് മറിച്ചിട്ടായിരുന്നു ഉണ്ടായത്. പലർക്കും കൊച്ചു കുഞ്ഞുങ്ങളെ ഫോട്ടോ എടുത്ത് സോഷ്യൽ മീഡിയയിൽ ഒക്കെ പങ്കുവയ്ക്കുന്നത് താല്പര്യമില്ല. അത് കാരണം ആയിരിക്കാം കുഞ്ഞിൻ്റെ മുഖം വീഡിയോയിൽ കാണിക്കാത്തത്ത്. ആരാധകർ പറയുന്നത് മകൻ അല്പം വലുതായ ശേഷം ഷംന സോഷ്യൽ മീഡിയയിലൂടെ മകൻ്റെ മുഖം കാണിക്കുമായിരിക്കും എന്നാണ്.

ഇതാണ് ഞങ്ങടെ കണ്ണൂരിലെ ചടങ്ങ് ! നിറവയറിൽ ഷംന കാസിമിന്റെ ഏഴാം മാസത്തിലെ ചടങ്ങുകൾ കണ്ടോ

ഷംനയുടെ ഡെലിവറി ദുബായിൽ വെച്ചായിരുന്നു. ഷംന പറയുന്നത് തൻ്റെ മകൻ്റെ ഫോട്ടോഷൂട്ടിലെ ചിത്രങ്ങൾ ഉടൻ തന്നെ പങ്കുവെക്കുമെന്നും അപ്പോൾ കുഞ്ഞിൻ്റെ മുഖം കാണിക്കാം എന്നും. തൻ്റെ ആഗ്രഹം കൊണ്ടാണ് മകൻ്റെ ഫോട്ടോഷൂട്ട് നടത്തിയതെന്നും താരം പറഞ്ഞു.

story highlight – Shamna Kasim introduced her baby

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply