ഷമി വിക്കറ്റ് കൊയ്യുമ്പോഴും ഭാര്യയുടെ കണ്ണ് അദ്ദേഹത്തിന്റെ പണത്തിലേക്ക് തന്നെ ! മുൻ ഭാര്യ പറഞ്ഞത് കേട്ടോ

മുഹമ്മദ് ഷമി എന്ന അസാമാന്യ ബൗളറെ കുറിച്ചുള്ള ചർച്ചയാണ് ഇന്ന് ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകർ നടത്തുന്നത്. ഈ വേൾഡ് കപ്പിൽ മുഹമ്മദ് ഷമിയുടെ മിന്നും പ്രകടനം എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. ഒരു വേൾഡ് കപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന ബഹുമതി ഇപ്പോൾ മുഹമ്മദ് ഷമിയുടെ പേരിലാണ്. മുഹമ്മദ് ഷമിയുടെ തീപാറുന്ന പേസിന് മുന്നിൽ ബാറ്റ്സ്മാൻമാർ വിറച്ചു. ആദ്യ മത്സരത്തിൽ കളിക്കാൻ അവസരം ലഭിക്കാതിരുന്നിട്ടും പിന്നീട് അങ്ങോട്ടുള്ള ഓരോ മത്സരങ്ങളും ഷമി ഷമിയുടേതാക്കി മാറ്റി.

കൃത്യമായ ലൈനും ലെങ്ത്തും പേസും ബൗൾസും കൂടിക്കലർന്ന മുഹമ്മദ് ഷമിയുടെ ബൗളിംഗ് ബാറ്റ്സ്മാൻമാർക്ക് എന്നും തലവേദന ആയിരുന്നു. ലോകത്തെമ്പാടുമുള്ള ക്രിക്കറ്റ് കളിക്കാർ ഷമിയുടെ ബോളിങ്ങിനെ പ്രകീർത്തിച്ചുകൊണ്ട് മുന്നോട്ടു വരുമ്പോൾ ഷമിയുടെ വേർപിരിഞ്ഞ ഭാര്യയുടെ പ്രസ്താവനയാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്ത് ചർച്ചയാകുന്നത്. ഹസിൻ ജഹാൻ എന്നാണ് ഷമിയുടെ ആദ്യ ഭാര്യയുടെ പേര്.

2014 ൽ വിവാഹിതനായ ഷമി ജഹാനുമായി 2018 ൽ വേർപിരിഞ്ഞു. ഗാർഹിക പീഡനം സ്ത്രീധന പീഡനം എന്നീ കുറ്റങ്ങൾ ചുമത്തി ഷമിയുടെ ഭാര്യ ഹസിൻ ജഹാൻ കേസ് ഫയൽ ചെയ്തു. ഒടുവിൽ ഷമിയുമായി വിവാഹബന്ധം വേർപിരിയുകയും ചെയ്തു. ആ സംഭവത്തിനൊക്കെ ശേഷം ഷമി ഡിപ്രഷൻ ആവുകയും ആത്മഹത്യക്ക് വരെ ശ്രമിച്ചിട്ടുണ്ടെന്നുള്ള വാർത്തയും ഈയടുത്ത് ചർച്ചയായിരുന്നു. എന്നാൽ അതിൽ നിന്നൊക്കെ സുഹൃത്തുക്കളുടെ മോട്ടിവേഷനിലൂടെ ഷമി വീണ്ടും കരുത്തോടെ ഇന്ത്യൻ ടീമിലേക്ക് തീപാറുന്ന ബോളിങ്ങുമായി വന്നിരിക്കുകയാണ്.

ഇപ്പോൾ ക്ഷമയുടെ ഈ പ്രകടനത്തിന് ആദ്യ ഭാര്യയായ ഹസിൻ ജഹാൻ നൽകിയ മറുപടിയാണ് വൈറലാകുന്നത്. മുഹമ്മദ് ഷമി ഇപ്പോൾ നന്നായി കളിക്കുന്നുണ്ടെന്നും ഇങ്ങനെ കളിച്ചാൽ അദ്ദേഹത്തിൻ്റെ ഭാവി ഇന്ത്യൻ ടീമിൽ സുരക്ഷിതമായിരിക്കും എന്നും അതുവഴി അദ്ദേഹത്തിന് ഞങ്ങൾ കുടുംബത്തിനും ഒരുപാട് പണം സമ്പാദിക്കാൻ സാധിക്കും എന്നുo പറഞ്ഞു ഷമിയും ഭാര്യയും തമ്മിലുള്ള വിവാഹമോചന കേസിൽ എല്ലാ മാസവും ഒരു വലിയ തുക ഭാര്യയ്ക്ക് നൽകാൻ കോടതി വിധിച്ചിരുന്നു.

അതുകൊണ്ട് ഷമി നന്നായി കളിച്ചാൽ ഒരുപാട് പണം സമ്പാദിക്കാൻ കഴിയുമെന്നും ഞങ്ങൾക്കും അതുവഴി ഒരുപാട് സമ്പാദിക്കാൻ പറ്റും എന്നും ഉള്ള വിചിത്രമായ ഒരു മറുപടിയാണ് ആദ്യ ഭാര്യയായ ഹസൻ ജഹാൻ പറഞ്ഞത്. ഒരു വേൾഡ് കപ്പിൽ മുത്തമിടുക എന്നതാണ് മുഹമ്മദ് ഷമി എന്ന ക്രിക്കറ്ററുടെ ഏറ്റവും വലിയ സ്വപ്നം. അത് ഷമി തന്നെ പലതവണ പറയുകയും ചെയ്തിട്ടുണ്ട്.

ഈ ലോകകപ്പിലെ ഒരു തോൽവി പോലും ഇതുവരെ അറിയാത്ത ഇന്ത്യൻ ടീമിൻ്റെ മികച്ച പ്രകടനം കാണുമ്പോൾ ഈ വേൾഡ് കപ്പിൽ ഇന്ത്യ മുത്തമിടും എന്നാണ് ലോകത്തിലെ ക്രിക്കറ്റ് ആരാധകർ വിശ്വസിക്കുന്നത്. എന്തായാലും മുഹമ്മദ് ഷമിയും ഇന്ത്യൻ ടീമും വേൾഡ് കപ്പിൽ മുത്തമിടും എന്നുതന്നെ നമ്മൾക്കും പ്രത്യാശിക്കാം

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply