താൻ കണ്ടതിൽ വെച്ച് ഏറ്റവും സ്വാർത്ഥനും ഫ്രോഡും ആണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ – സ്വന്തം അനുഭവങ്ങൾ വെളിപ്പെടുത്തിക്കൊണ്ട് ഷാലു പേയാട്

ബിഗ് ബോസ് താരമായ ഡോക്ടർ റോബിൻ രാധാകൃഷ്ണനും ഷാലു പേയാടും തമ്മിലുള്ള ചില പ്രശ്നങ്ങൾ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. എന്നാൽ അദ്ദേഹം ഫസ്റ്റ് റിപ്പോർട്ട് എന്ന ചാനലിലൂടെയാണ് തൻ്റെ നിലപാടുകൾ വ്യക്തമാക്കുന്നത്. ഷാലു പറയുന്നത് അദ്ദേഹം റോബിനെ ആദ്യമായി പരിചയപ്പെടുന്നത് ഫിറോസിൻ്റെ സനാഥാലയത്തിൽ വച്ചായിരുന്നു. ഷാലു ഒരു ഫിലിം ഫോട്ടോഗ്രാഫർ ആണെന്ന് ഫിറോസ് റോബിനോട് പറഞ്ഞു.

റോബിൽ അദ്ദേഹത്തോട് ഫോട്ടോസ് ഒക്കെ അയച്ചു തരാൻ പറഞ്ഞതുകൊണ്ട് അയച്ചുകൊടുത്തു. ശാലുവിനോട് റോബിൻ ഫ്രീ ആവുന്ന സമയത്ത് സംസാരിക്കണമെന്ന് പറഞ്ഞപ്പോൾ പോയി സംസാരിക്കുകയും ചെയ്തു. ശാലുവിനോട് എൻ്റെ ആഗ്രഹം സിനിമ ചെയ്യണം എന്നതാണെന്നും സിനിമയിലെ പരിചയക്കാരെയൊക്കെ ഒന്ന് എന്നെ ഇൻട്രൊഡ്യൂസ് ചെയ്യണമെന്നും റോബിൻ ആവശ്യപ്പെട്ടു. എന്നാൽ പിന്നീട് റോബിൻ നിരന്തരം വിളിച്ച് ഷാലുവിനെ ശല്യപ്പെടുത്തുകയായിരുന്നു.

ഷാലു റോബിനെ കുറിച്ച് പറയുന്നത് റോബിൻ എന്തെങ്കിലും ആഗ്രഹിച്ചു കഴിഞ്ഞാൽ അത് പെട്ടെന്ന് തന്നെ നേടി എടുക്കണം എന്നാണ്. ബിഗ് ബോസ് ഹൗസിലേക്ക് റീ എൻട്രി ചെയ്യുന്നതിന് മുന്നേ തന്നെ തനിക്കൊരു ഫസ്റ്റ് ലുക്ക് പോസ്റ്റർ ഉണ്ടാക്കണമെന്ന് റോബിൻ ഷാലുവിനോട് പറഞ്ഞു. ശല്യം സഹിക്കവയ്യാതെ ഒരിക്കലും നടക്കാത്ത ഒരു പടത്തിൻ്റെ പേരിൽ മറ്റൊരു കൂട്ടുകാരൻ്റെ വീട്ടിൽ പോയി റോബിൻ്റെ ഒരു ഫോട്ടോയെടുത്ത് അവിടെ നിന്നും ഒരു ഫസ്റ്റ് ലുക്ക് പോസ്റ്റർ ഉണ്ടാക്കിക്കൊടുത്തു.

റോബിൻ കണ്ടൻ്റിനു വേണ്ടിയാണ് ഇങ്ങനെ ചെയ്തുകൊണ്ടിരിക്കുന്നത് എന്നും പറഞ്ഞു. ഷാലു പറയുന്നത് റോബിൻ വളരെ സ്വാർത്ഥൻ ആണെന്നാണ്. ഷാലു ഇൻസ്റ്റയിൽ ഫിറോസിനെ ഫോളോ ചെയ്യുന്നുണ്ടായിരുന്നു റോബിൻ അത് അൺഫോളോ ചെയ്തു. അതുപോലെ റിയാസുമൊത്തുള്ള ഒരു ഫോട്ടോ ഇൻസ്റ്റയിൽ നിന്നും ഡിലീറ്റ് ചെയ്യിച്ചു. ഫിറോസും ഷാലുവും സുഹൃത്തുക്കളായിരുന്നു എന്നാൽ റോബിൻ ഇവരുടെ ഇടയിൽ കിടന്ന് കളിച്ചുകൊണ്ട് ഫിറോസിനെയും ഷാലുവിനെയും തമ്മിൽ തെറ്റിക്കാൻ നോക്കി.

പ്രൊഡ്യൂസറെ കാണാൻ പോകുന്ന സമയത്ത് ഫിറോസിനെ ഒഴിവാക്കിക്കൊണ്ട് റോബിൻ ഷാലുവിനെയും കൂട്ടി പോയി. ഷാലു മോഹൻലാലിനെയും പ്രിയദർശനെയും കുറച്ചു പറഞ്ഞ ചില കാര്യങ്ങളൊക്കെ റോബിൻ ഒളി ക്യാമറ വെച്ച് റെക്കോർഡ് ചെയ്തു പിന്നീട് ഭീഷണിപ്പെടുത്തുകയായിരുന്നു. റോബിൻ ട്രാപ്പിലാക്കുകയായിരുന്നു ഷാലുവിനെ. ആളുകളെ തമ്മിലടിപ്പിക്കാൻ പറ്റിയ ആളാണ് റോബിൻ എന്നും ഷാലു പറഞ്ഞു.

പെൺകുട്ടികളെ കൊണ്ട് ഫോൺ ചെയ്യിച്ച് ഹണി ട്രാപ്പുപോലെ റോബിൻ കൂടെയുള്ളവരെയൊക്കെ കുടുക്കുന്ന സ്വഭാവമാണ്.ഫെയിം ആകാൻ വേണ്ടി ഏതറ്റം വരെ പോകാനും റോബിൻ തയ്യാറാണെന്നാണ് പറയുന്നത്. കൂടെ നിന്ന ഫോർ ദ പീപ്പിളിനെ വരെ റോബിൻ തമ്മിൽ തെറ്റിച്ചു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply