റോബിന് എതിരെ ആരേലും നിന്നുകഴിഞ്ഞാലും അവരെ തീർത്തുകളയാൻ 250 ഓളം അംഗങ്ങളുള്ള വാട്സ് ആപ് ഗ്രൂപ്പ് ഉണ്ട് – പണം കൊടുത്ത് പിആർ വർക്ക് – ഉണ്ണിമുകുന്ദനെതിരെ കൂവിച്ചതും ഇതുപോലെ തന്നെ ! വെളിപ്പെടുത്തൽ

dr robin radhakrishnan and arathi podi

ബിഗ് ബോസ് സീസൺ ഫോർ റിയാലിറ്റി ഷോ മത്സരാർത്ഥിയായ റോബിൻ രാധാകൃഷ്ണനെ കുറിച്ചുള്ള ശാലു പേയാടിൻ്റെ ചില വെളിപ്പെടുത്തലുകളാണ് സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. സിനിമയിലെ സ്റ്റിൽ ഫോട്ടോഗ്രാഫറായ ശാലു ഫസ്റ്റ് റിപ്പോർട്ട് ചാനലിലൂടെയാണ് തൻ്റെ നിലപാടുകൾ വ്യക്തമാക്കുന്നത്. ബിഗ് ബോസ് താരമായ ദിൽഷയുമായുള്ള ബന്ധം പിരിഞ്ഞതും ആരതിപ്പൊടിയുമായുള്ള പ്രണയം തുടങ്ങിയതിനെക്കുറിച്ചൊക്കെ ശാലു പറയുന്നുണ്ട്.

പ്രൊഡക്ഷൻ കൺട്രോളറായ ബാദുഷയെ കണ്ടു. റോബിന് റീച്ച് കിട്ടാൻ വേണ്ടിയാണ് പലരെയും കാണുന്നത്. ശാലു പറയുന്നത് റോബിൻ എപ്പോഴും ഉണ്ടയില്ലാത്ത തോക്കെടുത്തു വെടിവെക്കുകയാണ് എന്നാണ്. അന്ന് തന്നെ മാറ്റിനിയുടെ അഭിമുഖത്തിൽ വെച്ചാണ് ആരതി പൊടിയെ കാണുന്നത്. ദിൽഷയുമായി പിരിഞ്ഞതിൻ്റെ ഹീറോയിസം കാണിക്കുവാൻ വേണ്ടി ആരതിയും ഒന്നിച്ചുള്ള ഫോട്ടോ ശാലുവിനെ കൊണ്ട് എടുപ്പിക്കുകയായിരുന്നു.

മുതലയുടെ വായിൽ തല വച്ചത് പോലെയായിരുന്നു ശാലുവിൻ്റെ അവസ്ഥ. റോബിൻ്റെ കൂടെ നിന്നിരുന്ന ആരവ് എന്ന പയ്യനുമായി പിണങ്ങിയപ്പോൾ അവൻ റോബിനോട് 2 ലക്ഷം രൂപ ചോദിച്ചെന്നൊക്കെ പറഞ്ഞുകൊണ്ട് അവനെ നാറ്റിച്ചു. റോബിൻ സംസാരിക്കുമ്പോൾ അറിയാതെ റെക്കോർഡ് ചെയ്യുകയും നമ്മൾ റോബിനെതിരെ തിരിയും എന്ന് തോന്നിയാൽ അത് വെച്ച് പിന്നീട് ഭീഷണിപ്പെടുത്തുകയും ചെയ്യും.
റോബിന് ഇഷ്ടമില്ലാത്തവരെ കൂടെ നിൽക്കുന്നവരും ഇഷ്ടപ്പെടാൻ പാടില്ല.

ശാലു പറയുന്നത് റോബിന് ഒരു സിനിമ പോലും കൊടുക്കാം എന്ന് ആരും പറഞ്ഞിട്ടില്ല എന്ന്. പക്ഷേ പടം ചെയ്യുമെന്നൊക്കെ ചുമ്മാ പറയുകയാണ്. ശാലുവിനെ ഒരിക്കൽ വിജയ് സേതുപതിയുടെ മാനേജർ വിളിച്ചപ്പോൾ ആരാണെന്ന് അറിഞ്ഞപ്പോൾ ശാലുവിനോട് പറഞ്ഞത് ഞാൻ അയാളെ ഫോളോ ചെയ്യാം കൂടെ നിന്ന് ഫോട്ടോ എടുക്കാം ഒരു ത്രില്ലല്ലേ എന്ന്. റോബിൻ അത്ര ശരിയല്ല എന്ന് മനസ്സിലാക്കി ഡിസംബറോടെ റോബിനെ അൺഫോളോ ചെയ്യുകയും ചെയ്തു.

റോബിനെ എന്തെങ്കിലും പറഞ്ഞു കഴിഞ്ഞാൽ തന്നെ 250 പേരുള്ള വാട്സ്ആപ്പ് ഗ്രൂപ്പിലെ ആളുകൾ നമ്മളെ തെറിവിളിച്ച് നാറ്റിക്കും. റോബിൻ ആരെയെങ്കിലും ഉപദ്രവിക്കണമെന്ന് വിചാരിച്ചാൽ അവരെ നശിപ്പിച്ചെ അടങ്ങൂ. ക്രൂരതകൾ റിയാസ് ഒക്കെ ഒരുപാട് അനുഭവിച്ചതാണ്. പി.ആർ വർക്കിലൂടെ റോബിൻ പലതും നേടാറുണ്ട്. റോബിൻ ആരെയെങ്കിലും വിളിച്ച് അവരെ അങ്ങ് തീർത്തു കള എന്ന് പറഞ്ഞു കഴിഞ്ഞാൽ കൂടെ നിൽക്കുന്ന അവന്മാർ കേറി അങ്ങോട്ട് നിരങ്ങുകയും ചെയ്യും. റോബിൻ എല്ലാ കാര്യങ്ങളും പൈസ കൊടുത്ത് ചെയ്യിക്കുന്നതാണ്. ഇതിൻ്റെയൊക്കെ സ്ക്രീൻഷോട്ട് ശാലുവിൻ്റെ കയ്യിൽ ഉണ്ടെന്നാണ് പറയുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply