എന്റെ പരിപാടി ഒക്കെ കഴിഞ്ഞു വീട്ടിൽ എത്തുമ്പോൾ നേരം പുലരാറാകും – അതൊന്നും മൂപ്പർക്ക് അംഗീകരിക്കാൻ പറ്റില്ല ! ഏറ്റവും നല്ലത് പിരിയുന്നത് തന്നെ എന്ന് ശാലു മേനോൻ

യാതൊരു ആമുഖങ്ങളും ആവശ്യമില്ലാത്ത താരം ആണ് ശാലു മേനോൻ. സിനിമകളിൽ ചെറുതും വലുതുമായ നിരവധി വേഷങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും മിനിസ്ക്രീനിലൂടെ മലയാളികളുടെ സ്വീകരണ മുറിയിൽ എത്തിയതോടെ മലയാളികൾക്ക് സ്വന്തം കുടുംബത്തിലെ അംഗത്തെ പോലെയായി മാറി ശാലു മേനോൻ. ഒരുകാലത്ത് മലയാള സിനിമകളിൽ സജീവമായിരുന്നു താരം. പിന്നീട് സീരിയൽ രംഗത്ത് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.

നായികയായും വില്ലത്തിയായും ഇപ്പോൾ അമ്മ വേഷങ്ങളിലും സജീവമാണ് താരം. അഭിനയത്തിന് പുറമെ മികച്ച ഒരു നർത്തകി കൂടിയായ ശാലു മേനോൻ, തന്റെ പൂർവികർ കൈമാറ്റം ചെയ്തു വന്ന നൃത്ത കലാശാലയിൽ ആണ് പ്രവർത്തിക്കുന്നത്. താരത്തിന്റെ മുത്തശ്ശൻ അരവിന്ദാക്ഷൻ മേനോൻ തുടങ്ങി വച്ച നൃത്ത കലാലയമാണ് ഇപ്പോൾ പേരക്കുട്ടിയായ ശാലു മേനോൻ നടത്തിക്കൊണ്ടു പോകുന്നത്. ഇതിനിടയിൽ സീരിയലുകൾ ചെയ്യുന്നുണ്ടെങ്കിലും കൂടുതൽ ശ്രദ്ധ ഡാൻസ് സ്കൂളിലാണ് താരം കൊടുക്കുന്നത്.

അഭിനയ ജീവിതം കൊണ്ട് മാത്രമല്ല വിവാദങ്ങളിലൂടെയും ഏറെ ശ്രദ്ധേയ ആയ ശാലു മേനോൻ ജനിച്ചു വളർന്നത് തൃപ്പൂണിത്തുറയിൽ ആണ്.
പിന്നീട് അച്ഛനും അമ്മയ്ക്കും ഒപ്പം ചങ്ങനാശ്ശേരിയിലേക്ക് താമസം മാറുകയായിരുന്നു. പുതിയ വീടിന് പിന്നിലുള്ള ഹാളിൽ ആയിരുന്നു ആദ്യം ഡാൻസ് സ്കൂൾ തുടങ്ങിയത്. ഇപ്പോൾ പലയിടങ്ങളിലായി എട്ടു ഡാൻസ് സ്കൂളുകളാണ് താരത്തിനുള്ളത്. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായിട്ടുള്ള താരം പങ്കുവെക്കുന്ന ചിത്രങ്ങളും വിശേഷങ്ങളും എല്ലാം നിമിഷനേരം കൊണ്ട് തന്നെ വൈറലാകാറുണ്ട്.

പരമ്പരാഗത രീതിയിലുള്ള താരത്തിന്റെ ഫോട്ടോഷോട്ടുകൾക് മികച്ച സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. പ്രായം ഇത്രയായിട്ടും ശാലുവിന്റെ ശാലീന സൗന്ദര്യത്തിന് യാതൊരു മാറ്റവും ഉണ്ടായിട്ടില്ല എന്ന് ആരാധകർ ഒന്നടങ്കം പറയുന്നു. സജി ജി നായരിനെ ആയിരുന്നു ശാലു മേനോൻ വിവാഹം കഴിച്ചത്. അടുത്തിടെ ഇവർ പിരിയുകയാണ് എന്ന വാർത്തകൾ വ്യാപകമായി പ്രചരിച്ചിരുന്നു. ഇപ്പോഴിതാ വിവാഹബന്ധം വേർപ്പെടുത്തിയതിന്റെ കാരണം വെളിപ്പെടുത്തുകയാണ് താരം.

14 വർഷത്തെ പരിചയവും സൗഹൃദമായിരുന്നു ഇവരുടെ വിവാഹത്തിലേക്ക് എത്തിയത്. പണ്ടൊരിക്കൽ സജി വിവാഹഭ്യർത്ഥന നടത്തിയെങ്കിലും ചെറുപ്പമായതുകൊണ്ട് അന്ന് പറ്റില്ല എന്ന് ശാലു പറഞ്ഞു. പിന്നീട് പലപ്പോഴും പിറന്നാൾ ആശംസകൾ അയക്കുന്നത് മാത്രമായി അവരുടെ ബന്ധം തുടർന്നു. പിന്നീട്ജീ വ്യക്തി ജീവിതത്തിൽ ഉണ്ടായ ചില പ്രശ്നങ്ങൾ കാരണം ജയിലിൽ ആയിരുന്ന ശാലു തിരിച്ചു വന്നപ്പോൾ ആകെ നിരാശയിൽ ആയിരുന്നു.

ജയിലിൽ പോയതുകൊണ്ട് തന്നെ ഇനി ആരും വിവാഹം കഴിക്കില്ല എന്ന് കരുതി. ജീവിതത്തിൽ ഒരു കൂട്ടുവേണമെന്ന് തോന്നിയപ്പോഴായിരുന്നു വിവാഹം കഴിക്കാം എന്ന് തീരുമാനിച്ചത്. എന്നാൽ ആ തീരുമാനം തെറ്റായിരുന്നു എന്ന് ഇപ്പോൾ താരത്തിന് മനസ്സിലാകുന്നു. ഒരുമിച്ച് ഒത്തു പോകാൻ കഴിയില്ല എന്ന് വിവാഹം കഴിഞ്ഞപ്പോളാണ് മനസ്സിലായത്. അങ്ങനെ മുന്നോട്ടു പോകുന്നതിനേക്കാൾ പിരിയുന്നതാണ് ഉത്തമം എന്ന് തീരുമാനിക്കുകയായിരുന്നു. നൃത്തം എന്നു പറയുന്നത് ശാലുവിനെ സംബന്ധിച്ച് സ്വന്തം ജീവിതത്തിന്റെ ഭാഗമാണ്.

അത് വിട്ടു മുന്നോട്ടുള്ള ഒരു ജീവിതത്തെക്കുറിച്ച് താരത്തിന് ചിന്തിക്കാൻ പോലും കഴിയില്ല. പലപ്പോഴും നൃത്ത പരിപാടികളെല്ലാം കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ പുലർച്ചയാകും. കൃത്യമായ ഒരു സമയം പറയാൻ സാധിക്കാത്ത ഒരു മേഖലയാണ് ശാലുവിന്റേത്. ഇങ്ങനെ പോകുന്നതും വരുന്നതും ഒക്കെ അദ്ദേഹത്തിന് അംഗീകരിക്കാൻ കഴിയാത്ത കാര്യങ്ങളായിരുന്നു. ഇതെല്ലാം വിവാഹത്തിനു മുമ്പ് പറഞ്ഞിരുന്ന കാര്യങ്ങൾ ആയിരുന്നെങ്കിലും വിവാഹത്തിനു ശേഷം അത് വലിയ വിഷയങ്ങളായി മാറുകയായിരുന്നു. അതുകൊണ്ട് പിരിയുന്നതാണ് ഏറ്റവും നല്ലത് എന്ന് ശാലുമേനോൻ തീരുമാനിക്കുകയായിരുന്നു.

story highlight- shalu menon life story

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply