കോടികൾ ആസ്തിയുണ്ടായിട്ടും തല അജിത്തിന്റെ ഭാര്യ ശാലിനി ഇത്ര സിമ്പിൾ ആയിരുന്നോ എന്ന് ഞെട്ടൽ മാറാതെ ആരാധകർ !

ബാലതാരമായി മലയാള സിനിമയിലേക്ക് ചുവട് വെച്ച് മലയാളികളുടെ ഹൃദയം കവർന്നെടുത്ത താരമാണ് ബേബി ശാലിനി. ശാലിനിയുടെ സഹോദരി ബേബി ശാമിലിയും ബാലതാരമായിട്ടായിരുന്നു അഭിനയരംഗത്തെത്തുന്നത്. നിരവധി സൂപ്പർതാരങ്ങൾക്കൊപ്പം ബാലതാരമായി അഭിനയിച്ച് മലയാളികളുടെ സ്വന്തം മാമാട്ടി കുട്ടിയായി മാറുകയായിരുന്നു ശാലിനി. മലയാള സിനിമ കണ്ട ഏറ്റവും മികച്ച ബാലതാരം ആയിരുന്നു ബേബി ശാലിനി.

പിന്നീട് ഫാസിൽ സംവിധാനം ചെയ്‌ത്‌, കുഞ്ചാക്കോ ബോബന്റെ നായിക ആയി “അനിയത്തിപ്രാവ്” എന്ന ചിത്രത്തിലൂടെ ആയിരുന്നു നായികയായി ശാലിനി അരങ്ങേറ്റം കുറിക്കുന്നത്. മലയാളികൾ നെഞ്ചിലേറ്റിയ താരജോഡികൾ ആയിരുന്നു കുഞ്ചാക്കോ ബോബനും ശാലിനിയും. ഇവർ ഒന്നിച്ച് എത്തിയ ചിത്രങ്ങളെല്ലാം സൂപ്പർ ഹിറ്റ് ആയിരുന്നു. ആ കാലത്ത് ഇവർ പ്രണയത്തിൽ ആണെന്ന് വ്യാപകമായി വാർത്തകൾ പ്രചരിച്ചിരുന്നു. ഇവർ ജീവിതത്തിലും ഒന്നിച്ചിരുന്നെങ്കിൽ എന്ന് ആരാധകർ ഒരുപാട് ആഗ്രഹിച്ചിരുന്നു.

മലയാളത്തിന് പുറമേ മറ്റു തെന്നിന്ത്യൻ ഭാഷകളിലും തിളങ്ങി നിൽക്കുന്ന സമയത്ത് ആയിരുന്നു സൂപ്പർതാരം അജിത്തും ആയുള്ള ശാലിനിയുടെ വിവാഹം. വിവാഹത്തിനു ശേഷം അഭിനയത്തിൽ നിന്നും സിനിമാ ലോകത്തു നിന്നും പൂർണമായി മാറി നിൽക്കുന്ന താരം പിന്നീട് രണ്ടു മക്കളുടെ അമ്മയായി. അനൗഷ്‌ക, ആദ്‌വിക് എന്നാണ് ഇവരുടെ മക്കളുടെ പേര്. ഒരു കുടുംബിനിയായി സന്തോഷകരമായി കുടുംബ ജീവിതം നയിക്കുകയാണ് ശാലിനി ഇപ്പോൾ.

പല പഴയ നായികമാരും ഇന്ന് സിനിമയിലേക്ക് തിരിച്ചു വരുമ്പോൾ ശാലിനി എന്നു മടങ്ങിയെത്തുമെന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ. അടുത്തിടെയായിരുന്നു ശാലി ഇൻസ്ട്രഗ്രാമിൽ ഔദ്യോഗികമായി ഒരു പേജ് ആരംഭിച്ചത്. അനിയത്തി ശാമിലി സമൂഹമാധ്യമങ്ങളിൽ സജീവമായതിനാൽ താരങ്ങളുടെയും മക്കളുടെയും ചിത്രങ്ങൾ പലപ്പോഴും ശാമിലി പങ്കു വെക്കുമ്പോൾ ആണ് ആരാധകർക്ക് ലഭിച്ചിരുന്നത് പോലും.

“അമർക്കളം” എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിൽ ആയിരുന്നു ശാലിനിയും അജിത്തും പ്രണയത്തിൽ ആകുന്നത്. 2000ൽ ഇവർ വിവാഹിതരായി. വിവാഹ ശേഷം വ്യക്തിജീവിതം തീർത്തും സ്വകാര്യമായി സൂക്ഷിക്കുന്നവരാണ് ഇരുവരും. മീഡിയയിൽ നിന്നും മിക്കപ്പോഴും അകന്നു കഴിയുന്നവരാണ് ഇവർ. സിനിമ വിട്ട് രണ്ട് പതിറ്റാണ്ടുകളായെങ്കിലും ഇന്നും ശാലിനിക്ക് ആരാധകർ ഏറെയാണ്. ലളിതമായ ജീവിതം നയിക്കുന്ന താര ദമ്പതികളാണ് അജിത്തും ശാലിനിയും. എപ്പോഴും സാധാരണക്കാരിൽ സാധാരണക്കാരായി ഇരിക്കാനാണ് ഇവർ ശ്രദ്ധിക്കാറുള്ളത്.

സ്മാർട്ട് ഫോണിന്റെ ഉലകമായി മാറുന്ന ഈ കാലത്തും ഇന്നും നോക്കിയയുടെ 3310 മോഡൽ ഉപയോഗിക്കുന്ന ശാലിനിയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ശാലിനിയും മകനും ഒരു ആരാധകനൊപ്പം നിൽക്കുന്ന ചിത്രം പുറത്തു വന്നതോടെയാണ് അജിത്തിനെ പോലെ ശാലിനിയും വളരെ ലളിതമായ ജീവിതമാണ് നയിക്കുന്നത് എന്ന് ആരാധകർ തിരിച്ചറിയുന്നത്. പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴും അജിത്ത് സ്മാർട്ട്ഫോൺ ഉപയോഗിക്കാറില്ല എന്നുള്ളത് മുമ്പ് വാർത്തകളിൽ വന്നിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply