ആൾ ശാന്തൻ ആണെങ്കിലും മര്യാദയ്ക്ക് ഡീൽ ചെയ്തില്ലെങ്കിൽ അടിച്ചു മോന്തേന്റെ ഷേപ്പ് മാറ്റും… നവീൻ അറയ്ക്കലിന് ആശംസകളുമായി ശാലിനി…

മലയാളം ടെലിവിഷൻ രംഗത്തെ നിറസാന്നിധ്യമാണ് നവീൻ അറയ്ക്കൽ. സീരിയലുകളിലൂടെയും ടെലിവിഷൻ ഷോകളിലൂടെയും മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരൻ ആയ താരമാണ് നവീൻ. സിനിമകളിലും ചെറിയ വേഷം ചെയ്തിട്ടുള്ള താരം ഒരു ഫിറ്റ്നസ് ഫ്രീക്കാണ്. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായിട്ടുള്ള താരം പങ്കുവെക്കുന്ന വർക്ക്ഔട്ട് വീഡിയോകൾ എല്ലാം നിമിഷ നേരം കൊണ്ട് തന്നെ വൈറൽ ആവാറുണ്ട്. “പാടാത്ത പൈങ്കിളി” എന്ന പരമ്പരയിൽ ആണ് നവീൻ അവസാനമായി പ്രധാന വേഷത്തിൽ എത്തിയത്. 2019 ൽ “കാണ്ഡഹാർ” എന്ന ചിത്രത്തിൽ സൈനികനായി ആണ് നവീന്റെ സിനിമ അരങ്ങേറ്റം. പരമ്പരകളിൽ കൂടുതൽ നെഗറ്റീവ് ഷേഡ് ഉള്ള വേഷങ്ങൾ ചെയ്തിട്ടുള്ള താരം “സ്റ്റാർ മാജിക്” എന്ന ജനപ്രിയ ഷോയിൽ എത്തിയതോടെയാണ് ജനകീയനായത്. ഇന്ത്യൻ ടെലിവിഷൻ സിനിമ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും അഭിനയം പഠിച്ചിട്ടുള്ള നവീൻ, ” സത്യം ശിവം സുന്ദരം”, “ഗംഗ”, “പ്രണയം”, “ഏഴ് രാത്രികൾ” തുടങ്ങി നിരവധി പാരമ്പരകളിൽ അഭിനയിച്ചിട്ടുണ്ട്.

ബിഗ് ബോസ് മലയാളം സീസൺ 4ൽ എത്തിയതോടെ ആണ് നവീൻ കൂടുതൽ ആരാധകരെ നേടിയെടുത്തത്. താരത്തിന്റെ യഥാർത്ഥ ജീവിതം മലയാളികൾ അറിഞ്ഞിട്ടുള്ളത് ബിഗ് ബോസിലൂടെയാണ്. ഇപ്പോഴിതാ പിറന്നാൾ ദിനത്തിൽ ബിഗ് ബോസ് ഹൗസിലെ നവീനിന്റെ സഹമത്സരാർത്ഥി, ശാലിനി നായർ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാവുന്നത്. ആള് ശാന്തനാണെങ്കിലും പുള്ളിയുമായി മര്യാദയ്ക്ക് ഇടപെട്ടില്ലെങ്കിൽ മോന്തയുടെ ഷേപ്പ് മാറും എന്നാണ് ശാലിനി പറയുന്നത്. എന്തു കോമാളിത്തരത്തിനും ഒപ്പം നിൽക്കുന്ന ആളാണ് താനും നവീനും എന്നും, മുംബൈയിൽ എത്തിയപ്പോൾ ഒരു സഹോദരന്റെ കരുതൽ ലഭിച്ചിരുന്നു എന്നും ശാലിനി തുറന്നു പറയുന്നു. ബിഗ് ബോസിന് ശേഷം ഏഷ്യാനെറ്റ് സ്റ്റാർട്ട് മ്യൂസിക് ഷോയിൽ എത്തിയപ്പോൾ ഒരേ ഹോട്ടലിൽ ആയിരുന്നു എല്ലാവരും താമസിച്ചത്. ഒരു ദിവസം ഹോട്ടലിൽ എന്തോ കഴിച്ചുകൊണ്ടിരുന്ന ശാലിനിയോട് ആട്ടിൻകാട്ടം തിന്നാതെ നല്ല സാധനങ്ങൾ വല്ലതും വാങ്ങി കഴിക്ക് എന്ന് നവീൻ പറഞ്ഞു.

ഡ്രൈ ഫ്രൂട്ട്സ് കഴിക്കുകയായിരുന്നു നവീൻ അപ്പോൾ. അങ്ങനെയാണ് ഫിഗ് എന്ന പേരുള്ള ഫ്രൂട്ട് ആദ്യമായി കഴിക്കുന്നത് എന്ന് ശാലിനി പറയുന്നു. ഷോ കഴിഞ്ഞ് എയർപോർട്ടിൽ എത്തിയപ്പോൾ സെൽഫി എടുക്കാൻ ആരെങ്കിലും വന്നാൽ വളരെ എക്സൈറ്റഡ് ആകുമായിരുന്നു ശാലിനി. ഷോയ്ക്ക് അങ്ങോട്ട് പോകുമ്പോഴും തിരികെ വന്നപ്പോഴുമെല്ലാം എടുത്ത സെൽഫികളിൽ നവീൻ ഇല്ലാത്ത ഫ്രെയിമുകൾ കുറവായിരിക്കും എന്നും ശാലിനി ഓർത്തു പറയുന്നു.

എന്നും ഇതേ സൗന്ദര്യത്തോടെ നവീൻ ഇങ്ങനെ തന്നെ ഉണ്ടാവണമെന്നും പിറന്നാൾ ആശംസകൾ എന്നായിരുന്നു ശാലിനി പങ്കുവെച്ചത്. ശാലിനിയുടെ ഹൃദയസ്പർശിയായ പിറന്നാൾ കുറിപ്പ് ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. നിരവധി താരങ്ങളും ആരാധകരും ആണ് നവീനിന് ആശംസകളുമായി രംഗത്തെത്തിയത്. ബിഗ് ബോസ് ഹൗസിൽ മികച്ച പ്രകടനം ആയിരുന്നു നവീൻ കാഴ്‌ച വെച്ചത്. ഈ ഷോയിലൂടെ നിരവധി ആരാധകരെ നേടിയെടുക്കാനും നവീനിന് സാധിച്ചു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply