പി.ജി കഴിഞ്ഞതും വിവാഹം കഴിക്കാം എന്ന് പറഞ്ഞു – പക്ഷെ ഷഹ്ന സമ്മതിച്ചില്ല! ഈ മരണത്തിൽ തനിക്ക് ഒരു പങ്കുമില്ലെന്നു റുവൈസ്

കേരളത്തിൽ ഇപ്പൊ നടക്കുന്നത് എന്തെന്നാൽ വളരെ വിഷമിപ്പിക്കുന്ന കുറച്ചു കാര്യങ്ങൾ ആണ്. പെൺകുട്ടികളെ ബാധ്യതയായി കാണുന്ന ഒരു സമൂഹം ഇന്നും ശക്തമായിതന്നെയാണ് നിലനിൽക്കുന്നത്. സ്ത്രീകളുടെ ജീവിതം എന്നത് ഒരുകാരണം കൊണ്ടും ഒരാളുടെ അടിമയായി ജീവിച്ചു തീർക്കാനുള്ളത് എന്നല്ല. ഒരു പുരുഷന് എന്തൊക്കെ സ്വാതന്ത്രം ഇവിടെ ഉണ്ടോ അത് തന്നെയാണ് സ്ത്രീകൾക്കും.

ഇവിടെ ഇന്നും ഒരു വില്പന ചരക്ക് പോലെ ആണ് സ്ത്രീകളെ കാണുന്നത്. വിവാഹം കഴിപ്പിച്ചു മറ്റൊരു വീട്ടിലേക്ക് വിടുമ്പോൾ സ്വർണവും പണവും സ്ഥലവും തുടങ്ങി എന്തൊക്കെ കൊടുത്തു വിടാൻ ആകുമോ അതൊക്കെ കൊടുത്ത് പിന്നെയും പിന്നെയും പെൺകുട്ടികൾ കല്യാണം കഴിഞ്ഞു പോകുന്ന വീട്ടിൽ ചൂഷണത്തിന് ഇരയാകുന്ന സംഭവങ്ങൾ ആണ്. എന്തുകൊണ്ടും വളരെ മോശമായ ഒരു പ്രവണത എന്ന് തന്നെ പറയേണ്ടി വരും.

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ എല്ലാം വലിയതോതിൽ വാർത്തയായ സംഭവമായിരുന്നു ഇവിടെ ഡോക്ടർ ആയ ഡോക്ടർ ഷഹാനയുടെ ആത്മഹത്യ. ഈ കേസിൽ പ്രതിയായ ഡോക്ടർ റൂവൈസ് ഇപ്പോൾ ഈ ഒരു മരണത്തിൽ തനിക്ക് യാതൊരു പങ്കുമില്ല എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ്. ഹൈക്കോടതിയിലാണ് റൂവൈസ് ഇത്തരം ഒരു വാദം ഉന്നയിച്ചിരിക്കുന്നത്. കുറ്റകൃത്യത്തിൽ തനിക്ക് പങ്കില്ലെന്നും സ്ത്രീധന നിരോധന നിയമം അനുസരിച്ച് തനിക്കെതിരെ ചുമത്തിയ കുറ്റം നിലനിൽക്കില്ല എന്നുമാണ് പറയുന്നത്. സ്ത്രീധനം ആവശ്യപ്പെട്ടുള്ള ആരോപണം ഒട്ടും തന്നെ ശരിയല്ല എന്നും റുവൈസ് പറയുന്നു.

ഷഹനയോട് താൻ പറഞ്ഞത് പിജി പഠനം പൂർത്തിയാക്കിയ ശേഷം വിവാഹം നടത്താമെന്നാണ്. എന്നാൽ ഷഹാനയ്ക്ക് ഇത് സമ്മതം അല്ലായിരുന്നു. ഡോക്ടർ വന്ദന ദാസിന്റെ കൊലപാതകത്തിൽ പോലീസിനെ വിമർശിച്ചതിന്റെ പ്രതികാരമായാണ് തന്റെ അറസ്റ്റ് നടന്നിരിക്കുന്നത് എന്നും പറയുന്നുണ്ട്. പോലീസ് അറസ്റ്റിനെ തുടർന്ന് കോളേജിൽ നിന്നും പുറത്താക്കുകയും ചെയ്തിരുന്നു. ബുധനാഴ്ചയാണ് ഇനിയും ജാമ്യഅപേക്ഷ പരിഗണിക്കുന്നത്. ഒരു കാരണവശാലും സ്ത്രീധനം ആവശ്യപ്പെടാൻ പാടില്ല എന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. സ്ത്രീധന നിരോധന നിയമം ആത്മഹത്യാപ്രേരണ തുടങ്ങിയ വകുപ്പുകൾ ആണ് റൂവൈസിനു എതിരെ ചുമത്തിയിരിക്കുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply