കിടക്കയിൽ ഷാഹിദ് ഒരു നിയന്ത്രണവും ഇല്ലാത്തവൻ ആണ് എന്ന് തുറന്നു പറച്ചിൽ – കിടപ്പറ രഹസ്യം പുറത്ത് വിട്ടത് ആരെന്ന് കണ്ടോ ?

വളരെ വേഗതയിൽ ബോളിവുഡിലെ ഒരു റൊമാന്റിക് ഹീറോയിൽ നിന്നും പക്വതയാർന്ന ഒരു നടനായി മാറിയ താരമാണ് ഷാഹിദ് കപൂർ. ബോളിവുഡിലെ യുവതാരങ്ങളിലെ ഏറ്റവും കൂടുതൽ ആരാധകനിരയുള്ള ഒരു നടൻ എന്ന് തന്നെ ഷാഹിദിനെ വിളിക്കാൻ സാധിക്കും. ഭാര്യ മിറ രജ്പുത്തും പ്രേക്ഷകർക്ക് വളരെയധികം പ്രിയപ്പെട്ട ഒരു താരം തന്നെയാണ്. സിനിമയുമായി ബന്ധപ്പെട്ട എല്ലാ ചടങ്ങുകളിലും ഇരുവരും ഒരുമിച്ചാണ് എത്തുക. അഭിമുഖങ്ങളിലും ഒക്കെ മിറയെ കൂട്ടാതെ ഷാഹിദ് എത്താറില്ല എന്നതാണ് സത്യം. ഇതിനു മുൻപ് ഒരു ദിവസം നേഹ രൂപയുടെ ഒരു ഷോയിൽ മിറയും ഷാഹിദും അതിഥികളായി എത്തുകയും ചെയ്തിരുന്നു.

ഈ അഭിമുഖത്തിൽ ഇവർ പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. ഇരുവരുടെയും ലൈംഗിക ജീവിതത്തെ കുറിച്ചുള്ള ഒരു ചോദ്യം ആയിരുന്നു ഈ പരിപാടിയിൽ ഇവർക്ക് നേരിടേണ്ടതായി വന്നത്. നേഹയുടെ ഷോയിൽ ചോദിക്കുന്ന ചോദ്യങ്ങൾ ചിലപ്പോൾ അതിരുകടക്കാറുണ്ട്. അത്തരത്തിൽ നേഹ ചോദിച്ചത് ഇവരുടെ ലൈംഗിക ബന്ധത്തെ കുറിച്ച് ആയിരുന്നു. ഇത് കേട്ട് ഷാഹുൽ പരിഭ്രമിച്ചു. എന്നാൽ മീറ ആവട്ടെ യാതൊരു മറയുമില്ലാതെ കാര്യങ്ങൾ തുറന്നു പറയുകയും ചെയ്തു.

കിടക്കയിൽ ഷാഹിദ് നിയന്ത്രണം ഇല്ലാത്തവൻ ആണ് എന്നായിരുന്നു മിറയുടെ മറുപടി. ഇത് കേട്ട് ഷാഹിദിന്റെ മുഖം ചുവന്ന് തുടുത്തതായി ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു. പത്മാവതിയുടെ ചിത്രീകരണത്തിനിടയിൽ ഷാഹിദിനോട് വീട്ടിൽ നിന്ന് പോകാൻ ആവശ്യപ്പെട്ടിരുന്നു എന്നും മീറ പറയുന്നുണ്ട്. രാവിലെ 8:00 മണിക്കാണ് ഷാഹിദ് ഷൂട്ടിംഗ് തീർത്ത് വീട്ടിലേക്ക് തിരികെ വരുന്നത്. ഉച്ചയ്ക്ക് രണ്ടുമണിക്ക് ഉണരും. ആ നേരം മുഴുവൻ ഞാൻ ആരോടും മിണ്ടാതെ ഇരിക്കണം.

ഇതിനിടയിൽ മകൾ കുറുമ്പ് കാണിക്കും. ഷാഹിദ് തളർന്നു കിടന്നുറങ്ങുകയാണെന്ന് അവൾക്കറിയില്ല. കൊച്ചുകുഞ്ഞ് ആയതുകൊണ്ട് ഒരു പരിധി വരെ എനിക്ക് നിയന്ത്രിക്കാൻ കഴിയില്ല. അതുകൊണ്ട് ഷാഹിദിനോട് ഞങ്ങളുടെ അടുത്ത് നിന്ന് ഞാൻ താമസം മാറ്റാൻ വരെ ആവശ്യപ്പെട്ടു. തുടർന്ന് കുറച്ചുദിവസം ഷാഹിദ് ഹോട്ടലിലാണ് താമസിച്ചിരുന്നത് എന്നും മിറ പറയുന്നുണ്ട്. ഈ തുറന്നുപറച്ചിൽ വളരെ പെട്ടെന്ന് തന്നെ വൈറലായി മാറുകയും ചെയ്തിരുന്നു. പല താരങ്ങളും ഇത്തരത്തിൽ കിടപ്പറ രഹസ്യങ്ങൾ തുറന്നുപറയാൻ മടിക്കുന്നവരാണ്.

എന്നാൽ അവർക്കിടയിൽ ഇവർ വ്യത്യസ്തരാവുകയാണ് എന്നാണ് പ്രേക്ഷകർ പറയുന്നത്. ഏതായാലും ഈ തുറന്നുപറച്ചിൽ നന്നായി എന്നും ചിലർ കമന്റുകളിലൂടെ അറിയിക്കുന്നുണ്ട്. ഒരുകാലത്ത് യുവ താരനിരയുടെ പ്രിയപ്പെട്ട നടനായിരുന്നു ഷാഹിദ് കപൂർ. ഷാഹിദിന്റെ ആരാധകനിരയിൽ ഏറ്റവും കൂടുതൽ ഉണ്ടായിരുന്നത് സ്ത്രീകൾ തന്നെയായിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply