പ്രണവിന്റെ ശരീരത്തിലേക്ക് വീണു കിടന്ന് എന്നെ തനിച്ചാക്കി പോകല്ലേ മനുഷ്യ എനിക്ക് ഒറ്റയ്ക്ക് കഴിയാൻ പേടിയാണെന്ന് അറിയില്ലേ – ആശ്വസിപ്പിക്കാൻ പോലും പറ്റാതെ കുടുംബം

ഇന്നലെ മുതൽ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായിരിക്കുന്ന വാർത്ത എന്നത് പ്രണവിന്റെയും ഷഹാനയുടെയും വാർത്തകൾ തന്നെയാണ്. ഷഹാനയെ ഒറ്റയ്ക്കാക്കി വേദനകൾ ഇല്ലാത്ത ലോകത്തേക്ക് പ്രണവ് യാത്രയായിരിക്കുകയാണ്. എന്നാൽ ഷഹാന എങ്ങനെ ഈ ഒരു വേദനയെ അതിജീവിക്കും എന്നത് എല്ലാവർക്കും വേദന ഉളവാക്കുന്ന ഒരു കാര്യം തന്നെയാണ്. പാതിവഴിയിൽ ജീവിതയാത്രയിൽ ഷഹാനയെ തനിച്ചാക്കി പ്രണവ് കണ്ണീർ ഓർമ്മയാകുമ്പോൾ ഷഹാന വിതുമ്പി കൊണ്ടാണ് ഈ സാഹചര്യത്തെ നേരിട്ടത്.

പ്രണവിന്റെ ശരീരം പട്ടടയിലേക്ക് എടുക്കുമ്പോൾ ബോധരഹിതയായി പോയിരുന്നു ഷഹാന. ഷഹാനയെ ഒന്ന് ആശ്വസിപ്പിക്കാൻ പോലും സാധിക്കാതെ ആയിരുന്നു ഒപ്പം ഉണ്ടായിരുന്നവർ. കണ്ണ് നനയിപ്പിക്കുന്ന രംഗങ്ങളാണ് പ്രണവിന്റെ വീട്ടിൽ നിന്നും പുറത്തു വന്നത്. എന്നെയും കൂടെ കൊണ്ടുപോകു എന്ന് അലമുറയിട്ടു കൊണ്ടാണ് ഷഹാന കരഞ്ഞത്. പ്രണവ് ഷഹാന എന്ന പേരിൽ സോഷ്യൽ മീഡിയ പേജിലും സജീവമായിരുന്നു ഇവർ. പോസ്റ്റുമോർട്ടത്തിനുശേഷം പ്രണവിന്റെ ശരീരം വീട്ടിൽ എത്തിക്കുകയായിരുന്നു.

7 മണിയോടെയാണ് വീട്ടിലേക്ക് കൊണ്ടുവന്നത്. അപ്പോൾ മുതൽ തന്നെ അലമുറയിട്ട് കരയുന്ന അച്ഛനും അമ്മയും ഷഹാനയും കാണാൻ സാധിക്കും. ഇവരെ എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയാതെ നാട്ടുകാരും ബന്ധുക്കളും പകച്ചു നിൽക്കുകയായിരുന്നു. മൃതദേഹം ചിതയിലേക്ക് എടുക്കുമ്പോഴേക്കും ഷഹാനയ്ക്ക് നിയന്ത്രിക്കാൻ സാധിച്ചിരുന്നില്ല. പ്രണവിന്റെ ശരീരത്തിലേക്ക് വീണു കിടന്ന് എന്നെ തനിച്ചാക്കി പോകല്ലേ മനുഷ്യ എനിക്ക് ഒറ്റയ്ക്ക് കഴിയാൻ പേടിയാണെന്ന് അറിയില്ലേ. ഒരു വാക്ക് പറയാതെ പോയല്ലോ തന്റെ ജീവൻ പകരം തരില്ലായിരുന്നോന്ന് ചോദിച്ചുകൊണ്ടാണ് ഷഹാന കരഞ്ഞത്.

ഇത് കണ്ട് പ്രണവിന്റെ അച്ഛൻ കുഴഞ്ഞു വീഴുകയും ചെയ്തു. എട്ടു വർഷങ്ങൾക്കു മുൻപ് ബൈക്ക് അപകടം മൂലമായിരുന്നു നെഞ്ചിന് താഴെക്ക് പ്രണവ് തളർന്നു പോകുന്നത്. സാമൂഹിക മാധ്യമങ്ങൾ വഴിയാണ് ഷഹാനയുമായി പ്രണവ് പരിചയപ്പെടുന്നത്. വീട്ടുകാരുടെ എതിർപ്പിനെ പോലും അവഗണിച്ചുകൊണ്ടാണ് പ്രണവിനൊപ്പം ഷഹാന എത്തുന്നത്.

ഹൈന്ദവാചാര പ്രകാരം ഷഹാനയെ പ്രണവ് താലി ചാർത്തുകയും ചെയ്തു. ജാതിയ്ക്കും മതത്തിനും ഒക്കെ അതീതമായ ഒരു ജീവിതമായിരുന്നു ഇരവരും നയിച്ചിരുന്നത് എന്നതാണ് സത്യം. പലതവണ ഈ ബന്ധത്തിൽ നിന്നും പുറത്തു കടക്കുവാൻ ഷഹാനയോട് പ്രണവ് ആവശ്യപ്പെട്ടു. അപ്പോഴൊക്കെ വാശിയോടെ പ്രണവിലേക്ക് കൂടുതൽ അടുക്കുകയായിരുന്നു ഷഹാന ചെയ്തത്. 31കാരനായ പ്രണവ് ഇന്ന് വേദനകൾ ഒന്നുമില്ലാത്ത ലോകത്തേക്ക് യാത്രയാകുമ്പോൾ അവന്റെ ഷഹാന ഇവിടെ ഒറ്റയ്ക്ക് പിടയുന്ന നെഞ്ചുമായി ജീവിതയാത്ര മുൻപോട്ട് നയിക്കാൻ പ്രയാസപ്പെടുകയാണ്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply