വാഹനാപകടത്തിൽ മരണപ്പെട്ട അഞ്ജലിയുടെ കുടുംബത്തിനോട് ബോളിവുഡ് താരം ഷാരൂഖാൻ ചെയ്തത് കണ്ടോ

വാഹനാപകടത്തിൽ മരണപ്പെട്ട അഞ്ജലിയുടെ കുടുംബത്തിന് ചേർത്തു പിടിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് നടൻ ഷാരൂഖ് ഖാൻ. മിർ ഫൗണ്ടേഷൻ എന്ന ഷാറൂഖാന്റെ കീഴിലുള്ള എൻ ജി ഒയിലെ ഭാരവാഹികൾ ആണ് അഞ്ജലിയുടെ കുടുംബാംഗങ്ങൾക്ക് ധന സഹായവുമായി എത്തിയത്. വേദനാജനകമായ ഈ വേളയിൽ അഞ്ജലിയുടെ കുടുംബത്തിന് അവരുടെ ചിലവുകൾ കൈകാര്യം ചെയ്യുന്നതിനായി വെളിപ്പെടുത്താത്ത ഒരു തുകയാണ് എൻജിഒ ഭാരവാഹികൾ സംഭാവന ചെയ്തത് എന്നാണ് റിപ്പോർട്ടുകൾ. ഡൽഹിയിൽ ആണ് ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്.

കഴിഞ്ഞ ന്യൂയർ ദിനത്തിൽ ആയിരുന്നു നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. ജോലികഴിഞ്ഞ് അഞ്ജലിയും സുഹൃത്തുക്കളും മടങ്ങിവരുമ്പോൾ ആയിരുന്നു അപകടം നടന്നത്. അഞ്ജലി സഞ്ചരിച്ച സ്കൂട്ടറും എതിരെ വന്ന കാറും തമ്മിൽ കൂടി ഇടിക്കുകയായിരുന്നു. ഒരു ഇവന്റ് മാനേജ്മെന്റ് കമ്പനിയിലായിരുന്നു അഞ്ജലി ജോലി ചെയ്തുകൊണ്ടിരുന്നത്. തന്റെ കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു അഞ്ജലി. അഞ്ജലിയുടെ അമ്മയുടെ ആരോഗ്യപ്രശ്നങ്ങൾ കൂടി കണക്കിലെടുത്തുകൊണ്ടാണ് ഷാരൂഖാന്റെ നേതൃത്വത്തിൽ സംഘടന സഹായം നൽകിയത്.

അഞ്ജലിയുടെ അമ്മ കിഡ്നി സംബന്ധമായ അസുഖത്തെ തുടർന്ന് ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്ന ഒരു വ്യക്തിയാണ്. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം പത്താം ക്ലാസിൽ വച്ചുതന്നെ അഞ്ജലിക്ക് പഠനം നിർത്തേണ്ട അവസ്ഥ ആയായിരുന്നു. അഞ്ജലിയും സുഹൃത്തും സഞ്ചരിച്ചുകൊണ്ടിരുന്ന സ്കൂട്ടറിലേക്ക് ഒരു കാർ ഇടിച്ചു കയറിയാണ് അപകടം നടന്നത്. അഞ്ജലി കാറിന്റെ ടയറിനുള്ളിൽ കുടുങ്ങി പോവുകയും ശേഷം കാര് 12 കിലോമീറ്റർ ഓളം കാർ മുന്നോട്ട് പോവുകയും ചെയ്തിരുന്നു.

അപകടത്തിനിടെ അഞ്ജലിയുടെ തലയോട്ടിയും വാരിയെല്ലുമെല്ലാം തകർന്ന നിലയിൽ ആയിരുന്നു കണ്ടെത്തിയത്. 2013 ലാണ് ഷാരൂഖാൻ തന്റെ പിതാവ് മീർ താജ് മുഹമ്മദ് ഖാന്റെ പേരിലുള്ള മീർ ഫൗണ്ടേഷൻ എന്ന എൻ ജി ഒ സ്ഥാപിക്കുന്നത്. സ്ത്രീ ശാക്തീകരണത്തിനാണ് താരത്തിന്റെ ഈ സംഘടന കൂടുതൽ പ്രാധാന്യം കൊടുക്കുന്നത്. പിന്നോക്കം നിൽക്കുന്ന നിരവധി സ്ത്രീകൾക്കും കുട്ടികൾക്കും ആണ് ഈ സംഘടന പിന്തുണ നൽകിക്കൊണ്ടിരിക്കുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply