ഷഫ്‌ന യുടെ കഥ ചിന്ത വ്യത്യസ്തമാകുന്നത് ഇവിടെ ആണ് – അടിവസ്ത്രങ്ങൾ കഥ പറയുമ്പോൾ!

ഘോരഘോരം സമത്വത്തെക്കുറിച്ച് പ്രസ്താവിക്കുന്നുണ്ട് എങ്കിലും സ്ത്രീയും പുരുഷനും തമ്മിലുള്ള അന്തരം വളരെ വലുതാണെന്ന് കാണിച്ചു തരുന്ന ഒരുപാട് ഉദാഹരണങ്ങൾ നമുക്കിടയിൽ തന്നെയുണ്ട്. പലകാര്യങ്ങളിലും ഈ വ്യത്യാസം പ്രകടവുമാണ്. ഇതിനെക്കുറിച്ച് ഒരു ചെറുകഥയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. എഴുതിയ ഈ ചെറുകഥയുടെ ചില പ്രസക്തഭാഗങ്ങൾ വിശദമായി തന്നെ പറയുന്നുണ്ട്. നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്ന ചില ദുരാചാരങ്ങളെ കുറിച്ച് പറയുന്ന ഒരു ചെറുകഥയാണ് ശ്രദ്ധനേടുന്നത്. ഈ ചെറുകഥയിൽ പറയുന്ന കാര്യങ്ങൾ തീർച്ചയായും ഓരോരുത്തരും ആലോചിക്കേണ്ട കാര്യങ്ങളാണ്.

സ്ത്രീ-പുരുഷ വ്യത്യാസത്തിന്റെ ഒരു വലിയ മാതൃക തന്നെയാണ് എഴുത്തുകാരി ഈ കഥയിലൂടെ കാണിച്ചു തന്നിരിക്കുന്നത്. കഥയിലെ സന്ദർഭം എന്നത് അടിവസ്ത്രങ്ങൾ തമ്മിൽ സംസാരിക്കുന്ന ഒരു രീതിയാണ്. വളരെ വ്യക്തമായി തന്നെ നമ്മുടെ സമൂഹത്തിൽ ഇന്നും നിലനിൽക്കുന്ന ചില കാര്യങ്ങളെ കുറിച്ചാണ് ഇതിൽ പറയുന്നത്. ചില്ല, എന്ന എഴുത്തിന്റെ ചിറകനക്കങ്ങളിൽ ഷഫ്‌ന മാജിദ എഴുതിയ ചെറുകഥയാണ് ഇത്. സ്ത്രീകളുടെ അടിവസ്ത്രങ്ങൾ എപ്പോഴും ഇടുന്നത് പിന്നാമ്പുറത്ത് അല്ലെങ്കിൽ ആരും കാണാതെ ബാത്റൂം മുകളിലും മറ്റും ആണ്. എന്നാൽ പുരുഷന്മാരുടെ അടിവസ്ത്രങ്ങൾക്ക് ഈ ഒരു വ്യത്യാസം കാണാറില്ല.മുറ്റത്തെ അയയിൽ തന്നെ വിരിച്ചിടു. ഇതിനെക്കുറിച്ചാണ് എഴുത്തുകാരി ഇവിടെ വിശദീകരിക്കാൻ ശ്രമിച്ചിരിക്കുന്നത്. ഇത്തരത്തിലൊരു രീതി നിലനിൽക്കുന്നത് എന്താണ് എന്നാണ് എഴുത്തുകാരി ചോദിച്ചു കൊണ്ടിരിക്കുന്നത്.

സ്ത്രീകളുടെ അടിവസ്ത്രങ്ങൾക്ക് മാത്രം വിലക്ക് ഏർപ്പെടുത്തുകയും അത് സ്ത്രീകൾ തന്നെ ചെയ്യുകയും ചെയ്യുന്നതിനെക്കുറിച്ചും എഴുത്തുകാരി ഇവിടെ വിശദീകരിക്കുന്നുണ്ട്. പുരുഷന്മാരുടെ അടിവസ്ത്രങ്ങളെല്ലാം തന്നെ മുറ്റത്തെ അയയിലും കാർ ഷെഡ്ഡിലും യാതൊരു മടിയുമില്ലാതെ ഉണക്കാനായി വിരിച്ചിടുമ്പോൾ സ്ത്രീകളുടെ അടിവസ്ത്രങ്ങൾ എന്നും സ്ഥാനം പിടിക്കുന്നത്. പിന്നാമ്പുറത്ത് സ്ത്രീകൾക്കു മാത്രം എന്താണ് ഇത്ര വ്യത്യാസം എന്നാണ് എഴുത്തുകാരി ചോദിച്ചു കൊണ്ടിരിക്കുന്നത്. വളരെ വ്യക്തമായി തന്നെ ഒരു ചോദ്യത്തെ സമൂഹത്തിനു മുന്നിലേക്ക് കൊണ്ടുവരാൻ ഈ കഥയ്ക്ക് സാധിച്ചിട്ടുണ്ട്.

സമകാലിക കാലത്ത് വളരെയധികം പ്രസക്തിയുള്ള ഒരു കഥയായി തന്നെ ഇത് മാറിക്കഴിഞ്ഞു എന്നു മനസ്സിലാക്കാൻ സാധിക്കുന്നു. എഴുത്തുകാരി ചോദിക്കുന്ന ഓരോ ചോദ്യങ്ങളും ഓരോ സ്ത്രീകളും ചോദിക്കാൻ ആഗ്രഹിച്ച ചോദ്യങ്ങൾ ആണെന്ന് തന്നെയാണ് മനസ്സിലാകുന്നത്. വളരെ മികച്ച രീതിയിൽ തന്നെ ഈ കഥയെ മറ്റുള്ളവരിലേക്ക് എത്തിക്കുവാൻ എഴുത്തുകാരിക്ക് കഴിഞ്ഞിട്ടുണ്ട്. ഏതൊരാളും ചോദിക്കാൻ ആഗ്രഹിക്കുന്ന ആരുടെയും മനസ്സിൽ നിറഞ്ഞു നിൽക്കുന്ന കുറെ ചോദ്യശരങ്ങൾ ആണ് ഒരു ചെറുകഥയിലൂടെ എഴുത്തുകാരി പറയുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply