സുഹൃത്തുക്കൾ ആയിട്ടു പോലും ഉണ്ണിമുകുന്ദൻ തന്നോട് പെരുമാറിയത് ഇത്തരത്തിൽ എന്ന് ഷാൻ റഹ്മാൻ ! മ്യൂസിക് ചെയ്തതിനു പണം ലഭിച്ചോ എന്ന് ചോദിച്ചവർക്ക് മറുപടി

unni mukundhan shaan rahman

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായ ഉണ്ണി മുകുന്ദനും ബാലയും തമ്മിൽ നടക്കുന്ന ഒരു തുറന്ന യുദ്ധമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഉണ്ണി മുകുന്ദനെതിരെ ബാല ശാക്തമായി രംഗത്തെത്തിയത്. ബാല കേന്ദ്ര കഥാപാത്രമായി എത്തിയ ഷെഫീക്കിന്റെ സന്തോഷം എന്ന ചിത്രത്തിലെ അണിയറ പ്രവർത്തകർക്ക് ആർക്കും തന്നെ ഉണ്ണിമുകുന്ദൻ പ്രതിഫലം നൽകിയില്ലന്നും സിനിമയുടെ വിജയത്തിനു ശേഷവും തുകയാർക്കും നൽകിയിട്ടില്ലായെന്നുമായിരുന്നു ബാലാ പ്രതികരിച്ചിരുന്നത്. എന്നാൽ ബാലയുടെ പ്രസ്താവനകളെല്ലാം പൂർണ്ണമായും തള്ളിക്കളയുന്ന തരത്തിലുള്ള ശക്തമായി തെളിവുകളുമായി ഉണ്ണി മുകുന്ദനും രംഗത്ത് എത്തിയിരുന്നു.

എന്നാൽ ഈ സംഭവം വാർത്തയായത് സിനിമയിലെ അണിയറ പ്രവർത്തകർ എല്ലാം തന്നെ എത്തുകയായിരുന്നു ചെയ്തത്. ഉണ്ണിയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് സംഗീതസംവിധായകനായ ഷാൻ റഹ്മാൻ. സിനിമയുടെ പാട്ടുകൾ കൈമാറുന്നതിനു മുൻപ് തന്നെ തനിക്ക് പണം ഉണ്ണി മുകുന്ദൻ നൽകിയിരുന്നു എന്നാണ് ഷാൻ പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.. ഏതാനും ഓൺലൈൻ മാധ്യമങ്ങൾ ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയ്ക്ക് വേണ്ടി പ്രവർത്തിച്ചതിന് പ്രതിഫലം ലഭിച്ചിരുന്നൊന്ന് അന്വേഷിക്കാന് എന്നെ വിളിച്ചിരുന്നു. ഞാൻ അവർക്ക് മറുപടി നൽകിയത് എനിക്ക് കൃത്യമായി മുഴുവൻ തുകയും ലഭിച്ചു എന്നതാണ്.

സിനിമയുടെ പാട്ടുകളെല്ലാം ഉണ്ടാക്കി അത് കൈമാറുന്നതിനു മുൻപ് തന്നെ ഉണ്ണി മുകുന്ദൻ എനിക്ക് പ്രതിഫലം മുഴുവനും നൽകി. എന്റെ പ്രിയ സുഹൃത്ത് തന്നെയാണ് ഉണ്ണി. പക്ഷേ വളരെ പ്രൊഫഷണൽ ആയിട്ടാണ് എനിക്ക് അവൻ പ്രതിഫലം നൽകിയത്. വളരെയധികം രസകരമായ സെക്ഷനുകൾ ആയിരുന്നു പാട്ട് ഉണ്ടാക്കുമ്പോൾ. വിനോദേട്ടൻ അനൂപ് തുടങ്ങിയ എല്ലാ പ്രൊഫഷനലുകളും ഉണ്ടായിരുന്നു.

അവിടെ ഞാൻ എന്റെ കാര്യം നോക്കും, എനിക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. എന്റെ സന്തോഷം അതായിരുന്നുവെന്നും ഷാൻ റഹ്മാൻ പറയുന്നുണ്ട്. സിനിമയിലെ അണിയറ പ്രവർത്തകർ എല്ലാം തന്നെ ബാലയെ ഒറ്റപ്പെടുത്തുന്ന ഒരു അവസ്ഥയായിരുന്നു കാണാൻ സാധിച്ചിരുന്നത്. അണിയറ പ്രവർത്തകർക്ക് വേണ്ടിയായിരുന്നു ബാല സംസാരിച്ചത്. അവസാനം അവര് പോലും ഒറ്റപ്പെടുത്തുന്ന അവസ്ഥയാണ് കാണാൻ സാധിച്ചിരുന്നത്. ചിത്രത്തിൽ പ്രവർത്തിച്ച പലരും ബാലയ്ക്കെതിരെ ഫേസ്ബുക്കിലും മറ്റും കുറിപ്പുകളും ആയാണ് എത്തിയിരുന്നത്. ആർക്കും പണം ലഭിച്ചില്ലന്ന് ബാല ആദ്യം പറഞ്ഞിരുന്നുവെങ്കിലും ഇപ്പോൾ സ്വന്തം കാര്യം മാത്രമാണ് ബാല സംസാരിച്ചു കൊണ്ടിരിക്കുന്നത്. ബാലയ്ക്ക് 2 ലക്ഷം രൂപ നൽകി എന്നാണ് ഉണ്ണി മുകുന്ദന്റെ വാദം.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply