അവളുടെ വേർപാട് നോവായി തുടരുകയാണ് ! തന്റെ സഹോദരിക്ക് സംഭവിച്ചത് തുറന്നു പറഞ്ഞു ശാലിനി

ബിഗ് ബോസ് മലയാളം സീസൺ ഫോറിൽ വളരെയധികം ചർച്ച ചെയ്യപ്പെട്ടിട്ടുള്ള ഒരു മത്സരാർത്ഥി ആയിരുന്നു ശാലിനി നായർ. ബിഗ്ബോസിൽ ഒരുപാട് ദിവസം നിൽക്കുവാൻ ശാലിനിക്ക് സാധിച്ചിരുന്നില്ല. വളരെ പെട്ടന്ന് തന്നെ ബിഗ്ബോസിൽ നിന്നും ശാലിനി പുറത്തേക്ക് പോവുകയായിരുന്നു ചെയ്തത്. തന്റെ ജീവിത ദുരിതങ്ങളെക്കുറിച്ച് ഈ പരിപാടിയിൽ വെച്ച് തന്നെ ശാലിനി വാചാല ആവുകയും ചെയ്തിട്ടുണ്ട്. തൃശ്ശൂർ പെൺകുട്ടിയുടെ നിഷ്കളങ്കമായ സ്വഭാവരീതികൾ ആയിരുന്നു ശാലിനിയുടെ ശ്രദ്ധ കേന്ദ്രം. അടുത്ത സമയത്തായിരുന്നു ഫ്ലവേഴ്സിൽ സംപ്രേഷണം ചെയ്ത ഒരു കോടി പരിപാടിയിൽ ശാലിനി എത്തിയത്. ഈ പരിപാടിയിൽ വെച്ച് അവതാരകനായി ശ്രീകണ്ഠൻ നായർ ശാലിനിയുടെ സഹോദരിയെ കുറിച്ച് ചോദിച്ചപ്പോൾ സഹോദരിയെ കുറിച്ചും ശാലിനി വാചാലയാകുന്നുണ്ടായിരുന്നു.

ശാലിനി ഇക്കാര്യത്തെക്കുറിച്ച് തുറന്നു പറയുന്നത് ഇങ്ങനെയാണ്. കുഞ്ഞനുജത്തിയുടെ മരണം തന്നെയും കുടുംബത്തെയും ഒരുപോലെ വളരെയധികം ബാധിച്ചിട്ടുണ്ട്. തങ്ങൾ മൂന്ന് മക്കളാണുള്ളത്. ഏറ്റവും ഇളയവൾ ആണ് സഹോദരി. അവളുടെ മരണസമയത്ത് രണ്ടു വയസ്സ് മാത്രമായിരുന്നു. ഒരു ഓണക്കാലത്ത് ആയിരുന്നു അത് സംഭവിച്ചിരുന്നത്. ജീവിതത്തിൽ ഒരു വലിയ ദുരന്തം തന്നെ ആയിരുന്നു അത്. ട്യൂഷൻ പഠിക്കാൻ പോയതാണ് അമ്മ എന്റെ അനുജത്തിക്ക് ചോറ് വാരി കൊടുക്കുകയായിരുന്നു.

അടുക്കള വാതിൽ അടയ്ക്കാൻ വിട്ടു പോയി അമ്മ. അന്ന് വീട്ടിൽ കറണ്ട് ഇല്ലായിരുന്നു. ചിമ്മിനി വിളക്ക് മാത്രമായിരുന്നു ഉള്ളത്. കഥകടച്ചു അമ്മ വരുമ്പോഴേക്കും അനിയത്തി അവളുടെ ദേഹത്ത് ചിമ്മിനി വിളക്ക് തട്ടി ഇട്ടു അനുജത്തിയുടെ ദേഹമാസകലം പൊള്ളി. വെള്ളം കോരിയൊഴിച്ചു അമ്മ. അമ്മയ്ക്ക് അറിയില്ലായിരുന്നു ആ സമയത്ത് വെള്ളം കോരി ഒഴിക്കുന്നത് ശരിയല്ല എന്ന്. നാട്ടുകാരുടെ സഹായത്തോടെ ഹോസ്പിറ്റലിൽ എത്തിച്ചിരുന്നു എങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല എന്നാണ് ശാലിനി പറയുന്നത്. ഇടറുന്ന വാക്കുകളിൽ ആണ് ശാലിനി പറഞ്ഞിരുന്നത്മ് ശാലിനിയുടെ വാക്കുകളും ശ്രദ്ധനേടിയിരുന്നു.

ബിഗ് ബോസ് വീട്ടിലൂടെ തന്റെ ജീവിതത്തിലെ പ്രതിസന്ധികളെ കുറിച്ചും പ്രശ്നങ്ങളെക്കുറിച്ച് ഒക്കെ ശാലിനി നായർ വാചാലയായിട്ടുണ്ട്. ഒരുപാട് വേദനിപ്പിക്കുന്ന ഓർമകളിൽ നിന്നും ആണ് താൻ ഇത്തരമൊരു അവസ്ഥയിലേക്ക് എത്തിയത് എന്നും വേദനകൾ ആയിരുന്നു തനിക്ക് പ്രചോദനം എന്നും ഒക്കെയായിരുന്നു ശാലിനി പറഞ്ഞത്. ശാലിനിക്ക് ഒരു മകൻ കൂടിയുണ്ട്. മകനാണ് തന്റെ ലോകമെന്ന് ബിഗ് ബോസ് വീട്ടിൽ വച്ച് പലവട്ടം ശാലിനി പറഞ്ഞിട്ടുണ്ട്. ഇപ്പോൾ മോഡലിംഗുമായി തിരക്കിലാണ് ശാലിനി.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply