താൻ പാടിയ ഗാനം അവർ സിനിമയിൽ നിന്നും മാറ്റി – പൊന്നിയൻ സെൽവനിൽ തന്റെ രംഗങ്ങൾ ഒഴിവാക്കി ! സിനിമ മേഖലയിൽ നിന്നും നേരിടേണ്ടി വന്ന തിരിച്ചടികളെക്കുറിച്ച് തുറന്നുപറഞ്ഞു വിജയ് യേശുദാസ്

മലയാളികളുടെ പ്രിയപ്പെട്ട ഗായകനായ ഗാനഗന്ധർവ്വൻ യേശുദാസിൻ്റെ മകനാണ് വിജയ് യേശുദാസ്. വിജയ് യേശുദാസ് നിരവധി സിനിമകളിൽ ഗാനമാലപിച്ചിട്ടുണ്ട്. മലയാള സിനിമയിൽ മാത്രമല്ല തമിഴ്‌ കന്നട തെലുങ്ക് ഹിന്ദി തുടങ്ങിയ ഭാഷകളിലെല്ലാം തന്നെ വിജയ് ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട് ഇദ്ദേഹത്തിന്. ഗായകൻ മാത്രമല്ല നടനും കൂടിയാണ് വിജയ്. വിജയ് തനിക്ക് ചലച്ചിത്ര ലോകത്തുനിന്നും നേരിടേണ്ടിവന്ന തിരിച്ചടികളെ കുറിച്ച് തുറന്നു പറയുന്നതാണ് സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്.

ഇന്ത്യ ടുഡേ കോൺക്ലേവിൽ സംസാരിക്കുന്നതിനിടയിൽ ആയിരുന്നു വിജയ് ചില കാര്യങ്ങൾ തുറന്നു പറഞ്ഞത്. സംസാരത്തിനിടെ സിംഗിംഗ് എ ഫ്രഷ് സോങ്ങ് എന്ന വിഷയത്തെക്കുറിച്ച് പറയുമ്പോഴായിരുന്നു വിജയ് തനിക്ക് നേരിടേണ്ടിവന്ന തിരിച്ചടികളെ കുറിച്ച് പറഞ്ഞത്. പൊന്നിയൻ സെൽവൻ എന്ന മണിരത്നം സംവിധാനം ചെയ്ത സിനിമയിൽ നിന്ന് തൻ്റെ ചില രംഗങ്ങൾ ഒഴിവാക്കിയിട്ടുണ്ടെന്നും താൻ ബോളിവുഡിൽ പാടിയ ഗാനം മറ്റൊരാളെ വെച്ച് സിനിമയിൽ പാടിച്ചെന്നുമാണ് വിജയ് പറഞ്ഞത്.

വിജയ് അത് വ്യക്തമാക്കിയത് അക്ഷയ് കുമാർ നായകനായ റൗഡ് റാഥോർ എന്ന സിനിമയിൽ താനൊരു ഗാനം ആലപിച്ചിരുന്നെന്നും താൻ ചെന്നൈയിൽ ഒരു ഗാനം റെക്കോർഡ് ചെയ്തുകൊണ്ടിരിക്കുന്ന സമയത്ത് സഞ്ജയ് ലീല ബെൻസാലി പ്രൊഡക്ഷനിൽ നിന്ന് ഒരു ഫോൺ വരികയും ചെയ്തു. അവർ പറഞ്ഞത് വിജയ് പാടിയ പാട്ട് ഹിന്ദിയിലെ കുറച്ചുകൂടി ജനപ്രീതിയുള്ള ഗായകനെ വെച്ച് മാറ്റി റെക്കോർഡ് ചെയ്തു എന്നാണ്. എന്നാൽ താൻ ഇത് പ്രതീക്ഷിച്ചിരുന്നു.

അതുകൊണ്ട് ആ വാർത്ത കേട്ടപ്പോൾ കുഴപ്പമില്ലായിരുന്നെന്നും വിജയ് പറഞ്ഞു. എന്നാൽ പൊന്നിയൻ സെൽവൻ സിനിമയിൽ തനിക്ക് അവസരം ലഭിച്ചതിനെ കുറിച്ച് വിജയ് പറഞ്ഞു. പൊന്നിയൻ സെൽവൻ എന്ന ചിത്രത്തിൽ മണിരത്നം സാറിൻ്റെ അസോസിയേറ്റ് ഡയറക്ടർ വിജയ് അഭിനയിച്ച രണ്ടാമത്തെ തമിഴ് ചിത്രമായ പടൈവീരൻ്റെ സംവിധായകൻ ധനശേഖരൻ ആയിരുന്നു. അദ്ദേഹം നെഗറ്റീവ് കേറക്ടർ വേഷത്തെക്കുറിച്ച് മുൻപ് സംസാരിച്ചിട്ടുണ്ടായിരുന്നു.

ധനശേഖരൻ സാർ തന്നെ വിളിച്ചിട്ട് അദ്ദേഹം മണി രത്നം സാറിനോട് എനിക്ക് അഭിനയിക്കണം എന്നുള്ള കാര്യം സൂചിപ്പിച്ചിട്ടുണ്ട് എന്ന് പറഞ്ഞിരുന്നു. അദ്ദേഹം സംവിധായകനെ വിളിക്കാനും എന്നോട് പറഞ്ഞിരുന്നു. ഗോദാവരി നദി ആയിരുന്നു ആ സമയത്ത് ലൊക്കേഷൻ. പ്രൊഡക്ഷൻ ടീമിൽ നിന്നും തന്നെ വിളിച്ച് തല മൊട്ടയടിക്കേണ്ടി വരും എന്ന് പറഞ്ഞപ്പോൾ സമ്മതിക്കുകയും ചെയ്തു. കോസ്റ്റ്യൂമിൽ തൻ്റെ ഫോട്ടോകൾ എടുത്ത് മണിരത്നം സാറിന് അയച്ചു കൊടുത്തു.

ഒരു മാസത്തിനുശേഷം സിനിമയുടെ ചിത്രീകരണത്തിന് വേണ്ടി ഹൈദരാബാദിലേക്ക് വിളിച്ചിരുന്നു. കുതിര സവാരി നടത്തുന്ന രംഗമായിരുന്നു തനിക്ക്. വിക്രം സാറിനും ആ രംഗം തന്നെയായിരുന്നു. എന്നാൽ പിന്നീട് താൻ ചിത്രത്തിൽ ഇല്ലായിരുന്നു. വിജയി പറയുന്നത് ഇതൊക്കെ ജീവിതത്തിലെ ഓരോ അനുഭവങ്ങൾ ആണെന്നാണ്.

STORY HIGHLIGHT -Setbacks faced by Vijay Yesudas in the film industry.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply