ആരെങ്കിലും ഒരാൾക്ക്‌ ഇവനെ തല്ലി കാലും കൈയും വെട്ടി കളഞ്ഞു അര ജീവനോടെ നിരങ്ങി ബാക്കിയുള്ള ജീവിതം ജീവിച്ചു തീർക്കാൻ വിടാൻ ആരെ കൊണ്ടെങ്കിലും കഴിയുമോ? തുറന്ന കുറിപ്പുമായി അശ്വതി

കഴിഞ്ഞദിവസം എറണാകുളം ജില്ലയിലെ അഞ്ചുവയസ്സുകാരി ലൈംഗികമായി പീഡിപ്പിക്കപ്പെട്ട് കഴുത്തു ഞെരിച്ച് കൊലചെയ്യപ്പെട്ടിരുന്നു. വളരെ ഞെട്ടലോടുകൂടി തന്നെയായിരുന്നു കേരള ജനത ഈ വാർത്ത കേട്ടത്. ഇത്തരത്തിൽ അധപ്പതിക്കപ്പെട്ടു പോയ സമൂഹമാണോ നമ്മുടെത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം മുതലായിരുന്നു ബീഹാറി ദമ്പതികളുടെ മകളെ കാണാതായത്. സിസിടിവിയുടെ സഹായത്താൽ ഇവർ താമസിച്ച കെട്ടിടത്തിൻ്റെ ഒന്നാമത്തെ നിലയിലെ മുറിയിൽ താമസിച്ചിരുന്ന ബീഹാർ സ്വദേശി തന്നെയായിരുന്നു കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്ന് മനസ്സിലാക്കിയത്.

കുട്ടിയെ തട്ടിക്കൊണ്ടു പോയതിനു ശേഷം ബലാത്സംഗം ചെയ്ത് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയും ചെയ്തു. പ്രതിയെ പോലീസ് പിടികൂടുകയും ചെയ്തു പ്രതി മദ്യത്തിൻ്റെ ലഹരിയിൽ ആയതിനാൽ തന്നെ ആദ്യം ചോദ്യം ചെയ്യാൻ വളരെ ബുദ്ധിമുട്ടുണ്ടായിരുന്നു. ഈ പിഞ്ചുകുഞ്ഞിനെ ഇല്ലാതാക്കിയ പ്രതിക്കെതിരെ സീരിയൽ താരം അശ്വതി പങ്കുവെച്ച പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്.

അശ്വതി പറയുന്നത് രണ്ടു കുഞ്ഞുങ്ങളുടെ അമ്മയായ തനിക്ക് ഈ ഒരു അഞ്ചു വയസ്സുകാരിയുടെ മരണം ഉൾക്കൊള്ളുവാൻ സാധിക്കുന്നില്ല എന്നാണ്. പൊന്നുമകളെ നിൻ്റെ ഫോട്ടോയ്ക്ക് താഴെ ഒരു ആദരാഞ്ജലി മാത്രം പറഞ്ഞ് ഒഴിവാക്കുവാൻ ഈ അമ്മയ്ക്ക് സാധിക്കുന്നില്ല. പകരം ഇവൻ്റെ ഫോട്ടോ ഇട്ടുകൊണ്ട് ഞാൻ ചോദിക്കട്ടെ നിങ്ങൾക്ക് ആർക്കെങ്കിലും ഈ കൊലയാളിയെ കയ്യും കാലും വെട്ടിക്കളഞ്ഞ് അര ജീവനോട് നിരങ്ങി ബാക്കിയുള്ള ജീവിതം ജീവിച്ചു തീർക്കുവാൻ വിധം എന്തെങ്കിലും ചെയ്യുവാൻ സാധിക്കുമോ എന്നാണ് അശ്വതി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.

അശ്വതിയുടെ ഈ പോസ്റ്റിനെ അനുകൂലിച്ചുകൊണ്ട് നിരവധി പേരാണ് മുൻപോട്ട് വന്നിട്ടുള്ളത്. ഇത്തരം ക്രൂരകൃത്യങ്ങൾ നടക്കുന്നത് നമ്മുടെ രാജ്യത്തെ നിയമ പ്രകാരം പ്രതികൾക്ക് കഠിനമായ ശിക്ഷ ലഭിക്കാത്തതാണെന്ന് പലരും പറയുന്നു. ഗായകൻ ജി വേണുഗോപാലും ഈ കുട്ടിയുടെ മരണത്തിൽ പ്രതിഷേധം ഉയർത്തി. ഓരോ ദിവസവും ഇത്തരത്തിലുള്ള വാർത്തകൾ കാരണം പത്രവും ടിവിയും തുറക്കാൻ തന്നെ ഭയമാണ്.

അന്യസംസ്ഥാന തൊഴിലാളികളെ അതിഥികളായി സ്വീകരിക്കുന്ന മനസ്സുള്ളവരാണ് മലയാളികൾ. എപ്പോഴും അന്യരെ ചേർത്ത് പിടിക്കുന്നവരാണ് മലയാളികൾ. ഏതു ദുരന്തങ്ങൾക്കിടയിലും നമ്മുടെ വിരൽത്തുമ്പുകൾ അവരുടെ കണ്ണീരൊപ്പിയിട്ടേ ഉള്ളൂ. അന്യദേശ തൊഴിലാളികളായ ആ അച്ഛനും അമ്മയ്ക്കും നമ്മുടെ സഹായവും പരിചരണവും ഇപ്പോൾ ആവശ്യമാണ്. അത് നാം മറക്കരുത്. കുഞ്ഞു പൈതലിൻ്റെ ചിരിച്ച മുഖം അവൾ നേരിട്ട ക്രൂരതകൾ നടുക്കുന്നതാണെന്നും കണ്ണീരണിയിക്കുന്നെന്നും ആണ് ജി വേണുഗോപാൽ സോഷ്യൽ മീഡിയയിലൂടെ പോസ്റ്റ് ചെയ്തത്.

സമൂഹത്തിൽ മദ്യത്തിൻ്റെയും മയക്കുമരുന്നിൻ്റെയും അമിത ഉപയോഗം നിയന്ത്രിക്കാൻ സർക്കാരിന് കഴിയാത്ത കാലത്തോളം ഇതൊക്കെ ആവർത്തിക്കുമെന്നും അതുകൊണ്ട് തന്നെ ഇടത് സർക്കാർ കർശനമായ നടപടി ഇതിനെതിരെ എടുക്കണമെന്നും പലരും പറയുന്നുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply