ട്രാൻസ്ജെൻഡർ സീമ വിനീതിന് സംഭവിച്ചത് കണ്ടോ ? എന്തൊരു വിധി എന്ന് ആരാധകർ

മലയാളികൾക്ക് വളരെയധികം പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ തന്നെയാണ് സീമ വിനീത്. ഒരു ട്രാൻസ്ജെൻഡർ ആയ താരത്തെ അറിയാത്തവർ വളരെ കുറവായിരിക്കും. ഒരു ആക്ടിവിസ്റ്റ് കൂടിയാണ് താരം. ഇതോടൊപ്പം തന്നെ ഒരു മേക്കപ്പ് ആർട്ടിസ്റ്റ് എന്ന നിലയിലും ശ്രദ്ധ നേടിയിട്ടുണ്ട് സീമ വിനീത്. സാമൂഹിക മാധ്യമങ്ങളിലൊക്കെ തന്നെ വളരെയധികം സജീവമാണ് താരം. പലപ്പോഴും പല സാമൂഹിക സാംസ്കാരിക രാഷ്ട്രീയ വിഷയങ്ങളിലും പ്രതികരിക്കുകയും ചെയ്യാറുണ്ട് സീമ. വളരെ വലിയ രീതിയിലാണ് ഓൺലൈൻ മാധ്യമങ്ങൾ സിമയുടെ വിശേഷങ്ങൾ ഏറ്റെടുക്കുന്നത്. ചെറുതും വലുതുമായ വിശേഷങ്ങൾ ഒക്കെ തന്നെ ആരാധകരുമായി പങ്കുവയ്ക്കുകയും ചെയ്യാറുണ്ട്.

അത്തരത്തിൽ ഇപ്പോൾ താരം പങ്കുവെച്ച പുതിയ വാർത്തയാണ് ശ്രദ്ധ നേടുന്നത്. ആരാധകരെ വലിയ രീതിയിൽ വിഷമപ്പെടുത്തുന്ന ഒരു വാർത്തയാണ് ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത്. ഫേസ്ബുക്ക് വഴിയാണ് ഈ വാർത്ത ആരാധകരുമായി താരം പങ്കുവയ്ക്കുന്നത്. ആശുപത്രിയിലെ ഒരു കിടക്കയിൽ കിടക്കുന്ന ചിത്രമാണ് സീമാ വിനീത് പങ്കുവെച്ചിരിക്കുന്നത്.

ജീവിതത്തിന്റെ ഭാഗമായ മറ്റൊരു യാത്രയിലൂടെ കടന്നുപോകുന്നു എന്നും താരം കുറിക്കുന്നുണ്ട്. എല്ലാവരുടെയും പ്രാർത്ഥന വേണം എന്നാണ് അറിയിച്ചിരിക്കുന്നത്. അടുത്ത നാല് ദിവസത്തേക്ക് ദ്രാവകരൂപത്തിലുള്ള ഭക്ഷണം മാത്രമേ തനിക്ക് കഴിക്കാൻ സാധിക്കുവെന്നും പറയുന്നു. ജീവിതത്തിൽ എനിക്കുള്ള ആഗ്രഹങ്ങൾ ഒന്നും ഞാൻ പിന്നത്തേക്ക് വയ്ക്കാറില്ല.

അത് നിറവേറ്റുകയാണ് പതിവ് എന്നാണ് താരം പറയുന്നത്. ഇത് ഞാൻ ഇവിടെ പറയണമെന്ന് കരുതിയില്ല. നിരവധി കോളുകളും സന്ദേശങ്ങളും വരുന്നതു കൊണ്ട് പറയുന്നതാണ്. അതോടൊപ്പം തന്നെ വർക്കുമായി ബന്ധപ്പെട്ട കാര്യങ്ങൾ എനിക്ക് മെസ്സേജ് ചെയ്യാമെന്നും സീമ പറയുന്നു. എന്താണ് താരത്തിന് സംഭവിച്ചത് എന്ന് കൃത്യമായി വെളിപ്പെടുത്തിയിട്ടില്ല. സ്ത്രീകളുടേതിനു സമാനമായ ശബ്ദത്തിന് വേണ്ടി വോക്കൽ കോഡിൽസിൽ ഒരു സർജറി ചെയ്തിരുന്നത്.

അതിന് സമാനമായ രീതിയിലുള്ള എന്തെങ്കിലും ഒരു സർജറിക്ക് വിധേയമായതായിരിക്കാം എന്നും അതുകൊണ്ടാവും ഇത്തരം പ്രശ്നങ്ങൾ ഉണ്ടായത് എന്നും ഒക്കെയാണ് ചിലർ അനുമാനിക്കുന്നത്. എന്നാൽ വ്യക്തമായ കാരണം എന്താണ് എന്ന് ആർക്കും ഇതുവരെ മനസ്സിലാക്കാൻ സാധിച്ചിട്ടില്ല. എത്രയും പെട്ടെന്ന് ആശുപത്രിയിൽ നിന്നും തിരികെ വരാൻ സാധിക്കട്ടെ എന്നും വിജയകരമായി സർജറി പൂർത്തിയാക്കിയോ എന്നുമൊക്കെ ആളുകൾ ചോദിക്കുന്നുണ്ട്. പ്രാർത്ഥനകളിൽ ഉണ്ടാവുമെന്നും പഴയ ആരോഗ്യത്തോടെ തിരികെ വരാൻ സാധിക്കട്ടെ എന്നുമാണ് പലരും കമന്റ് ചെയ്യുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply