ഇവളെ പോലൊരുത്തിയെ ശശി എന്തിനാ വിവാഹം കഴിക്കുന്നത് ? ഇങ്ങനൊരുത്തിയെ തന്നെ വേണോ എന്ന് എത്രയോ പേർ ശശിയേട്ടനോട് ചോദിച്ചിട്ടുണ്ട് – തുറന്ന് പറഞ്ഞു സീമ

seema and sasi

ഒരുകാലത്ത് മലയാള സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടി ആയിരുന്നു സീമ. സംവിധായകൻ ഐവി ശശിയാണ് സീമയെ സിനിമയിൽ ഉയർത്തിക്കൊണ്ടു വന്നത് എന്ന് പറയണം. സിനിമയിലെ ഗ്രൂപ്പ് ഡാൻസുകാരിയായി ജീവിച്ചിരുന്ന അവളുടെ രാവുകൾ എന്ന ചിത്രത്തിലൂടെ സിനിമയിലെ നായിക എന്ന ലെവലിലേക്ക് കൊണ്ടു വരികയായിരുന്നു. ആദ്യസിനിമയിലൂടെ തന്നെ സിനിമ പ്രേമികളുടെ ഹൃദയം കവരാൻ സിനിമയ്ക്ക് സാധിച്ചിരുന്നു. പിന്നീട് നിരവധി കഥാപാത്രങ്ങൾ ആയിരുന്നു താരത്തെ തേടിയെത്തിയത്. ഗ്ലാമർ നായികയായും ശക്തമായ കഥാപാത്രമായും ഒക്കെ മികച്ച വേഷങ്ങളിലാണ് സീമ തിളങ്ങിയിട്ടുള്ളത്. മലയാളത്തിനു പുറമേ അന്യഭാഷകളിലും തന്റേതായ സാന്നിധ്യം ഉറപ്പിക്കാൻ സിനിമയ്ക്ക് സാധിച്ചിരുന്നു. ഇതിനിടയിൽ സീമ ഐ വി ശശിയുടെ ഭാര്യയാവുകയും ചെയ്തു.

വിവാഹത്തോട് കൂടിയാണ് സീമ സിനിമയിൽ നിന്നും ഒരു ഇടവേള എടുക്കുന്നത്. പിന്നീട് സീരിയലുകളുടെ ഒക്കെ ഭാഗമായി എങ്കിലും സിനിമ പൂർണമായും വിടുകയായിരുന്നു ചെയ്തത്. ഐ വി ശശിയുടെ വേർപാട് സീമയെ വല്ലാതെ തളർത്തി. ഇപ്പോൾ തങ്ങളുടെ വിവാഹത്തെക്കുറിച്ച് സീമ പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. മുൻപ് ഒരു അഭിമുഖത്തിൽ സീമ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വീണ്ടും വൈറലാകുന്നത്. ഒരേ സമയത്ത് വ്യത്യസ്ത കഥകൾ ഉള്ള സിനിമകൾ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

ശരിക്കും സിനിമയിൽ തിരിച്ചെടുത്തത് ഐവി ശശി തന്നെയാണെന്ന് പറയണം. നിരവധി താരങ്ങളെ വച്ച് ഉത്സവം എന്നൊരു സിനിമയെടുത്ത് ഹിറ്റാക്കി. അതുപോലെ അവളുടെ രാവുകൾ എന്ന സിനിമ ചെയ്യാൻ ഒരു ഗ്രൂപ്പ് ഡാൻസുകാരിയെ കൊണ്ടു വന്നതിനെപ്പറ്റി പലരും പല കഥകളും പറഞ്ഞിരുന്നു. ചിലതൊക്കെ ഞാൻ എന്റെ ചെവിയിലൂടെ തന്നെ നേരിട്ട് കേട്ടിട്ടുണ്ട്. എന്താണ് ശശി ഈ പെൺകുട്ടിയെ വച്ച് ചെയ്യാൻ ശശിക്ക് വട്ടുണ്ടോ എന്നൊക്കെയാണ് ചിലർ അദ്ദേഹത്തോട് ചോദിച്ചത്.

അങ്ങനെ ചോദ്യങ്ങളുമായി വരുന്നവരെ ഒന്നും തന്നെ പുള്ളി മൈൻഡ് ചെയ്തില്ല. താൻ എന്താണ് ചെയ്യാൻ പോകുന്നത് എന്നത് അദ്ദേഹത്തിന് വ്യക്തമായ ധാരണയും കാഴ്ചപ്പാടും ഉണ്ടായിരുന്നു. ഇങ്ങനെ നിൽക്കുക എന്നൊക്കെ പുള്ളി എന്നോട് പറഞ്ഞു തരികയാണ് ചെയ്യുക. എന്നെ കണ്ട് പുള്ളി എന്തോ രസിക്കുകയാണ് എന്നാണ് ഞാൻ അപ്പോൾ ചിന്തിച്ചത്. സത്യത്തിൽ ഷോട്ട് എടുക്കാൻ വേണ്ടി അദ്ദേഹം നോക്കിക്കൊണ്ടിരിക്കുകയായിരുന്നു ചെയ്തത്. അതാണ് ആ മനുഷ്യന്റെ സ്വഭാവം എന്നും സീമ പറയുന്നുണ്ട്. സിനിമയിൽ വന്നതുകൊണ്ട് നഷ്ടങ്ങൾ ചിന്തിക്കുന്ന ഒരു വ്യക്തിയല്ല ഞാൻ. വളരെ സിമ്പിൾ ആയി ജീവിക്കുകയാണ് ഞാൻ. മാത്രമല്ല എന്റെ മക്കളും അങ്ങനെയാണ്. ജീവിത അനുഭവങ്ങൾ കൊണ്ടാണ് ലളിതമായി ജീവിക്കണം എന്ന് മനസ്സിലാക്കിയത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply