മികച്ച വിജയം നേടിയ രാഖി അനുമോദന ചടങ്ങ് കഴിഞ്ഞു വീട്ടിൽ എത്തി ജീവനൊടുക്കുകയായിരുന്നു !

കൗമാരക്കാരായ കുട്ടികളുടെ മരണം ഇന്ന് വലിയ രീതിയിലുള്ള ഒരു പ്രശ്നം തന്നെയാണ് സമൂഹത്തിൽ സൃഷ്ടിക്കുന്നത്. ചെറിയ ചില കാരണങ്ങൾ കൊണ്ടാണ് പലപ്പോഴും കൗമാരക്കാരായ കുട്ടികൾ മരണം തിരഞ്ഞെടുക്കുന്നത് . ഈ മരണം ഇവരുടെ മാതാപിതാക്കളെ ബാധിക്കുകയും ചെയ്യാറുണ്ട്. പല കുട്ടികളുടെയും യഥാർത്ഥ പ്രശ്നം എന്നത് ഡിപ്രഷൻ ആണ് എന്ന തരത്തിലുള്ള വാർത്തകളും വരാറുണ്ട്. അത്തരത്തിൽ ഇപ്പോൾ വീണ്ടും ഒരു വാർത്തയാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് .

തിരുവനന്തപുരത്തു നിന്നും ആണ് ഈ വാർത്ത എത്തുന്നത്. എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയത്തിനും വിജയം നേടിയ ഒരു പെൺകുട്ടിയാണ് ഈ മരണത്തിന് ഇരയായി ഇരിക്കുന്നത്. എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ ഈ പെൺകുട്ടി ചിറയിൻകീഴ് കുന്തള്ളൂർ സ്വദേശികളായ രാജീവ് ശ്രീവിദ്യ ദമ്പതികളുടെ മകളായ രാഖിശ്രീ ആണ്. പതിനഞ്ച് വയസ്സ് മാത്രമാണ് കുട്ടിയുടെ പ്രായം. 15 വയസ്സ് മാത്രം പ്രായമുള്ള ഒരു കുട്ടി ആത്മഹത്യ ചെയ്തത് എന്തിനാണ് എന്ന് ചോദ്യമാണ് ഇപ്പോൾ ആളുകൾ ഉന്നയിച്ചു കൊണ്ടിരിക്കുന്നത്. എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം നേടിയ രാഖിശ്രീക്ക് സ്കൂളിൽ അനുമോദന ചടങ്ങ് ഉണ്ടായിരുന്നു. അനുമോദന ചടങ്ങിൽ പങ്കെടുത്ത് തിരിച്ചു വീട്ടിൽ എത്തിയതിന് പിന്നാലെയാണ് ശുചിമുറിയിൽ കയറി കുട്ടി തൂങ്ങി മരിച്ചത്. ഏറെനേരം കഴിഞ്ഞിട്ടും കുട്ടിയെ കാണാതെ വീട്ടുകാർ മുറി തുറന്നു നോക്കുന്നത്. അപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇത്രയും സന്തോഷകരമായ ഒരു നിമിഷത്തിൽ എന്തിനാണ് ഈ പെൺകുട്ടി ഇങ്ങനെ ചെയ്തത് എന്ന ഒരു ചോദ്യമാണ് ആളുകളിൽ നിന്നും ഉയർന്നു കൊണ്ടിരിക്കുന്നത്. അതിൻറെ ആവശ്യമുണ്ടായിരുന്നോ എന്നും പലരും കമന്റുകളിലൂടെ ചോദിക്കുന്നുണ്ട്. അതേസമയം കുട്ടിയെ ചിറയിൻകീഴ് സ്വദേശിയായ ഒരു യുവാവ് നിരന്തരമായി ശല്യപ്പെടുത്തുകയായിരുന്നു എന്ന തരത്തിലുള്ള ഒരു വാർത്തയും പുറത്തു വരുന്നുണ്ട്. മാതാപിതാക്കളാണ് പോലീസിൽ ഇത്തരമൊരു മൊഴി നൽകിയിരുന്നത്. ശാരദവിലാസം ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് രാഖിശ്രീ. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്.

വ്യക്തമായ കാരണമില്ലാതെ ഈ പെൺകുട്ടി മരണപ്പെടില്ല എന്നത് ഉറപ്പാണ്. കാരണം ആ കുട്ടിയെ വേദനിപ്പിക്കുന്ന യാതൊരു സംഭവങ്ങളും അവിടെ നടന്നിട്ടില്ല. മറിച്ച് അനുമോദന ചടങ്ങുകൾ ഒക്കെ കഴിഞ്ഞ് വളരെയധികം സന്തോഷവതിയായി എത്തിയത് ആണ് . ജീവിതത്തിലെ ഏറ്റവും കൂടുതൽ സന്തോഷിക്കേണ്ട നിമിഷങ്ങളിലൂടെ കടന്നു പോവുകയായിരുന്നു ആ സമയം രാജശ്രീ. എന്നാൽ വീട്ടിൽ വന്ന് മരിച്ചിട്ടൂണ്ടെങ്കിൽ അതിനുശേഷം ആ പെൺകുട്ടിയുടെ ജീവിതത്തിൽ വേദനിപ്പിക്കുന്ന എന്തോ ഒരു സംഭവം നടന്നു എന്നത് തന്നെയാണ്. തീർച്ചയായും അന്വേഷണം ആവശ്യമുള്ള ഒരു കേസ് തന്നെയാണ് ഇത്. ഈ പെൺകുട്ടിക്ക് നീതി ലഭിക്കട്ടെ എന്നാണ് സോഷ്യൽ മീഡിയ ഒന്നടങ്കം പറയുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply