ആ ദിവസങ്ങൾ എനിക്ക് അലറിക്കരഞ്ഞ ദിനങ്ങൾ ! വിവാഹബന്ധം സുഖകരമല്ല – ഭർത്താവുമായി അകൽച്ചയിൽ -ജീവിതം തുറന്നു പറഞ്ഞു സയനോര

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായി മാറിയ ഗായികയാണ് സയനോര ഫിലിപ്പ്. വണ്ടർ വുമൺ എന്ന ചിത്രത്തിലും സയനോര അഭിനയിച്ചിരുന്നു. ഇപ്പോഴിതാ തന്റെ വ്യക്തിജീവിതത്തെക്കുറിച്ച് തുറന്നുപറഞ്ഞ താരത്തിന്റെ വാക്കുകളാണ് ശ്രദ്ധയാകർഷിക്കുന്നത്. താൻ കുറെയധികം നാളായി ഭർത്താവുമായി അകന്നു കഴിയുകയാണെന്നും ഒറ്റയ്ക്കാണ് മകളെ വളർത്തിക്കൊണ്ടിരിക്കുന്നത് എന്നും സയനോര പറഞ്ഞു. 2009 ലാണ് സയനോര വിവാഹം ചെയ്തത്. വിൻസ്റ്റൺ ആന്റണി ഡിക്രൂസ് ആണ് സയനയുടെ ഭർത്താവ്. മകൾ സെന ഡിക്രൂസ്.

ഈയിടെ അയാം വിത്ത് ധന്യ വർമ്മ എന്ന യൂട്യൂബ് ചാനലിലെ അഭിമുഖത്തിലൂടെയണ് സായനോര തന്റെ വ്യക്തിജീവിതത്തെക്കുറിച്ച് തുറന്നു പറഞ്ഞത്. ഏത് റിലേഷൻഷിപ്പിൽ ആയാലും മറ്റുള്ളവരുടെ ആവശ്യങ്ങൾക്ക് മുമ്പ് നമ്മൾ നമ്മുടെ ആവശ്യങ്ങൾക്ക് മുൻഗണന നൽകിയിരിക്കണം എന്നാണ് താരം പറഞ്ഞത്. നമുക്ക് എപ്പോഴും നമ്മളോട് ഒരു കരുണ ഉണ്ടാവണം എന്നും താരം പറഞ്ഞു. താൻ എപ്പോഴും തന്റെ ആഗ്രഹങ്ങളെക്കാൾ കൂടുതൽ മറ്റുള്ള ആളുകൾക്ക് മുൻഗണന നൽകിയിരുന്നു എന്നും ഒരാൾക്ക് കുറെ നാൾ സ്ട്രോങ്ങ് ആയിരിക്കാൻ കഴിയില്ല എന്നും ചില സമയത്തൊക്കെ ഇറ്റ്സ് ഓക്കേ എന്ന് പറഞ്ഞുകൊണ്ട് തന്നെ കെട്ടിപ്പിടിക്കുവാനും ആശ്വസിപ്പിക്കുവാനും ആരെങ്കിലുമൊക്കെ ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നിയിട്ടുണ്ട് എന്നുമൊക്കെയാണ് സയനര പറഞ്ഞത്.

താൻ തന്റെ കുടുംബത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തത് തന്റെ 21മത്തെ വയസ്സിൽ ആണെന്നും തന്റെ സഹോദരൻ പിന്നീട് തന്നെ തിരിച്ചും സഹായിച്ചിട്ടുണ്ട് എന്നും താരം പറഞ്ഞു. കോവിഡ് കാലഘട്ടങ്ങളിൽ നമ്മൾ പുറമേ കാണുന്നതുപോലെ ആയിരിക്കില്ല നമ്മുടെ യഥാർത്ഥ ലൈഫ് എന്നും താൻ എങ്ങനെയാണ് മകളെ വളർത്തുക എന്ന തോന്നലിൽ ആയിരുന്നു ആ സമയങ്ങളിൽ എന്നുമാണ് താരം പറയുന്നത്. ആ സമയങ്ങളിൽ താൻ റിലേഷൻഷിപ്പിൽ നിന്നും അകലുകയായിരുന്നു എന്നും മകളുമായി കൊച്ചിയിലേക്ക് മാറി താമസിക്കുകയായിരുന്നു എന്നും താരം പറഞ്ഞു. ഇപ്പോൾ താനൊരു സിംഗിൾ പാരന്റ് കൂടിയാണെന്നും താരൻ വെളിപ്പെടുത്തി.

അമ്മയാവുമ്പോഴാണ് ഒരു സ്ത്രീ പൂർണ്ണത വരുന്നത് എന്നാണ് നമ്മുടെ സമൂഹത്തിലെ കാഴ്ചപ്പാട് എന്നും മദർഹുഡ് വളരെയേറെ ഗ്ലോറിഫൈ ചെയ്യപ്പെട്ടതായാണ് താൻ കാണുന്നത് എന്നും താരം കൂട്ടിച്ചേർത്തു. ആദ്യമായി അമ്മയായപ്പോൾ തനിക്ക് സത്യം പറഞ്ഞാൽ പേടിയായിരുന്നു എന്നും തനിക്ക് തന്നെ തന്നെ നോക്കാൻ പറ്റില്ലായിരുന്നു എന്നും അങ്ങനെയുള്ള താൻ എങ്ങനെയാണ് ഈ കുഞ്ഞിനെ നോക്കുക എന്ന തോന്നലിലായിരുന്നു എന്നും സയനോര പറഞ്ഞു. കുഞ്ഞുണ്ടായതിനുശേഷം പത്തിരുപത് ദിവസത്തോളം താൻ വലിയൊരു ട്രോമയിലൂടെയാണ് കടന്നുപോയത് എന്നും എന്ത് ചെയ്യണമെന്ന് അറിയാതെ ബാത്റൂമിൽ കയറി കരയാറുണ്ടായിരുന്നു എന്നും സായനോര പറഞ്ഞു.

കുഞ്ഞ് പകലുറങ്ങുകയും രാത്രി ഉണർന്ന് കളിക്കുകയും ചെയ്യുമായിരുന്നു, ആ സമയത്ത് തനിക്ക് ഉറക്കവും പ്രശ്നമായി തുടങ്ങി എന്നും അങ്ങനെ സ്ട്രെസ്സ് വളരെയധികം കൂടുകയും തന്റെ അമ്മയോട് തനിക്കിത് പറ്റില്ല എന്നു പറഞ്ഞു കരയുകയും ചെയ്യുമായിരുന്നു എന്നും താരം കൂട്ടിച്ചേർത്തു. എന്തൊക്കെയായാലും ചില കാര്യങ്ങൾ നമ്മൾ മക്കളുടെ അടുത്തുനിന്ന് പഠിക്കുമെന്നും ചില കാര്യങ്ങൾ അവരില്ലായിരുന്നെങ്കിൽ സാധിക്കുകയില്ലായിരുന്നു എന്നും സാനോര പറഞ്ഞു. സിംഗിൾ മദർ ആകുമ്പോൾ പലയിടങ്ങളിലും കോംപ്രമൈസ് ചെയ്യേണ്ടി വരുമെന്നും താരം കൂട്ടിച്ചേർത്തു.

കോവിഡ് സ്റ്റാർട്ട് ചെയ്ത ശേഷമാണ് താരം കൊച്ചിയിലേക്ക് താമസം മാറ്റിയത്. മകളുടെ ചില ഫംഗ്ഷനുകളിൽ തനിക്ക് പോകാൻ കഴിയാതെ പറ്റാറുണ്ടെന്നും ചിലപ്പോൾ മകളെ വീട്ടിൽ ഒറ്റയ്ക്കാക്കേണ്ടി വരാറുണ്ട് എന്നും താരം പറഞ്ഞു.നമ്മൾ ഒരാളെ വളരെയധികം സ്നേഹിക്കുന്നുണ്ട് എങ്കിൽ നമ്മൾ ആദ്യം ചെയ്യേണ്ട കാര്യം അയാൾ എങ്ങനെയാണോ അതേ രീതിയിൽ തന്നെ അയാളെ ആക്സെപ്റ്റ് ചെയ്യുക എന്നതാണ് എന്നും അവർക്ക് ഇടപെടാനുള്ള സ്പേസ് എപ്പോഴും നമ്മൾ നൽകിയിരിക്കണമെന്നും ഒരു റിലേഷൻഷിപ്പ് എന്നാൽ നമ്മൾ അവരെ പൂർണമായും ഏറ്റെടുക്കുകയാണെന്നും താരം പറഞ്ഞു. ഓരോരുത്തരും മറ്റുള്ളവരുടെ യാത്രയെ ബഹുമാനിക്കുകയും കൂടി വേണം എന്നും താരം കൂട്ടിച്ചേർത്തു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply