ഇന്നച്ചനെ കാണാൻ എത്തിയ തളർന്ന കാവ്യയെ മുറുകെ പിടിച്ചു ദിലീപ് ! ഈ അടുത്തൊന്നും ഇത്രയ്ക്ക് സങ്കടത്തിൽ കാവ്യയെ കണ്ടിട്ടില്ല എന്ന് ആരാധകരും

മലയാള സിനിമയുടെ മായാത്ത ചിരി നമ്മളെ വിട്ടുപിരിഞ്ഞു. ഇന്നസെൻ്റിൻ്റെ ഓരോ കഥാപാത്രം ആലോചിക്കുമ്പോൾ തന്നെ മലയാളികൾ ചിരിക്കാറുണ്ട്. ക്യാൻസർ എന്ന മഹാരോഗം ഇന്നസെൻ്റിന് പിടിപെട്ടു. അദ്ദേഹം ക്യാൻസർ വാർഡിൽ ചികിത്സയിലിരിക്കുമ്പോൾ എഴുതിയ ഒരു പുസ്തകം വളരെ പ്രസക്തവും ജനങ്ങളുടെ ഇടയിൽ ഇഷ്ടപ്പെട്ട പുസ്തകം കൂടിയാണ്. അദ്ദേഹത്തിൻ്റെ പുസ്തകത്തിൻ്റെ പേര് ക്യാൻസർ വാർഡിലെ ചിരി എന്നാണ്.

കേരളത്തിൽ സിപിഎമ്മിനെ പ്രതിനിധാനം ചെയ്തുകൊണ്ട് അദ്ദേഹം ഒരു തവണ എംപി ആയിട്ടുണ്ട്. എം പി കാലയളവിൽ അദ്ദേഹം നാടിനു വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്. ആ സമയത്തും അദ്ദേഹം സിനിമയിൽ സജീവമായിരുന്നു. കാരണം തൻ്റെ ജീവിതം സിനിമയാണെന്ന് അദ്ദേഹം പലപ്പോഴും പറഞ്ഞിട്ടുണ്ട്. പക്ഷേ ക്യാൻസർ എന്ന മഹാരോഗം അദ്ദേഹത്തെ പിടിച്ചപ്പോഴും ഒന്ന് പതറിയെങ്കിലും അതിനെ തൻ്റെ സ്വതസിദ്ധമായ ശൈലിയും ഇച്ഛാശക്തിയും കൊണ്ട് ധൈര്യപൂർവ്വം രണ്ട് തവണ അതിജീവിച്ച് ജീവിതത്തിലേക്കും സിനിമയിലേക്കും തിരിച്ചുവന്ന ഒരു മഹത് വ്യക്തി കൂടിയാണ്.

ഇന്നത്തെ മലയാള സിനിമയിൽ അദ്ദേഹത്തിന് പകരം വെക്കാൻ ഒരു നടനും ഇല്ല എന്നുതന്നെ പറയാം. കാരണം അദ്ദേഹത്തിൻ്റെ പല കഥാപാത്രങ്ങളും നമുക്ക് എടുത്തു പറയാൻ പറ്റിയ ഒരുപാട് നിമിഷങ്ങൾ ഉണ്ടാക്കി. കിലുക്കം എന്ന സിനിമയിലെ ഡയലോഗ് ഇന്നും മലയാളികൾ ഓർത്തോർത്ത് ചിരിക്കാറുണ്ട്. കിട്ടുണ്ണി ഏട്ടനായി അദ്ദേഹം ജീവിക്കുകയായിരുന്നു. അത് രേവതിയും ഒത്തുള്ള സീനുകൾ ഓർക്കുമ്പോൾ തന്നെ ചിരി വരാറുണ്ട്.

പണ്ട് മിമിക്രി കാലഘട്ടങ്ങളിൽ നാദിർഷയും ദിലീപടക്കമുള്ളവർ മിമിക്രി കലാരംഗത്ത് പ്രവർത്തിക്കുന്ന സമയത്ത് മാവേലി എന്ന കേസറ്റ് വരെ ഇറക്കിയത് ഇന്നസെൻ്റിനെ അനുകരിച്ചു കൊണ്ടായിരുന്നു. ദേ മാവേലി കൊമ്പത്ത് എന്ന ഓണത്തിനോട് അനുബന്ധിച്ച് ഇറക്കിയ ആ സി ഡി മലയാളത്തിലെ എക്കാലത്തെയും കോമഡി എൻ്റർടൈൻമെൻ്റ് സിഡി ആയിരുന്നു. ഇന്നസെൻ്റിൻ്റെ സംസ്കാര ചടങ്ങ് ഇരിങ്ങാലക്കുട കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ ആയിരുന്നു.

കുടുംബാംഗങ്ങളും സിനിമയിലെയും രാഷ്ട്രീയത്തിലെയും നിരവധി ആളുകൾ ആയിരുന്നു വീട്ടിൽ നിന്നും പള്ളിയിലേക്കുള്ള വിലാപയാത്രയിൽ ഉണ്ടായിരുന്നത്. കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനത്തിന് വച്ച സമയത്ത് ആയിരക്കണക്കിന് ആളുകളായിരുന്നു തങ്ങളുടെ പ്രിയ നടനെ ഒരു നോക്ക് അവസാനമായി കാണുവാൻ എത്തിയത്. ഇന്നസെൻ്റിൻ്റെ പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രം ഏപ്രിൽ 28നാണ് റിലീസ് ചെയ്യുക.

മലയാള സിനിമയിലെ നിരവധി അഭിനേതാക്കൾ ഇന്നച്ചനെ അവസാനമായി കാണുവാൻ എത്തിയപ്പോൾ കണ്ണീർ പൊഴിച്ചു. ദിലീപ് കാവ്യാമാധവൻ ജയറാം സത്യൻ അന്തിക്കാട് തുടങ്ങിയ നിരവധി താരങ്ങൾ ഇന്നസെൻ്റിൻ്റെ ചേതനയറ്റ ശരീരം കണ്ട് കരയുകയായിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply