വിവാഹ വാർഷിക ദിനത്തിൽ മരണപെട്ടുപോയ ഭർത്താവിന്റെ കത്ത് – സൗഭാഗ്യയെ ചേർത്ത് കണ്ണീരണിഞ്ഞു താര കല്യാൺ

ഏറെ ആരാധകരുള്ള ഒരു താരകുടുംബമാണ് നടി താര കല്യാണിന്റേത്. താര കല്യാണും മകൾ സൗഭാഗ്യയും കൊച്ചുമകൾ സുദർശനയും എല്ലാം സോഷ്യൽ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന താരങ്ങളാണ്. മലയാള കലാരംഗത്ത് തിളങ്ങി നിൽക്കുന്ന ഒരു ഇന്ത്യൻ ക്ലാസിക്കൽ ഡാൻസറാണ് താര കല്യാൺ. അമ്മ സുബ്ബലക്ഷ്മിയും മലയാളത്തിലെ സഹ നടിമാരിൽ ഒരാളാണ്. താര കല്യാണിന്റെ ഭർത്താവും മിനിസ്ക്രീനിൽ വിവിധ കഥാപാത്രങ്ങളിലൂടെ മുഖം കാണിച്ചിട്ടുള്ള വ്യക്തിയായിരുന്നു. അഭിനേത്രിയും നർത്തകീമായ താരകല്യാണം നല്ലൊരു ആങ്കറും കൂടെ ആണ്.

നർത്തകിയായ സൗഭാഗ്യ വെങ്കിടേശന്റെ ഭർത്താവ് അർജുൻ സോമശേഖരൻ നടനും നർത്തകനും ഒരു ടാറ്റു ആർട്ടിസ്റ്റും കൂടിയാണ്. ചക്കപ്പഴം എന്ന സീരിയലിലൂടെയാണ് അർജുൻ അഭിനയരംഗത്തേക്ക് എത്തിയത്. സൗഭാഗ്യയുടെ മിക്ക വീഡിയോകളും ഭർത്താവായ അർജുനും താനുമൊത്തുള്ള ഡാൻസ് വീഡിയോകൾ ആയിരുന്നു. 2020 ഫെബ്രുവരി 20നാണ് അർജുനും സൗഭാഗ്യയും വിവാഹിതരാകുന്നത്. ഇമ്മിണി ബല്യൊരു ഫാൻ എന്ന മലയാളം ടാലന്റ് ഷോയിലെ ജഡ്ജായി ആണ് സൗഭാഗ്യ വെങ്കിടേഷ് മിനി സ്ക്രീനിലേക്ക് കടന്നുവന്നത്. ഉരുളക്കിപ്പേരി എന്ന പരമ്പരയിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് സൗഭാഗ്യയും ഭർത്താവ് അർജുനും ഇപ്പോൾ. പല ഡാൻസ് റിയാലിറ്റി ഷോകളിലും സൗഭാഗ്യ നൃത്തച്ചുവടുകളുമായി എത്തിയിരുന്നു.

നർത്തകി എന്നതിലുപരി നല്ലൊരു ഗായികയും അഭിനയിത്രിയും കൂടിയാണ് സൗഭാഗ്യ. എല്ലാത്തിനും ഉപരി വളരെയധികം പോപ്പുലറായ സോഷ്യൽ മീഡിയ താരമാണ് സൗഭാഗ്യ. തന്റെ യൂട്യൂബ് ചാനലിലൂടെ ജീവിതത്തിൽ നടക്കുന്ന എല്ലാ കാര്യങ്ങളും താരം പങ്കുവെക്കാറുണ്ട്. താരം കഴിഞ്ഞ ദിവസം പങ്കുവെച്ച ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലായികൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു അമ്മ താരാ കല്യാണിന്റെ വിവാഹ വാർഷികം. വിവാഹ വാർഷികം ആശംസിക്കുന്നതും അമ്മയ്ക്ക് ഗിഫ്റ് കൊടുക്കുന്നതുമായ വീഡിയോ ആണ് സൗഭാഗ്യ പങ്കുവെച്ചത്.

അമ്മയെ കാണാൻ രാത്രി നേരത്ത് സർപ്രൈസ് ഗിഫ്റ്റുമായി സൗഭാഗ്യ പോകുന്നതും പിന്നീട് ഗിഫ്റ്റ് കൊടുക്കുന്നതും ശേഷമുള്ള വികാരഭരിതമായ നിമിഷങ്ങളും വീഡിയോയിൽ കാണാം. അമ്മയ്ക്ക് വേണ്ടി ഗിഫ്റ്റ് വാങ്ങി സ്വയം പൊതിയുന്നതും കൂടാതെ അമ്മയ്ക്ക് വേണ്ടി ഒരു കത്ത് എഴുതുന്നതും വീഡിയോയിൽ കാണാം. അമ്മയുടെ അടുത്തെത്തിയപ്പോൾ കൊച്ചുമകൾ സുദര്ശനയുമായി കളിക്കുന്നതും പിന്നീട് നിറ കണ്ണുകളോട് ഗിഫ്റ്റ് സ്വീകരിക്കുന്നതും കാണാവുന്നതാണ്. സൗഭാഗ്യയുടെ കത്ത് വായിച്ചുകൊണ്ട് കരയുകയായിരുന്നു താര കല്യാൺ. പിന്നീട് താര ഗിഫ്റ്റ് ബോക്സ്‌ തുറക്കുകയും അതിനുള്ളിലെ മനോഹരമായ വള ആദ്യം കൃഷ്ണന്റെ മുന്നിൽ വെക്കുകയും പിന്നീട് കയ്യിൽ ഇടുകയും ചെയ്തു

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply