പ്രേതമായിട്ടു ഇവനെ ഒന്ന് സങ്കൽപ്പിച്ചു നോക്കിയേ – പേടിച്ച് ചാവില്ലേ ! വളരെ മോശമായി പോയി സൗബിനെ എന്ന് ആരാധകർ

സൗബിൻ ഷാഹിർ, അർജുൻ അശോകൻ തുടങ്ങിയവർക്കൊപ്പം ഒരുപറ്റം പുതുമുഖ താരങ്ങൾ ഒന്നിച്ച് അഭിനയിച്ച് തീയറ്ററുകളിൽ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചു കൊണ്ട് മുന്നേറിക്കൊണ്ടിരിക്കുന്ന ചിത്രമാണ് ‘രോമാഞ്ചം’. ജിത്തു മാധവൻ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ‘ഒതളങ്ങത്തുരുത്ത്’ എന്ന വെബ് സീരീസിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായി മാറിയ എബിൻ ബിനുയും സിനിമയിൽ ഒരു പ്രധാന വേഷം അഭിനയിക്കുന്നുണ്ട്.

ഷിജപ്പാൻ എന്ന കഥാപാത്രമായിട്ടാണ് എബിൻ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അമ്പിളി, ഗപ്പി എന്നീ സിനിമകളുടെ സംവിധായകനായ ജോൺപോൾ ജോർജ് ആണ് രോമാഞ്ചം എന്ന സിനിമ നിർമ്മിച്ചിരിക്കുന്നത്. ഫെബ്രുവരി മൂന്നിനാണ് ചിത്രം തീയറ്ററുകളിൽ റിലീസ് ചെയ്തത്. ആദ്യദിനത്തിൽ തന്നെ എല്ലായിടത്തുനിന്നും പോസിറ്റീവ് റിപ്പോർട്ടുകൾ മാത്രമാണ് ചിത്രത്തിന് ലഭിച്ചത്.

7 യുവാക്കന്മാർ ഓജോബോർഡ് കളിച്ചതിനു ശേഷം നടന്ന യഥാർത്ഥ സംഭവങ്ങളെയും തുടർന്നുള്ള കാര്യങ്ങളെയും അടിസ്ഥാനമാക്കിയാണ് ചിത്രം എടുത്തിരിക്കുന്നത്. സിനിമയുമായി ബന്ധപ്പെട്ട് നടന്ന ഒരു പ്രമോഷൻ പരിപാടിയിൽ സൗബിൻ ഷാഹിർ അതിൽ അഭിനയിച്ച എബിനെ കുറിച്ച് പറഞ്ഞ ചില വാക്കുകളാണ് ഇപ്പോൾ വിവാദമായി മാറിയിരിക്കുന്നത്. എബിന്റെ നിറത്തെ അപമാനിക്കുന്ന വിധത്തിലായിരുന്നു സൗബിൻ സംസാരിച്ചത്.

“ഇവനെ ഒന്ന് ആലോചിച്ച് നോക്കിക്കേ, പ്രേതമാണെങ്കിൽ പേടിച്ചു ചാകില്ലേ” എന്നായിരുന്നു സൗബിൻറെ വാക്കുകൾ. ശേഷം വലിയൊരു പൊട്ടിച്ചിരിയും സൗബിൻ നടത്തി. വേദിയിൽ ഒപ്പമിരുന്നവർ ആരും ചിരിച്ചില്ല എന്നത് മറ്റൊരു യാഥാർത്ഥ്യമായിരുന്നു. സൗബിൻ ഇത്തരത്തിൽ നടത്തിയ പ്രസ്താവന വളരെ മോശമായിപ്പോയി എന്നാണ് ഒന്നടങ്കം മലയാളികൾ പറയുന്നത്. സൗബിൻ ഷാഹിർ മാപ്പ് പറയണമെന്ന് വരെ വീഡിയോയുടെ താഴെ അഭിപ്രായങ്ങൾ വന്നിരുന്നു.

കഴിഞ്ഞ ദിവസം മമ്മൂട്ടിയുടെ വായിൽ നിന്നും ഇത്തരത്തിൽ ഒരു പരാമർശം ഉണ്ടായിരുന്നത് ഏറെ വിവാദത്തിന് ഇരയായിരുന്നു. സുഷിൻ ശ്യാം ആണ് ഗാനങ്ങളും സംഗീതവും ഒരുക്കിയിരിക്കുന്നത്. ചിത്രസത്തിലെ എല്ലാ ട്രാക്കുകളും എഴുതിയിരിക്കുന്നത് സുഷിൻ ശ്യാമും വിനായക് ശശികുമാറും ചേർന്നാണ്.

നവാഗത സംവിധായകൻ ജിത്തു മാധവനാണ് ഇതിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. സൗബിൻ ഷാഹിറും മറ്റ് പുതുമുഖങ്ങളും അഭിനയിക്കുന്നു ഈ ചിത്രം 2023 ഫെബ്രുവരി 3-ന് പുറത്തിറങ്ങി. നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും നല്ല അവലോകനങ്ങൾ ചിത്രത്തിന് ഇതിനോടകം ലഭിച്ചു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply