എവർഗ്രീൻ ചിത്രമായ പൊന്മുട്ടയിടുന്ന താറാവ് ഇപ്പോഴായിരുന്നു ഷൂട്ട് ചെയ്യുന്നതെങ്കിൽ സത്യൻ അന്തിക്കാട് ആഗ്രഹിക്കുന്നത് ഇവരെയൊക്കെ കൂടെ അഭിനയിപ്പിക്കാൻ ആണ് !

മലയാളി പ്രേക്ഷകരുടെ മനസ്സിൽ വലിയൊരു ചലനം സൃഷ്ടിച്ച ചിത്രമായിരുന്നു പൊന്മുട്ടയിടുന്ന താറാവ്. ഉർവശി, ശ്രീനിവാസൻ, ജയറാം, എന്നിവർ തകർത്തഭിനയിച്ച ഒരു ചിത്രമെന്ന് തന്നെ ഈ ചിത്രത്തെ വിളിക്കേണ്ടിയിരിക്കുന്നു. ഇപ്പോൾ ചിത്രത്തെക്കുറിച്ചാണ് സംസാരിച്ചു കൊണ്ട് എത്തുന്നത് സത്യൻ അന്തിക്കാട് ആണ്. മലയാളസിനിമയിലെ പല പ്രതിഭകളും ഒരുമിച്ച് എത്തിയ ഈ ചിത്രത്തിലെ താരനിരയ്ക്ക് പകരം വയ്ക്കാൻ ഇന്നും മലയാളത്തിൽ ആരും ഇല്ല എന്നതാണ് സത്യം. നിരവധി ആരാധകരെ സ്വന്തമാക്കി ഒരു ചിത്രമായിരുന്നു പൊന്മുട്ടയിടുന്ന താറാവ്. ഈ ചിത്രത്തിലെ കഥാപാത്രങ്ങൾക്ക് പകരമായി മറ്റൊരു കഥാപാത്രത്തെ ഇപ്പോഴും ഓർമ്മച്ചിരിക്കാൻ പോലും പ്രേക്ഷകർക്ക് സാധിക്കുന്നില്ല എന്നതാണ് സത്യം. സത്യൻ അന്തിക്കാട് പറയുന്നത് ഇങ്ങനെയാണ്..

വെറുതെ ഒന്ന് ആലോചിച്ചു നോക്കി, പൊന്മുട്ടയിടുന്ന താറാവ് ഇപ്പോഴായിരുന്നു എടുക്കുന്നതെങ്കിൽ ആരൊക്കെ ആയിരിക്കും അഭിനയിക്കുന്നത് എന്ന്. ഇത്രയും സ്നേഹമുള്ള തട്ടനെയും കുറുമ്പുള്ള പെണ്ണിനെയും പുതിയ തലമുറയിൽ ഒക്കെ കണ്ടെത്താൻ ചിലപ്പോൾ സാധിച്ചേക്കും. പക്ഷേ കൃഷ്ണൻകുട്ടിനായർ തകർത്തഭിനയിച്ചു വേഷമാണിത്. മരിച്ചതായി പലവട്ടം തോന്നിപ്പിക്കുകയും പിന്നെ ജീവനോടെ കമ്പിളി പുതപ്പിനുള്ളിൽ നിന്നും തല ചെരിച്ചു നോക്കുകയും ചെയ്ത മൂത്ത തട്ടാൻ. തട്ടാൻ ഭാസ്കരൻ പണിയെടുത്ത് 10 പവൻ മാല ചൊല്ലി പണിക്കരുമായി മുറ്റത്ത് നടന്ന പൊരിഞ്ഞ വഴക്കിനിടയിൽ പാതിജീവനോടെ സൗമ്യമായി അടുത്തേക്ക് വിളിച്ച് പ്ഫാ… എന്ന ആട്ടുന്ന കഥാപാത്രം ഒരിക്കലും മറന്നു പോകുന്നത് അല്ല. കൃഷ്ണൻ കുട്ടിനായർ ആയി ആ വേഷം അഭിനയിക്കാൻ എന്റെ മനസ്സിൽ ഇന്നും മറ്റാരും ഇല്ല എന്നതാണ് സത്യം. അതുപോലെ തന്നെയാണ് നാട്ടുപ്രമാണിയായ ശങ്കരാടിയുടെയും കരമന ജനാർദ്ദനൻ നായരുടെ ഹാജിയാരും ഒക്കെ വേറെ ആരുടെയെങ്കിലും രൂപത്തിൽ അവരെ കാണാൻ ഇപ്പോഴും എന്റെ മനസ്സ് അനുവദിക്കുന്നില്ല.

ആവശ്യത്തിനും അനാവശ്യത്തിനും ഒക്കെ ഉറഞ്ഞു തുള്ളുകയും മറ്റുള്ളവരോട് ഉറഞ്ഞു തുള്ളാൻ ഉള്ള പണം ചോദിക്കുകയും ഒക്കെ ചെയ്യുന്ന ജഗതിയുടെ സ്ഥാനത്തേക്ക് മറ്റാരെയാണ് പ്രതിഷ്ഠിക്കുക. ഓരോ സിനിമയും അതാത് കാലത്തിനു വേണ്ടി സൃഷ്ടിക്കപ്പെട്ടതാണ് എന്നതാണ് സത്യം. അതുകൊണ്ടു തന്നെ അവർക്ക് പകരം വയ്ക്കാൻ ആരുമുണ്ടാവില്ല. അഭിനേതാക്കളുടെ കാര്യം അവിടെ നിൽക്കട്ടെ, ഇന്നൊരു വെളിച്ചപ്പാടിനെ കാണാൻ സാധിക്കുമെന്ന് ആർക്കെങ്കിലും തോന്നുന്നുണ്ടോ.? ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ അങ്ങനെ ഒരാളെ കാണാൻ പോലും കിട്ടുന്നില്ല. നാഗരികതയുടെ കടന്നുകയറ്റം ഗ്രാമീണ സൗന്ദര്യത്തെയും ജീവിതങ്ങളെയും എത്രത്തോളം ബാധിച്ചു എന്ന് പറഞ്ഞു തരികയാണ്. ഒരർത്ഥത്തിൽ ഇവിടെ സത്യൻ അന്തിക്കാട് പ്രതിഭകൾക്ക് പകരം വയ്ക്കാൻ ഇന്നും മലയാള സിനിമയിൽ ആരുമില്ലെന്ന് അദ്ദേഹം പറയാതെ പറയുന്ന പോലെ.

story highlight – sathyan anthikkad and sreenivasan about the movie ponmuttayidunna tharavu

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply